ADVERTISEMENT

വർഷം 5 ലക്ഷം പേർക്കു തൊഴിലും 2 ലക്ഷം വിദ്യാർഥികൾക്കു തൊഴിൽ നൈപുണ്യ പരിശീലനവും നൽകാൻ ‘വിജ്ഞാന കേരളം’. തദ്ദേശ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള നോളജ് ഇക്കോണമി മിഷനാണ് പുതിയ പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നത്.

കേരള ഡവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിനു (കെ–ഡിസ്ക്) കീഴിലാണു പ്രവർത്തനം. ആദ്യ തൊഴിൽമേള ഫെബ്രുവരിയിൽ ആലപ്പുഴയിലും തുടർന്ന് ഓരോ ജില്ലയിലും മാസത്തിൽ രണ്ടുവീതം തൊഴിൽമേളകൾ നടക്കും. പരീക്ഷണാ‌ടിസ്ഥാനത്തിൽ നടപ്പാക്കിയ ‘വിജ്ഞാന പത്തനംതിട്ട’ വിജയമായതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പദ്ധതി വ്യാപകമാക്കാൻ തീരുമാനിച്ചത്.

സമിതി ഘടന

ജില്ലകളിൽ ചുമതലയുള്ള മന്ത്രി അധ്യക്ഷനായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മറ്റും അടങ്ങുന്ന ജില്ലാ വിജ്ഞാന കൗൺസിലുകൾ രൂപീകരിക്കും. കൗൺസിലിന്റെ സഹകരണത്തോടെ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും ചേർന്നാകും തൊഴിൽമേളകൾ സംഘടിപ്പിക്കുക. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ കോഓർഡിനേറ്റർമാർ ഉണ്ടാകും. വിദ്യാർഥികൾക്കുള്ള തൊഴിൽ നൈപുണ്യ പരിശീലന സമിതിയുടെ (നിയമസഭാ മണ്ഡലം) ചെയർമാൻ എംഎൽഎ ആയിരിക്കും.

പദ്ധതി ഇങ്ങനെ

അതതു ജില്ലകളുടെ പേര് ചേർത്താകും (ഉദാ: വിജ്ഞാന കോട്ടയം) പദ്ധതി അറിയപ്പെടുക. തൊഴിലന്വേഷകർക്കായി മേളകൾ സംഘടിപ്പിച്ചും കോളജ്, പോളിടെക്നിക്, ഐടിഐ വിദ്യാർഥികൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകിയുമാണു പദ്ധതി നടപ്പാക്കുന്നത്. ഉദ്യോഗാർഥികളുടെ പട്ടിക തയാറാക്കി പേര് റജിസ്റ്റർ ചെയ്യും.

English Summary:

Job Opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com