ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് കായംകുളം നിയമസഭാമണ്ഡലം. കായംകുളം മുനിസിപ്പാലിറ്റി, കാർത്തികപ്പള്ളീ താലൂക്കിലെ ദേവികുളങ്ങര, കണ്ടല്ലൂർ, കൃഷ്ണപുരം, പത്തിയൂർ എന്നീ പഞ്ചായത്തുകളും മവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ഭരണിക്കാവ്, ചെട്ടികുളങ്ങര എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കായംകുളം നിയമസഭാമണ്ഡലം. സിപിഎമ്മിലെ യു. പ്രതിഭാ ഹരിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.