യുദ്ധത്തിനിടയിലും ഇസ്രയേലിലേക്കു പറന്ന് ഇന്ത്യക്കാർ; ജോലി തേടുന്നവരിൽ 38% വർധനവ്
Mail This Article
×
ഗാസ യുദ്ധത്തിനിടെയിലും ഇസ്രയേലിൽ ജോലി തേടി പോയത് 12000 ഇന്ത്യക്കാർ. ഈ വർഷം മാത്രം ജോലിയ്ക്കായി 6365 പേർ ഇസ്രയേലിലെത്തിയതായി വിദേശകാര്യമന്ത്രാലയം.
32,000 ഇന്ത്യക്കാർ ഇസ്രയേലിൽ ജോലി ചെയ്യുന്നതായാണ് ഒക്ടോബർ വരെയുള്ള കണക്ക്. എന്നാൽ യുദ്ധം കൊടുമ്പിരികൊണ്ട ഈ വർഷം ജോലി തേടിപ്പോയവരുടെ എണ്ണത്തിൽ 38% വർധനവുണ്ടായി. ഇന്ത്യ–ഇസ്രയേൽ കരാറിന്റെ അടിസ്ഥാനത്തിലാണു യുദ്ധഭീതിയിലും ഇത്രയേറെപ്പേർ ജോലിക്കു പോയതെന്ന് വിദേശകാര്യമന്താലയം വ്യക്തമാക്കി.
ഈ വർഷം ഇസ്രയേലിലേക്ക് ഏറ്റവുമധികം പേർ പോയത് യുപിയിൽ നിന്നാണ്– 5528. തെലങ്കാന (306), ഹരിയാന (179), ബിഹാർ (177), ബംഗാൾ (44) എന്നീ സംസ്ഥാനങ്ങളാണു അടുത്ത സ്ഥാനങ്ങളിൽ. കേരളത്തിൽനിന്ന് 20 പേർ.
English Summary:
Abroad Jobs
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.