‘അ ഫോർ അമേരിക്ക’; ഉന്നതപഠനത്തിനു യുഎസിലേക്ക് ചേക്കേറിയത് 3 ലക്ഷം ഇന്ത്യക്കാർ
Mail This Article
×
ഉന്നതപഠനത്തിനായി 2023–24 ൽ യുഎസ് തിരഞ്ഞെടുത്തത് 3,30,000 ഇന്ത്യൻ വിദ്യാർഥികൾ. 2009 നു ശേഷം ആദ്യമായാണ് ഇത്രയേറെ പേർ യുഎസിലേക്ക് എത്തുന്നത്. ബിരുദാനന്തര ബിരുദത്തിനെത്തിയവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 19% വർധനവാണുള്ളത്. പിജി പഠനത്തിനു മാത്രം 1,97,000 വിദ്യാർഥികളെത്തി. ബിരുദപഠനത്തിനായി 36,000 പേരും. ചൈനയെ പിന്നിലാക്കിയാണ് ഇന്ത്യ മുന്നിലെത്തിയതെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.