മഹീന്ദ്രയുടെ പ്രീമിയം ഇലക്ട്രിക് എസ്യുവിയാണ് എക്സ്ഇവി 9ഇ. ബിഇ6ഇ എന്ന ചെറു ഇലക്ട്രിക് എസ്യുവിയോടൊപ്പം വിപണിയിലെത്തിയ ഈ വാഹനത്തിനും രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുണ്ട്. മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് പ്ലാറ്റ്ഫോമായ ഇന്ഗ്ലോയിലാണ് ഈ വാഹനവും നിർമിക്കുന്നത്. ബിഇ 6ഇയെപ്പോലെ തന്നെ ഫ്യൂച്ചറിസ്റ്റിക് ലുക്കാണ് വാഹനത്തിന് മഹീന്ദ്ര നൽകിയിരിക്കുന്നത്.