Activate your premium subscription today
തിരുവനന്തപുരം ∙ മന്ത്രിമാർക്കും അവരുടെ പഴ്സനൽ സ്റ്റാഫിനും 5 ദിവസം മുൻപ് ശമ്പളം വിതരണം ചെയ്തതിന് സെക്രട്ടേറിയറ്റ് സബ് ട്രഷറിയിലെ ട്രഷറി ഓഫിസർക്കു സ്ഥലംമാറ്റം. പൊതുഭരണവകുപ്പിൽ നിന്നെത്തിയ, മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫിന്റെയും കഴിഞ്ഞ മാസത്തെ ശമ്പള ബിൽ കഴിഞ്ഞ 26നാണ് പാസാക്കി ശമ്പളം വിതരണം ചെയ്തത്. അശ്രദ്ധ കാരണമാണ് 5 ദിവസം മുൻപ് പലർക്കും ശമ്പളം ലഭിക്കാനിടയായത്. അന്വേഷണം പൂർത്തിയാകുന്നതുവരെ എ.ഷഫീഖ്, ടി.മധു, എസ്.സുധീർ എന്നീ സബ് ട്രഷറി ഓഫിസർമാരെയാണു സ്ഥലംമാറ്റിയത്.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളിലും ഇന്ന് ഉച്ചവരെ പണം പിൻവലിക്കുന്നതിനു തടസ്സം നേരിടും. അർധ വാർഷിക കണക്കെടുപ്പിന്റെ ഭാഗമായി ഇന്നലെ ശാഖകളിലെ പണം മുഴുവൻ ബാങ്കുകളിലേക്കു മാറ്റിയിരുന്നു. ഇന്നു രാവിലെ പണം തിരിച്ചെടുത്ത ശേഷമേ ട്രഷറികളിൽ പണം വിതരണം ചെയ്യാനാകൂ. ഇതനുസരിച്ച് ഇടപാടുകൾ വൈകും. ഇൗ മാസത്തെ സർവീസ് പെൻഷൻ വിതരണം ഇന്നാണ് ആരംഭിക്കുന്നത്. രാവിലെ പതിനൊന്നിനെങ്കിലും പെൻഷൻ വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് ട്രഷറി ഡയറക്ടറേറ്റ് അറിയിപ്പ്.
തിരുവനന്തപുരം ∙ ട്രഷറി നിയന്ത്രണത്തിൽ ബിൽ ഡിസ്കൗണ്ടിങ് കൂടി ഉൾപ്പെടുത്തിയത് പൊതുമരാമത്ത്, തദ്ദേശ സ്ഥാപന കരാർ പ്രവൃത്തികളെ ഗുരുതരമായി ബാധിക്കും. തദ്ദേശ സ്ഥാപന കരാറുകളിൽ മാത്രം 753 കോടി രൂപയാണ് സർക്കാർ നൽകാനുള്ളത്. പൊതുമരാമത്ത് കരാറുകാർക്കും കോടികൾ നൽകാനുണ്ട്. കരാറുകാർക്കുള്ള തുക സർക്കാർ ഗാരന്റിയിൽ ബാങ്കിൽനിന്നു വായ്പയായി ലഭ്യമാക്കുന്നതാണ് ബിൽ ഡിസ്കൗണ്ടിങ്. പലിശയുടെ 5% സർക്കാരും ബാക്കി കരാറുകാരും വഹിക്കണം.
തിരുവനന്തപുരം ∙ ഓണത്തോടനുബന്ധിച്ചുള്ള ഭാരിച്ച ചെലവുകൾക്കു പിന്നാലെ ട്രഷറി ഓവർ ഡ്രാഫ്റ്റിലായി. ബോണസ്, ഉത്സവ ബത്ത, ക്ഷേമ പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കായി ഓണത്തോടനുബന്ധിച്ച് 20,450 കോടി രൂപയാണു സർക്കാർ ചെലവിട്ടത്. ഇതിനു പിന്നാലെയുള്ള അവധിക്കു ശേഷം ഇന്നലെ ട്രഷറി തുറന്നപ്പോൾ പണമില്ലാതെ വന്നതോടെയാണ് ഓവർ ഡ്രാഫ്റ്റിലേക്കു കടക്കേണ്ടി വന്നത്. പ്രതിസന്ധി കടുത്തതോടെ 5 ലക്ഷം രൂപയിൽ കൂടിയ ബില്ലുകളൊന്നും പാസാക്കേണ്ടെന്നു ട്രഷറിക്കു സർക്കാർ നിർദേശം നൽകി. നേരത്തേ 25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾ പാസാക്കാമായിരുന്നു.
ആലപ്പുഴ ∙ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ട്രഷറി നിയന്ത്രണം മൂലം സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ വർഷത്തെ പദ്ധതിവിഹിതത്തിൽ കുറവു വന്നത് 180.75 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷം പ്രവൃത്തി പൂർത്തിയാക്കി സമർപ്പിച്ച 180.75 കോടി രൂപയുടെ 2027 ബില്ലുകൾ ട്രഷറിയിൽ പണമില്ലാത്തതിനാൽ ക്യൂ സംവിധാനത്തിലേക്ക് മാറ്റിയിരുന്നു. ഈ ബില്ലുകൾ പാസാക്കാനുള്ള തുക ഈ വർഷം തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച പദ്ധതി വിഹിതത്തിൽ നിന്നു കുറച്ചതാണ് കാരണം. പദ്ധതിവിഹിതത്തിൽ കുറവു വന്നതോടെ ഈ വർഷത്തേക്കു തയാറാക്കിയവയിൽ നിന്ന് 180.74 കോടി രൂപയുടെ പദ്ധതികൾ തദ്ദേശസ്ഥാപനങ്ങൾ വെട്ടിച്ചുരുക്കി.
തിരുവനന്തപുരം∙ സംസ്ഥാനത്തെ ട്രഷറി ശാഖകളിൽ ഉടമകളെത്താതെ കിടക്കുന്ന 233 ലക്ഷം രൂപ എത്രയും വേഗം സർക്കാർ കണ്ടുകെട്ടണമെന്നു അക്കൗണ്ടന്റ് ജനറൽ. കഴിഞ്ഞ സാമ്പത്തിക വർഷം ട്രഷറിയിൽ നടത്തിയ ഓഡിറ്റിന്റെ റിപ്പോർട്ടിലാണ് എജി നിർദേശം നൽകിയത്. 2019ൽ സർക്കാർ നിർത്തലാക്കിയ പ്രളയ സെസ് പിരിവ് ചില മേഖലകളിൽ ഇപ്പോഴും തുടരുന്നുവെന്നു സൂചിപ്പിക്കുന്ന കണക്കുകളും പരിശോധനയിൽ കണ്ടെത്തി. 2023–24ൽ 2.99 കോടി രൂപ പ്രളയ സെസ് വരുമാനമായി ട്രഷറിയിൽ എത്തിയെന്നു കണ്ടെത്തി. 2018 ഓഗസ്റ്റ് മുതൽ 2 വർഷത്തേക്കാണ് പ്രളയ സെസ് ഏർപ്പെടുത്തിയത്. 1,200 കോടി രൂപ വരുമാനം പ്രതീക്ഷിച്ചിടത്ത് 2,118 കോടി രൂപ സർക്കാരിനു ലഭിക്കുകയും ചെയ്തു.
തിരുവനന്തപുരം∙ സെക്രട്ടേറിയറ്റില്‍ കന്റീന്‍ ജീവനക്കാരും ട്രഷറി വകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം. കന്റീനില്‍ ഊണുസമയത്ത് വെള്ളം കിട്ടിയില്ലെന്നാരോപിച്ച് ട്രഷറി ജീവനക്കാർ കന്റീന്‍ മാനേജരെ മര്‍ദിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്. വെള്ളം നിറച്ച ജഗ് തറയിലടിച്ച ട്രഷറി ജീവനക്കാരനും
തിരുവനന്തപുരം∙ ട്രഷറി തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ, ആറുമാസം ഇടപാടു നടത്താത്ത അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. ഇതുൾപ്പെടെ ഇടപാടുകളുടെ നടപടിക്രമത്തിലും സോഫ്റ്റ്വെയറിലും കാതലായ മാറ്റം വരുത്തും. എല്ലാ അക്കൗണ്ട് ഉടമകൾക്കും ഇ കെവൈസി ബാധകമാക്കും.
സംസ്ഥാനത്തെ വിവിധ ട്രഷറി ശാഖകളിൽ നാളുകളായി ഇടപാടു നടക്കാത്ത അക്കൗണ്ടുകളിലെ കോടിക്കണക്കിനു രൂപയുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക. ഇത്തരം അക്കൗണ്ടുകളിൽ നിന്നു പണം അപഹരിച്ചാൽ കണ്ടെത്തുക പ്രയാസം. ട്രഷറി സംവിധാനത്തിലെ ഇൗ പഴുതുപയോഗിച്ച് വ്യാപകമായി തട്ടിപ്പു നടത്താനുള്ള സാധ്യതയാണു പൊലീസും ചൂണ്ടിക്കാട്ടുന്നത്.
തിരുവനന്തപുരം ∙ കഴക്കൂട്ടം സബ് ട്രഷറിയിലെ അക്കൗണ്ടുകളിൽനിന്ന് അനധികൃതമായി പണം പിൻവലിച്ച സംഭവത്തിൽ സസ്പെൻഷനിലായ ട്രഷറർ
Results 1-10 of 132