ADVERTISEMENT

3 വർഷത്തെ ബിരുദ കോഴ്സ് രണ്ടര വർഷംകൊണ്ടു പൂർത്തിയാക്കാം, 4 വർഷ കോഴ്സ് ഇനി 3 വർഷം കൊണ്ടും. ഇതിനായുള്ള പദ്ധതി തയാറാക്കുകയാണ് യുജിസി. ബിരുദ കോഴ്സുകൾ നിശ്ചിത കാലയളവിനു മുൻപു പൂർത്തിയാക്കാനുള്ള മാനദണ്ഡങ്ങൾ തയാറാക്കുന്നതിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം യുജിസി ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ചെന്നാണു വിവരം.

പരമ്പരാഗതമായ 3 വർഷ കോഴ്സും പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള 4 വർഷ കോഴ്സുമാണു നിലവിൽ ബിരുദപഠനത്തിനുള്ളത്. മൾട്ടിപ്പിൾ എൻട്രി – എക്സിറ്റ് സംവിധാനത്തിന്റെ ഭാഗമായി കോഴ്സുകൾ ഇടയ്ക്കു നിർത്താനും മടങ്ങിയെത്തി പൂർത്തിയാക്കാനും അവസരമുണ്ട്. ബിരുദ കോഴ്സ് പൂർത്തിയാക്കാൻ അധികമായി 2 വർഷം സാധാരണ അനുവദിക്കാറുണ്ടെങ്കിലും കാലയളവിനു മുൻപു പൂർത്തിയാക്കാൻ നിലവിൽ അനുവാദമില്ല. ഇതിനാണു മാറ്റംവരിക. ആവശ്യമായ ക്രെഡിറ്റ് കോഴ്സ് സമയത്തിനു മുൻപു പൂർത്തിയാക്കിയാൽ ബിരുദം നൽകുന്ന സംവിധാനം വരുന്ന അധ്യയനവർഷം മുതൽ നടപ്പാക്കുകയാണു ലക്ഷ്യം.

English Summary:

Degree Course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com