Activate your premium subscription today
ബജാജ് ഗ്രൂപ്പിൽ നിന്നുള്ള ഏറ്റവും പുതിയ ഓഹരിയായ ബജാജ് ഹൗസിങ് ഫിനാൻസിന് നിക്ഷേപകർ നൽകിയത് വമ്പൻ സ്വീകരണമായിരുന്നു. ബജാജ് കുടുംബത്തിൽനിന്നു വരുന്ന ഇളമുറക്കാരനെ സ്വീകരിക്കാൻ നിക്ഷേപകർ നേരത്തേ തന്നെ ഒരുക്കം തുടങ്ങിയിരുന്നു. ഐപിഒ (പ്രാരംഭ വിൽപന) ഓപൺ ആയപ്പോൾ മുതൽ നിക്ഷേപകർ മത്സരിച്ച് അപേക്ഷ നൽകി. 6560 കോടി രൂപയുടെ ഐപിഒയ്ക്ക് 64 മടങ്ങ് നിക്ഷേപകരെയാണ് കമ്പനിക്കു ലഭിച്ചത്. ഈ വർഷം ഇതുവരെ നടന്ന ഏറ്റവും വലിയ പ്രാരംഭ വിൽപനയായിരുന്നു ബജാജ് ഫിനാൻസിന്റേത്. നിക്ഷേപകരിൽ ഒട്ടേറെ മലയാളികളുമുണ്ടായിരുന്നു. ‘ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപമുണ്ട്... എന്നാൽ ‘ഐപിഒ ഈസ് നോട്ട് മൈ കപ്പ് ഓഫ് ടീ’ എന്നു പറഞ്ഞു മാറി നിന്നിരുന്ന മലയാളി നിക്ഷേപകരുടെ, മാറുന്ന നിക്ഷേപ രീതിയുടെ കൂടി പ്രതിഫലനമായിരുന്നു ബജാജ് ഹൗസിങ് ഫിനാൻസിന്റെ ഐപിഒ. ഗുജറാത്തിലും മഹാരാഷ്ട്രയിലെയുമെല്ലാം നിക്ഷേപകർ സകുടുംബം പങ്കെടുത്തിരുന്ന ഐപിഒ മാമാങ്കം ഇപ്പോൾ മലയാളികളുടേതു കൂടിയാകുന്നു. നിക്ഷേപകരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ഐപിഒ സംബന്ധിച്ച ചർച്ചകൾ കൂടുതൽ സജീവമാകുന്നു.
ബജാജ് ഗ്രൂപ്പിൽ നിന്നുള്ള ഏറ്റവും പുതിയ ഓഹരിക്ക് വിപണിയിൽ വമ്പൻ അരങ്ങേറ്റം. 114% പ്രീമിയത്തിലാണ് ബജാജ് ഹൗസിങ് ഫിനാൻസ് ഓഹരി ഇന്നലെ വിപണിയിൽ ലിസ്റ്റ് ചെയ്തത്. 70 രൂപയായിരുന്നു ഐപിഒയിൽ ഓഹരിയുടെ ഇഷ്യൂ വില. 150 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത ഓഹരി വാങ്ങാൻ വീണ്ടും നിക്ഷേപകരെത്തിയതോടെ വില 165 രൂപ വരെ ഉയർന്ന് അപ്പർ സർക്കീറ്റിലെത്തി. കമ്പനിയുടെ വിപണി മൂല്യം 1.37 ലക്ഷം കോടി രൂപയായി ഉയർന്നു.
ബജാജ് ഫിനാൻസിൽ നിന്നുള്ള പ്രീ-അപ്രൂവ്ഡ് ലോൺ ഓഫറുകൾ ഉപയോഗിച്ച്, സാമ്പത്തിക പ്രശ്നങ്ങൾ എളുപ്പത്തിൽ മാനേജ് ചെയ്യാം. ഒരു ലോൺ ലഭിക്കുന്നതിന് സാധാരണയായി നിരവധി അപേക്ഷാ ഘട്ടങ്ങളും കാലതാമസമുള്ള ഫണ്ട് വിതരണവും ഉള്ള ഒരു നീണ്ട പ്രക്രിയ ഉൾപ്പെടുന്നു. എന്നാൽ വേഗത്തിൽ ഫണ്ടുകൾ ആവശ്യമായിവരുന്ന അടിയന്തിര
രാജ്യാന്തര വിപണികളെല്ലാം വില്പനസമ്മർദ്ദം നേരിട്ട ഇന്ന് പതിഞ്ഞ തുടക്കത്തിന് ശേഷം റിലയൻസിന്റെ പിന്തുണയിൽ മുന്നേറി നിന്ന് ഇന്ത്യൻ വിപണി അവസാന മണിക്കൂറിലെ ഷോർട്ട് കവറിങ് ആനുകൂല്യത്തിൽ വീണ്ടും റെക്കോർഡ് തിരുത്തി. ഇന്ന് 25035 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 25192 പോയിന്റ് വരെ മുന്നേറിയ ശേഷം ൯൯
രാജ്യാന്തര വിപണി പിന്തുണയിൽ ഇന്നലത്തെ കുതിപ്പിന്റെ ബാക്കിയെന്നോണം ഇന്നും നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ വീണ് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഇന്ന് തുടക്കത്തിൽ 21800 പോയിന്റ് കടന്ന നിഫ്റ്റി 21500 പോയിന്റിലേക്ക് വീണപ്പോൾ സെൻസെക്സ് 800 പോയിന്റുകൾ നഷ്ടമാക്കി 71139
സാമ്പത്തിക പ്രതിബന്ധങ്ങളെയും അപ്രതീക്ഷിത ചെലവുകളെയും മറികടന്ന് അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ വായ്പകൾ വ്യക്തികളെ പ്രാപ്തരാക്കുന്നു. വഴക്കമുള്ള തിരിച്ചടവ് നിബന്ധനകളോടെ പണം നൽകുന്ന ഒരു പ്രശസ്തമായ വായ്പാ വിഭാഗമാണ് തൽക്ഷണ വ്യക്തിഗത വായ്പ. കൂടുതൽ പ്രവേശനക്ഷമത അനുവദിക്കുന്ന വേഗത്തിലുള്ള സാമ്പത്തിക സഹായം
അപ്രതീക്ഷിതമായ ചിലവുകൾ നമ്മുടെ സാമ്പത്തിക ഭദ്രത തകർക്കുകയും നമ്മെ സമ്മർദ്ദത്തിലാക്കുകയും ചെയ്യും. അത്തരം സന്ദർഭങ്ങളിൽ, വിവിധ ചെലവുകൾ നിറവേറ്റാൻ ആഗ്രഹിക്കുന്നവർക്ക് തൽക്ഷണ വ്യക്തിഗത വായ്പകൾ ഉപയോഗപ്രദമാകും. രേഖകൾ സമർപ്പിക്കാതെ തന്നെ നിങ്ങൾക്ക് തൽക്ഷണ വ്യക്തിഗത വായ്പ ലഭിക്കണമെങ്കിൽ, നിങ്ങൾക്ക്
മെഡിക്കൽ അത്യാഹിതങ്ങൾ പോലുള്ള അപ്രതീക്ഷിത ചെലവുകൾ കൈകാര്യം ചെയ്യുമ്പോൾ ഫണ്ടുകൾ വേഗത്തിൽ ലഭ്യമാകേണ്ടത് വളരെ അത്യാവശ്യമാണ്. എന്നിരുന്നാലും, ഒരു വ്യക്തിഗത വായ്പ ലഭിക്കുന്നതിന്, വായ്പ തരുന്നവർ നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ നിങ്ങൾ പാലിക്കേണ്ടതുണ്ട്, ആവശ്യമായ രേഖകൾ സമർപ്പിക്കുകയും
അടിയന്തരാവസ്ഥകൾ നമ്മുടെ ജീവിതത്തിൽ പല രൂപത്തിലും ഭാവത്തിലും വരാം. മിക്കപ്പോഴും, ഈ സാഹചര്യങ്ങൾ നേരിടാൻ നിങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമായ ഫണ്ടുകൾ ആവശ്യമാണ്. വ്യക്തിഗത വായ്പകൾ പോലുള്ള ക്രെഡിറ്റ് ഉപകരണങ്ങൾ വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും വരുമ്പോൾ, അവയോടൊപ്പം കർശനമായ യോഗ്യതാ മാനദണ്ഡങ്ങളും
ന്യൂഡൽഹി ∙ ആപ്പിളിനു പുറമേ ഗൂഗിൾ പ്ലേ സ്റ്റോറിലും തട്ടിപ്പ് വായ്പ ആപ്പുകൾ സജീവം. ഗൂഗിൾ പ്ലേ സ്റ്റോറിലെ ഫിനാൻസ് വിഭാഗത്തിൽ ഏറ്റവുമധികം ഉപയോക്താക്കളുള്ള 200 ആപ്പുകളിൽ ഇരുപതിലേറെ വ്യാജ വായ്പ ആപ്പുകളുണ്ടെന്ന് ഫിൻടെക് വിദഗ്ധനായ ബാബുലാൽ പുനിയയുമായി ചേർന്നുള്ള പരിശോധനയിൽ വ്യക്തമായി. ആദ്യ അൻപതിൽ മാത്രം നാലെണ്ണം വ്യാജമാണ്. ഇവയോരോന്നും കുറഞ്ഞത് ഒരു ലക്ഷത്തിലേറെ പേർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. പ്രമുഖ ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാൻസ് ലിമിറ്റഡിന്റെ പേരുപയോഗിച്ചുള്ള കാഷ് പ്രോസ്പർ എന്ന ആപ്പ് തുടങ്ങിയിട്ട് 20 ദിവസമേ ആയുള്ളൂ. എന്നാൽ, ഡൗൺലോഡുകൾ അൻപതിനായിരത്തിലേറെയാണ്.
Results 1-10 of 21