ഈ നക്ഷത്ര ജാതർക്ക് ബാല്യത്തിൽ ക്ലേശങ്ങൾ കൂടുതലായി കാണാം. ഇവർ ശുദ്ധ മനസ്ഥിതിയുളളവരാകയാൽ ആളുകളെ ഉളളു തുറന്ന് വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇവർക്ക് അബദ്ധങ്ങളും ചതിവുകളും പറ്റും. മകയിരം നക്ഷത്രജാതർ ബുദ്ധിയും സൗന്ദര്യവും ആത്മാർത്ഥതയും ഉളളവരായിരിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങൾ ഇവർക്കു ചെയ്തു തീർക്കുവാൻ കഴിയും. ജീവിതത്തിൽ ആദ്യഭാഗം ക്ലേശവും മധ്യഭാഗവും അന്ത്യഭാഗവും സുഖവും അനുഭവത്തിൽ വരും. സ്വന്തം പരിശ്രമത്താൽ ഉന്നതിയിലെത്തും. നല്ല സംഭാഷണത്താൽ ആരേയും വശത്താക്കാൻ കഴിയുമെങ്കിലും മുൻകോപം സൗഹൃദത്തെ നശിപ്പിക്കും. സുഖഭോഗത്തിലും ആഡംബരത്തിനും ഭ്രമമുളള ഇവർ വലിയ ചിലവുകാരായിരിക്കും.