Activate your premium subscription today
പോളിഷ് എയർഫോഴ്സിന്റെ മിഗ് 29 വിമാനം ജനവാസ മേഖലയിലൂടെ താഴ്ന്ന ഉയരത്തിൽ ശബ്ദാതിവേഗത്തിൽ പറന്നപ്പോൾ വീടുകളുടെ മേൽക്കൂരയിലുൾപ്പടെ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ. മാൽബോർക്ക് മേഖലയിലെ സാലെനിക്കിൽ(Szaleniec ) നടന്ന ഒരു സംഭവത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജൂൺ 20ന് ഒരു
ശത്രുരാജ്യത്തിന്റെ അതിരുകൾ ഭേദിച്ച ശേഷവും സമാധാനത്തോടെ പറക്കുന്ന ഒരു യുദ്ധവിമാനത്തെ കുറിച്ച് സങ്കൽപ്പിക്കാനാവുമോ? എന്നാൽ ഈ യാത്ര ഇന്ത്യൻ വ്യോമസേനയിലെ ഒരു പ്രത്യേക യുദ്ധവിമാനം പറത്തിയിരുന്ന പൈലറ്റുമാർക്ക് അപൂർവമായിരുന്നില്ല. മിഗ്–25 വിമാനത്തിനായിരുന്നു ഈ കഴിവ് ഉണ്ടായിരുന്നത്. കാർഗിലിൽ വിജയം നേടിയതിന്റെ വാർഷികദിനത്തിൽ ഇവനെ ഓർക്കാൻ കാരണമുണ്ട്. സാധാരണയായി ഏതു സൈന്യവും വിമാനങ്ങൾ ഉപയോഗിക്കുന്നതു പ്രധാനമായും രണ്ട് ആവശ്യങ്ങൾക്കാണ്. ശത്രുവിന്റെ മുന്നേറ്റം തടഞ്ഞ് തീമഴ പെയ്യിക്കുന്ന യുദ്ധവിമാനങ്ങളാണ് ഒന്ന്. രണ്ടാമതായി സൈനിക നീക്കങ്ങൾക്കാവശ്യമായ സൈന്യത്തെയും ആയുധങ്ങളെയും വഹിക്കാനുള്ള ചരക്കുവിമാനങ്ങൾ. എന്നാൽ ഈ രണ്ടുഗണത്തിലും പെടുത്താവുന്നതായിരുന്നില്ല ഇന്ത്യ സ്വന്തമാക്കിയ മിഗ്–25. കാരണം ഇതൊരു ചാരവിമാനമായിരുന്നു. മിന്നൽ വേഗത്തിൽ ശത്രുരാജ്യത്തെത്തി രഹസ്യങ്ങൾ മനസ്സിലാക്കി തിരികെ എത്തുകയായിരുന്നു അവയുടെ ജോലി.
Results 1-2