തിരുവനന്തപുരം ജില്ലയിലെ നിയമസഭാമണ്ഡലം. തിരുവനന്തപുരം നോർത്ത് നിയമസഭാമണ്ഡലം എന്നറിയപ്പെട്ടിരുന്ന ഈ മണ്ഡലം 2011ലെ പുനഃസംഘടയോടെയാണ് വട്ടിയൂർക്കാവ് നിയമസഭാമണ്ഡലമായത്. 2016ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കെ.മുരളീധരൻ വിജയിച്ചു. അദ്ദേഹം എംപിയായതിനെ തുടർന്ന് 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വി.കെ.പ്രശാന്തിലൂടെ സിപിഎം മണ്ഡലം പിടിച്ചെടുത്തു.