Activate your premium subscription today
ജലപാലൻ തിരുവാർപ്പ് എഴുതുന്ന സൈ–ഫി– ത്രില്ലർ നോവൽ – അശോകന്റെ പടയാളികൾ
തൊമ്മൻകുടിയിലെ ഫിഷ് പ്രോസസിങ് ഹബിന്റെ കൂറ്റൻ ഗോഡൗൺ. തോക്കിൻമുനയിൽ ജെജെയെയും ദീപയെയും വാഹനത്തിൽ നിന്നിറക്കി ഗോഡൗണിനുള്ളിലേക്കു റഷീദ് നടത്തി. വന്നോ? മനീഷ്ജി മുന്നിലായി നിന്ന മനോജിനോടു തിരക്കി. ഇല്ല ഭായ് പുറപ്പെട്ടിട്ടുണ്ട് 12 മണിയോടെ കൊച്ചിയിലെത്തും. വലിയ ഫെൻസിങുകളാല് വലയം ചെയ്ത ആ ഗോഡൗണിൽ മത്സ്യസംഭരണമൊന്നുമല്ല നടക്കുന്നതെന്നു ആദ്യ കാഴ്ചയിൽ ജെജെയ്ക്കു മനസിലായി.
പറഞ്ഞു തീർന്നതും അവരുടെ പിന്നിൽ ഒരു ഗ്ലാസ് ടംബ്ളര്‍ വീണുടഞ്ഞു. ഇരുവരും ഞെട്ടിത്തിരിഞ്ഞു. ബുദ്ധിരാക്ഷസനായ ശാസ്ത്രജ്ഞനും വഴികാട്ടിയായി ജേണലിസ്റ്റും. നിങ്ങളെ ശല്യപ്പെടുത്താതെ അതു വീണ്ടെടുക്കാനായിരുന്നു ഓർഡർ. ഇതുവരെയും അതിനു ശ്രമിച്ചു. ഇനി സമയമില്ല ഡോക്ടർ. സമ്മർദ്ദമേറുകയാണ്.
പെട്ടെന്ന് കാൽപ്പെരുമാറ്റം കേട്ടു. ജോബ് കണ്ണടച്ച് കിടന്നു. കാൽപെരുമാറ്റം അടുത്തേക്കു വന്നു. മുഖത്തിന്റെ വശത്ത് ഒരു തണുത്ത ലോഹ സ്പർശം ജോബ് അറിഞ്ഞു. സമ്മർദ്ദത്തിനു ശക്തി കൂടി. ജോബ് ഞരങ്ങാതെ പല്ലു ഞെരിച്ച് കിടന്നു.
ആരും പിന്തുടരുന്നില്ലെന്ന ധൈര്യത്തിൽ അയാൾ കാറിലേക്ക് ചാഞ്ഞിരുന്നു...തന്റെ മുന്നിൽ നിശ്ചിത അകലത്തിൽ പോകുന്ന ട്രെക്ക് ഒരു നിമിഷം അസ്വസ്ഥതയുണ്ടാക്കി.. ഓവർ ടേക്ക് ചെയ്യാൻ അയാൾ ശ്രമിച്ചു..മുന്നോട്ട് ചെല്ലുന്തോറും വേഗം കൂട്ടി ട്രക്ക് വഴിതടസമുണ്ടാക്കി.
ജീവൻ എന്തായിത്, എന്താണ് സംഭവിക്കുന്നത്? ചന്ദ്രചൂഡൻ ചോദിച്ചു. എല്ലാം പറയാം സാർ, നല്ല ഉദ്ദേശത്തോടെ ഞാൻ ചെയ്ത കാര്യം വലിയ ദുരന്തമായി മാറുകയാണ്... അവർ എന്നെ പിന്തുടർന്നു. ജീവൻ ഞങ്ങള്‍ക്കൊന്നും മനസിലാവുന്നില്ല. സാർ ചെറിയ സമയത്തിനുള്ളിൽ വിശദീകരിക്കാവുന്നതല്ല , എന്നാലും അത് ചുരുക്കിപ്പറയാം. എനിക്ക് ഒരു
"ഗവേഷകന് ഡോ. ജീവൻജോബിനെ കാണാനില്ല"...ബ്രേക്കിങ് ന്യൂസ്..ടിവിയിൽ ആ വാർത്ത പ്രത്യക്ഷപ്പെട്ടു..ഡിവൈഎസ്പി ചന്ദ്രചൂഡൻ ടിവി ശബ്ദം കൂട്ടി. "എറണാകുളത്തെ തന്റെ വസതിയിൽനിന്നാണ് അപ്രത്യക്ഷനായിരിക്കുന്നത്, ചിത്രീകരണത്തിനായി എത്തിയ ഒരു പ്രമുഖ ചാനൽ സംഘമാണ് ഇയാള്‍ അപ്രത്യക്ഷനായതായി കണ്ടെത്തിയത്. ജനലുകള്‍ തകർത്ത
സ്മിത്സോണിയൻ മ്യൂസിയത്തിന്റെ ക്യുറേറ്ററുടെ ഓഡിയോ വിവരണം മുറിക്കുള്ളിൽ നിറഞ്ഞു. മിച്ചെൽ ഹെഡ്ജസ് സ്കൾ.... ലുബാണ്ടനിലെ ക്രിസ്റ്റൽ സ്കൾ– 1924ൽ മിച്ചെൽ ഹെഡ്ജസെന്ന ഗവേഷകന്റെ മകൾ അന്ന മിച്ചെലാണ് ലുബാണ്ടനിലെ ഒരു തകർന്നടിഞ്ഞ ക്ഷേത്ര അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഈ ക്രിസ്റ്റൽ തലയോട്ടി കണ്ടെത്തിയത്.
വീർ സവർക്കർ എയർപോർട്ട്, ആകാശത്ത് മേഘങ്ങൾ ഘനീഭവിച്ചു നിന്നു. വിൻഡ് സോക്കുകൾ പറിച്ചെറിയുന്നതുപോലെ കാറ്റ് ചീറിയടിച്ചു കൊണ്ടിരിക്കുന്നു. 7 മണിയായപ്പോൾത്തന്നെ കനത്ത അന്ധകാരത്തിലാണ് ആൻഡമാൻ. ക്ളൗഡ് ബസ്റ്റ് മുന്നറിയിപ്പിനെത്തുടർന്ന് വിമാനത്താവളം താത്കാലികമായി അടച്ചിട്ടിരിക്കുന്നു. ഏപ്രണില്‍ നിശ്ചിത
Results 1-8