Activate your premium subscription today
അബുദാബി ∙ രാജ്യാന്തര വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികൾ. ഗൾഫ് കറൻസികളുടെ മൂല്യത്തിലും ചലനമുണ്ടായതോടെ രൂപ റെക്കോർഡ് തകർച്ചയിലായി.
ദുബായ്∙ വിദേശ നാണയ വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച നേരിട്ട് ഇന്ത്യൻ രൂപ. ഒരു ദിർഹത്തിന് 22.9 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. ഡോളറുമായുള്ള വിനിമയത്തിൽ 84.07 രൂപ. പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഏറ്റവും മികച്ച അവസരമാണിത്. 1000 ദിർഹത്തിന് 22900 രൂപയ്ക്ക് അടുത്ത് നാട്ടിൽ
കൊച്ചി∙ വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണികളിൽ നിന്നു തുടർച്ചയായി നിക്ഷേപം പിൻവലിക്കുന്നതും അസംസ്കൃത എണ്ണവില വർധനയും രൂപയെ എത്തിച്ചത് റെക്കോർഡ് താഴ്ചയിലേക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം 84.10ലേക്കു കുറഞ്ഞു.12 പൈസയാണ് ഇന്നലത്തെ നഷ്ടം. പശ്ചിമേഷ്യയിലെ സംഘർഷമാണ് ഇന്ത്യൻ കറൻസിയെ തളർത്തുന്നത്.
ദുബായ് ∙ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് മുൻകൂട്ടി പ്രഖ്യാപിക്കുന്ന എക്സ്ചേഞ്ച് റേറ്റ് ഓട്ടമേഷൻ മൊഡ്യൂൾ (ഇറാം) ജൂലൈ 4ന് നിലവിൽ വരുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് അറിയിച്ചു. 22 കറൻസികളുമായുള്ള വിനിമയ നിരക്കാണ് ഇറാം സംവിധാനത്തിലൂടെ ഓരോ മാസത്തെയും ആദ്യ വ്യാഴാഴ്ചയും മൂന്നാം
ദുബായ്∙ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം അയയ്ക്കുന്നതു വർധിച്ചു. പണം അയയ്ക്കുന്നതിൽ 10% വർധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യൻ രൂപ ദിർഹവുമായുള്ള വിനിമയത്തിൽ 22.65 വരെ എത്തിയിരുന്നു.
ദുബായ്∙ ദിർഹവുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒരു ദിർഹത്തിന് 22.65 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. മാസത്തിന്റെ പകുതി പിന്നിട്ടതിനാൽ പലർക്കും ഈ സാഹചര്യം ഉപയോഗിച്ച് നാട്ടിലേക്ക് പണമയ്ക്കാൻ സാധിച്ചില്ല. എക്സ്ചേഞ്ചുകളിൽ സാധാരണ നിലയിലുള്ള തിരക്ക് മാത്രമാണ്
ദുബായ്∙ ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ വില ഇടിഞ്ഞതോടെ ദിർഹവും മറ്റു ഗൾഫ് കറൻസികളും തിളക്കം കൂട്ടി. ഒരു ദിർഹത്തിന് 22.56 രൂപയായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്. രൂപയ്ക്കു തിരിച്ചടിയാണെങ്കിലും നാട്ടിലേക്കു പണം അയയ്ക്കുന്ന പ്രവാസികൾക്ക് ഈ സാഹചര്യം ഗുണം ചെയ്യും. 1000 ദിർഹത്തിന് 22560 ഇന്ത്യൻ രൂപ
ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ പ്രാദേശിക കറൻസിയിലാക്കുന്ന കരാറിലൂടെ പുതുചരിത്രമാണ് കുറിക്കപ്പെടുന്നത്. ഈ നിർണായക കരാറിലൂടെ, പതിറ്റാണ്ടുകളുടെ പഴക്കമുള്ള സുദൃഢബന്ധത്തിൽ ഇരുരാജ്യങ്ങളും മറ്റൊരു സൗഹൃദമുദ്രകൂടി ചാർത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിന്റെ ഭാഗമായാണ്, ഉഭയകക്ഷി വ്യാപാരങ്ങളിൽ ഇന്ത്യൻ രൂപയും യുഎഇ ദിർഹവും വിനിമയത്തിനുപയോഗിക്കാനുള്ള സുപ്രധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്.
വിദേശത്ത് ഓഹരി നിക്ഷേപം നടത്തുമ്പോഴും നികുതി ബാധ്യതയെ കുറിച്ചു ചിന്തിക്കണം സി എ സെലീന വിദേശ ഓഹരി വിപണികളില്‍ നേരിട്ടു നിക്ഷേപം നടത്തുന്നവരുടെ എണ്ണം ഇപ്പോള്‍ വര്‍ധിച്ചു വരികായണല്ലോ. ഉദാരമാക്കിയ പണമയക്കല്‍ പദ്ധതി പ്രകാരം ഇപ്പോള്‍ പ്രതിവര്‍ഷം 2,50,000 ഡോളര്‍ വരെ വളരെ ലളിതമായി വിദേശ ഓഹരി
Results 1-9