Activate your premium subscription today
ഏറെ കാത്തിരിപ്പിനൊടുവിൽ ചുട്ടുപൊള്ളിക്കുന്ന മണൽക്കാഴ്ചകളിലെ നജീബിന്റെ ജീവിതം സിനിമയായി തിയറ്ററിൽ നിറഞ്ഞോടുമ്പോൾ, സംവിധായകൻ ബ്ലസിയുടെ ഷൂട്ടിങ് ഓർമകൾ മനോരമ ഓൺലൈൻ പ്രീമിയം പ്രിയ വായനക്കാർക്ക് മുന്നിലെത്തിച്ചു. ആടുജീവിതം റിലീസ് ചെയ്ത ദിവസമാണ് ദൃശ്യവിരുന്നിന് പൂർണതയേകാനുള്ള ബ്ലസിയുെട പരിശ്രമങ്ങൾ പറഞ്ഞ പ്രീമിയം റിപ്പോർട്ട് പതിനായിരങ്ങളെ ആകർഷിച്ചത്. തിയറ്ററിനുള്ളിൽ ആടുജീവിതം പ്രേക്ഷകരെ കരയിപ്പിക്കുമ്പോൾ പുറത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രവർത്തകരും സ്ഥാനാർഥികളും വേനൽ ചൂടിൽ വിയർക്കുകയാണ്. പോയവാരം ഇന്ത്യൻ രാഷ്ട്രീയത്തിലേയും കേരള രാഷ്ട്രീയത്തിലും പ്രധാന സംഭവങ്ങൾ പ്രീമിയത്തിൽ സ്ഥാനം പിടിച്ചു. ഇവയിൽ ഏറ്റവും പ്രധാനം കേജ്രിവാളിന്റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഭവങ്ങളാണ്. ഡൽഹിയിലെ രാഷ്ട്രീയം അറിയാൻ മലയാളികൾക്ക് താൽപ്പര്യം ഏറെയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പ്രീമിയത്തിലെ റിപ്പോർട്ടുകൾക്ക് ലഭിച്ച സ്വീകാര്യത.
ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ശക്തികളിലൊന്ന് ഇന്ത്യയാണെന്ന് വ്യക്തമാക്കുന്ന പരീക്ഷണമാണ് മാർച്ച് 11ന് ഒഡീഷയിലെ അബ്ദുൽ കലാം ദ്വീപിൽ നടന്നത്. ഒരുകാലത്ത് ലോകശക്തികൾ മാത്രം അവകാശപ്പെട്ടിരുന്ന മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി-ടാർജെറ്റബ്ൾ റീഎൻട്രി വെഹിക്കിൾ (എംഐആർവി) മിസൈൽ സാങ്കേതിക വിദ്യ ഇന്ത്യയും സ്വന്തമാക്കിയിരിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് എക്സിലൂടെ വെളിപ്പെടുത്തിയത്. ചൈനയ്ക്കും പാക്കിസ്ഥാനും കൃത്യമായ മുന്നറിയിപ്പു നൽകാൻ ശേഷിയുള്ള മിസൈൽ പരീക്ഷണം കൂടിയായിരുന്നു ഇത്. ഒന്നിലധികം പോർമുനകൾ വഹിക്കാൻ ശേഷിയുള്ള അത്യാധുനിക അഗ്നി-5 ബാലിസ്റ്റിക് മിസൈലാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. എന്താണ് ഇതിന്റെ പ്രത്യേകത? വർഷങ്ങളായുള്ള ഗവേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷം നടത്തിയ ഈ പരീക്ഷണം ഇന്ത്യയുടെ ദീർഘകാലമായി കാത്തിരിക്കുന്ന ബാലിസ്റ്റിക് മിസൈൽ നവീകരണത്തിലെ നിർണായക നേട്ടം കൂടിയാണ്. അണ്വായുധ മിസൈൽ നിർമാണത്തിലെ ഇന്ത്യയുടെ അതിവേഗ കുതിപ്പ് കൂടിയാണിത് വ്യക്തമാക്കുന്നതും. അഗ്നി-5 ഭൂഖണ്ഡാനന്തര ആണവ ബാലിസ്റ്റിക് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പ് ചൈനയുടെ മുഴുവൻ പ്രദേശങ്ങളെയും ലക്ഷ്യമിടാന്‍ തക്ക ശേഷിയുള്ളതാണ്. 5000 കിലോമീറ്റര്‍ ശേഷിയുള്ള മിസൈലിന്റെ പരിധില്‍ ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങിനു പുറമെ റഷ്യൻ തലസ്ഥാനമായ മോസ്കോയും ഉൾപ്പെടും. ഇന്ത്യയുമായി അത്ര സ്വരച്ചേര്‍ച്ചയിലല്ലാത്ത ചൈന, മിസൈൽ പരീക്ഷണം സസൂക്ഷ്മം നിരീക്ഷിക്കാൻ രഹസ്യക്കപ്പലുകൾ വരെ വിന്യസിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്താണ് അഗ്നി–5 മിസൈലിൽ പുതുതായി ഒളിപ്പിച്ചുവച്ചിരിക്കുന്ന എംഐആർവി സാങ്കേതികത? ഇതുകൊണ്ടുള്ള അധികനേട്ടങ്ങളെന്തെല്ലാമാണ്? വിശദമായി പരിശോധിക്കാം.
Results 1-2