അരിഘാതിൽ നിന്ന് കെ4 മിസൈൽ: പരീക്ഷണം വിജയം
Mail This Article
×
ന്യൂഡൽഹി ∙ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തർവാഹിനി ഐഎൻഎസ് അരിഘാതിൽനിന്ന് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. 3500 കിലോമീറ്റർ വരെ പ്രയോഗിക്കാവുന്ന കെ4 ബാലിസ്റ്റിക് മിസൈൽ, ആണവ പോർമുന ഘടിപ്പിക്കാവുന്നതാണ്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ ആണവ അന്തർവാഹിനി ഐഎൻഎസ് അരിഹന്തിൽനിന്നും ഈ മിസൈൽ മുൻപു പരീക്ഷിച്ചിട്ടുണ്ട്. വിശാഖപട്ടണത്തെ തീരക്കടലിനടിയിൽ നിന്നാണു ബുധനാഴ്ച പകൽ മിസൈൽ പരീക്ഷിച്ചത്. ആയുധക്കരുത്തിൽ അരിഹന്തിനേക്കാൾ മുന്നിലാണു ഈ വർഷം ഓഗസ്റ്റിൽ കമ്മിഷൻ ചെയ്ത അരിഘാത്.
English Summary:
India's Successfull Mission: INS Arighaat Submarine Launches K4 Ballistic Missile
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.