Activate your premium subscription today
ന്യൂഡൽഹി ∙ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തർവാഹിനി ഐഎൻഎസ് അരിഘാതിൽനിന്ന് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. 3500 കിലോമീറ്റർ വരെ പ്രയോഗിക്കാവുന്ന കെ4 ബാലിസ്റ്റിക് മിസൈൽ, ആണവ പോർമുന ഘടിപ്പിക്കാവുന്നതാണ്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ ആണവ അന്തർവാഹിനി ഐഎൻഎസ് അരിഹന്തിൽനിന്നും ഈ മിസൈൽ മുൻപു പരീക്ഷിച്ചിട്ടുണ്ട്. വിശാഖപട്ടണത്തെ തീരക്കടലിനടിയിൽ നിന്നാണു ബുധനാഴ്ച പകൽ മിസൈൽ പരീക്ഷിച്ചത്. ആയുധക്കരുത്തിൽ അരിഹന്തിനേക്കാൾ മുന്നിലാണു ഈ വർഷം ഓഗസ്റ്റിൽ കമ്മിഷൻ ചെയ്ത അരിഘാത്.
പൂർണമായും പ്രവർത്തനക്ഷമമായ അന്തർവാഹിനിയിൽനിന്നും കുതിച്ചുപൊങ്ങി, 3500 കിലോ മീറ്റർ സ്ട്രൈക് ദൂരപരിധിയുള്ള ആണവ വാഹക ശേഷിയുള്ള കെ 4 മിസൈൽ. നാവികസേനയിൽ പുതുതായി ഉൾപ്പെടുത്തിയ ആണവ അന്തർ വാഹിനിയായ ഐഎൻഎസ് അരിഘാതിൽനിന്നുമാണ് പരീക്ഷണം നടത്തിയതെന്ന് എഎന്‍ഐ റിപ്പോർട്ട് ചെയ്തു. വിക്ഷേപണത്തിന്റെ ഫലങ്ങൾ വിശകലനം
ശത്രുക്കളെ നശിപ്പിക്കുന്നവൻ അഥവാ അരിഹന്ത് എന്ന സംസ്കൃത നാമം ഇന്ത്യയുടെ ആണവ അന്തർവാഹിനികൾക്കു നൽകാൻ കാരണം അതിന്റെ ലക്ഷ്യങ്ങളുടെ സൂചനയാണ്.ഇത്തരത്തിലുള്ള അരിഹന്ത് ക്ലാസിലെ അടുത്ത ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയാണ് അരിഘാത് (SSBN). പ്രതിരോധ രംഗത്ത് ഇന്ത്യക്ക് പുതിയ കരുത്തായി മാറുന്ന അന്തർവാഹിനി
Results 1-3