ADVERTISEMENT

ക്യാംപസുകളിലെ പ്ലേസ്മെന്റ് കാഴ്ചപ്പാടുകളെ തിരുത്തിക്കുറിക്കുകയാണ് വിദ്യാർഥികൾ സംഘം ചേർന്ന് ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകൾ. ഒട്ടേറെ വിദ്യാർഥികൾ പഠനം കഴിയുന്ന മുറയ്ക്ക് ഒറ്റയ്ക്കോ കൂട്ടായോ സ്വന്തം കമ്പനികൾ തുടങ്ങാൻ മുന്നിട്ടിറങ്ങുന്നു. ഐഐടി, ഐഐഎം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) പോലുള്ള സ്ഥാപനങ്ങളിലെല്ലാം പഠനം, ജോലി, ഗവേഷണം എന്നിവയ്ക്കു പുറമേ സംരംഭകത്വം പ്രധാന വിഷയമാണ്. സംസ്ഥാനത്തു വിദ്യാർഥികളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ വ്യവസായ വകുപ്പ് ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 25 ക്യാംപസുകൾക്കാണ് ഈ വർഷം പാർക്കിന് അനുമതി നൽകുക. ഗവേഷണ ഉൽപന്നങ്ങളെക്കാൾ വാണിജ്യ ഉൽപാദനത്തിനാണു മുൻഗണന.

സ്വയം ജോലിക്കൊപ്പം മറ്റുള്ളവർക്കു ജോലിയും

സ്വയം ജോലി എന്നതു മാത്രമല്ല, മറ്റുള്ളവർക്കു ജോലി നൽകാനും സ്റ്റാർട്ടപ്പുകൾക്കു കഴിയുന്നു. കഴിഞ്ഞവർഷം ഐഐടി മദ്രാസിലെ പ്രധാന റിക്രൂട്ടർമാരിലൊന്ന് അവരുടെതന്നെ സ്റ്റാർട്ടപ് സംരംഭമായ അഗ്നികുൽ കോസ്മോസ് ആയിരുന്നു. ഇത്തവണത്തെ ക്യാംപസ് പ്ലേസ്മെന്റ് സീസണിൽ സ്റ്റാർട്ടപ്, ഇ–കൊമേഴ്സ് കമ്പനികളാകും കൂടുതൽപേരെ റിക്രൂട്ട് ചെയ്യുകയെന്നാണു വിലയിരുത്തൽ. സീസൺ തുടങ്ങുന്നതിനു മുന്നോടിയായി റജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനികളിൽ സ്റ്റാർട്ടപ് സാന്നിധ്യം വർധിച്ചതായാണു വിവരം. സ്വയംസംരംഭകർക്കു പ്ലേസ്മെന്റ് മാർക്കറ്റിലും ഡിമാൻഡ് കൂടുതലാണ്. സ്റ്റാർട്ടപ് പൊളിഞ്ഞാലും ഒരു ‘സ്പാർക്’ ഉണ്ടെന്നു തോന്നിയാൽ ആളെ സ്വീകരിക്കാൻ കമ്പനികൾക്കു മടിയില്ല. പ്ലേസ്മെന്റ് കൂടുതൽ വെർച്വൽ ആകുന്നതോടെ രാജ്യാന്തര സാധ്യതകൾ തുറന്നുകിട്ടുന്നു. റിസർച് ഇന്റേൺഷിപ്പുകൾ, പ്രോജക്ടുകൾ, ഗവേഷണ പ്രബന്ധങ്ങൾ, രാജ്യാന്തര കോൺഫറൻസുകളിൽ പങ്കാളിത്തം, ലിങ്ക്ഡ്ഇൻ പോലെയുള്ള പ്ലാറ്റ്ഫോമുകളിലെ നെറ്റ്‌വർക്കിങ് എന്നിങ്ങനെ വിവിധ തലങ്ങളിലെ മികവിലൂടെ വിദേശ അവസരങ്ങൾക്കു ശ്രമിക്കാം.

English Summary:

Campus Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com