യന്ത്രത്തോക്കുമായി ബോട്ടിൽ രാക്ഷസീയ രൂപങ്ങള്‍; എന്താണ് സംഭവിക്കുന്നത്?
Mail This Article
ജീവൻ എന്തായിത്, എന്താണ് സംഭവിക്കുന്നത്? ചന്ദ്രചൂഡൻ ചോദിച്ചു. എല്ലാം പറയാം സാർ, നല്ല ഉദ്ദേശത്തോടെ ഞാൻ ചെയ്ത കാര്യം വലിയ ദുരന്തമായി മാറുകയാണ്... അവർ എന്നെ പിന്തുടർന്നു. ജീവൻ ഞങ്ങള്‍ക്കൊന്നും മനസിലാവുന്നില്ല. സാർ ചെറിയ സമയത്തിനുള്ളിൽ വിശദീകരിക്കാവുന്നതല്ല ,
എന്നാലും അത് ചുരുക്കിപ്പറയാം. എനിക്ക് ഒരു പൗരാണിക വസ്തു ലഭിച്ചു ലഭിച്ചു. തത്കാലം അതിന്റെ ക്രിസ്റ്റൽ സ്കൾ എന്നു വിളിക്കാം. രിത്രീതീകാലത്തെ ഒരു ഉപകരണമാണിതെന്നു ചിലർ കരുതുന്നു. മൈന്‍ഡ് കൺട്രോളിനുവരെ സാധിക്കുന്ന ഒരു ആയുധമാക്കി മാറ്റാന്‍ കഴിയുമെന്ന വിശ്വാസത്തിൽ ചിലർ ഇതിനെ പിന്തുടരുന്നു.
ഇതൊക്കെ പോസിബിളാണോ, ശാസ്ത്രീയമായി...
സാർ നമ്മുടെ ചുറ്റും ഒന്നു നോക്കൂ... ഈ കാണുന്നതൊന്നു യഥാർത്ഥമല്ല, ഇല്യൂഷൻ ആണ്.
സ്കളിന്റെ സിഗ്നൽ പരിധിയിൽ വരുന്നവയുടെ ചിന്താധാരകളെ മാറ്റി മറയ്ക്കാൻ ആ വസ്തുവിനു കഴിയുമെന്നാണ് വിശ്വാസം. പക്ഷേ ഇവർ അത് സാധ്യമാക്കിയിരിക്കുന്നു. ലോകത്ത് അത്തരം 9 എണ്ണമുണ്ടത്രെ, പലരുടെ കൈവശം. അവ ഒന്നിച്ചു ചേർന്നാല്‍ വലിയ ഒരു പവർ സ്രോതസ്സാവും ഒരു ജനസഞ്ചയത്തെ, ഒരു രാജ്യത്തെതന്നെ ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കാനാവും, മനസ്സിലായോ? യെസ്, ഏത് വെപ്പണേക്കാളും ഭീകരമായ ആയുധം, അതിലൊന്ന് അവരുടെ കൈയ്യിലെത്തി അതാണ് മായക്കാഴ്ചകൾക്ക് കാരണം.
അവർ പരീക്ഷിക്കുകയാണ്. മറ്റ് സ്കളുകളും അവർ ഒരുമിച്ച് ചേർത്താലുള്ള അവസ്ഥ ഊഹിക്കാവുന്നതിലും അപ്പുറമാണ്..ചിലപ്പോൾ ഈ മായക്കാഴ്ചകൾ യാഥാർഥ്യമായി മാറും...
നമുക്കെന്തു ചെയ്യാനാകും എങ്ങനെ രക്ഷപ്പെടും. ഒരൊറ്റ വഴിയേ ഉള്ളൂ..ഈ മായക്കാഴ്ചകളെ തത്കാലം അതിജീവിക്കുക.ഇത് യഥാർഥമല്ലെന്ന് കരുതുക.
ആ വലിയ ജലപാതം എങ്ങനെ കടക്കും.. അവിടെ അങ്ങനെയൊരു വെള്ളച്ചാട്ടം ഇല്ല സർ..അത്രയും വലിയ ഒരു കുഴി രൂപപ്പെട്ടാൽ ഈ കായലിലെ ജലനിരപ്പ് താഴും.. നമ്മുടെ ചുറ്റും നോക്കൂ...അവർ പുറത്തിറങ്ങി ഓടി ജെട്ടിയിലേക്കെത്തി. ബോട്ടിലേക്ക് കാലുവച്ചു. രണ്ടും കൽപ്പിച്ച് ബോട്ട് സ്റ്റാർട്ടു ചെയ്തു..സെക്കൻഡുകൾ...അവർ ആ ജലപാതത്തിലേക്ക് പതിക്കുമെന്ന് തോന്നി...
ഡിവൈഎസ്പി ജെജെയെ നോക്കി.. .ഇയാളുടെ ഭ്രാന്തിന് ഇരയാകുകയാണോ എന്തായാലും വരുന്നിടത്തു കാണാം.. ബോട്ടു നീങ്ങുന്നില്ല..സാർ...ഡിവൈഎസ്പി പെട്ടെന്ന് ബോട്ടിന്റെ ആക്സിലേറ്റർ ലിവറിൽ അമർത്തി....ജലപ്രവാഹം കടന്ന് അവർ മുന്നിലെത്തി...അവർ ദ്വീപിൽനിന്ന് അകലും തോറും ജലത്തിലെ തിരയിളക്കം കുറഞ്ഞുവന്നു. പെട്ടെന്ന് അവരുടെ പിന്നാലെ ഒരു ബോട്ട് കുതിച്ചെത്തി.. സാർ അവർ....റഷീദ് ...സിറ്റ് ഡൗൺ...പെട്ടെന്ന് എന്തോ....ബോട്ടിന്റെ മച്ചിൽ പതിച്ചു,,,,,പിന്നാലെ വെടിയുണ്ടകൾ ചീറിപ്പാഞ്ഞുവന്നു...
അവർ നോക്കി...മുന്നില്‍ ഒരു ഭീമാകാരൻ കപ്പൽ...കപ്പലിന്റെ ഡക്കിൽ യന്ത്രത്തോക്കുമായി രാക്ഷസീയ രൂപങ്ങള്‍. അവരെ കണ്ടമാത്രയിൽ ചന്ദ്രചൂഡൻ വിറങ്ങലിച്ചു...അവര്‍...തോക്കുചൂണ്ടുന്നതു കണ്ട് ജെജെ ചന്ദ്രചൂഡനെ സീറ്റിലേക്ക് തള്ളിയിട്ടു. സർ.എന്നെ വിശ്വസിക്കു . നാം ഇപ്പോഴും ഇല്യൂഷനിലാണ്.അവർ വെടിവെയ്ക്കുന്നുണ്ട് .. പക്ഷെ അവർ നമ്മെ പോലെ സാധാരണ മനുഷ്യരാണ് . ചന്ദ്രചൂഡൻ..തലയുടെ ഇരു വശത്തും കൈ കൊണ്ടമർത്തി. ശ്വാസം വലിച്ച് മനസ്സിനെ ശാന്തമാക്കി..മദ്യപിച്ച പോലെ ഒരു മന്ദത..ലോകം കീഴ്‌മേൽ മറിയുന്നു
ചന്ദ്രചൂഡൻ തന്റെ സർവീസ് റിവോൾവറെടുത്തു.മനസ്സിൽ കൗണ്ട് ഡൗൺ ചെയ്തു... ഷാർപ്ഷൂട്ടർ.... ഐപിഎസ് അക്കാദമി ഡറാഡൂൺ.. ബാച്ച് നമ്പർ 44.. ഗോൾഡ് മെഡലിസ്റ്റ് . സീറ്റിനടിയിൽ കൂടി ഉന്നം നോക്കി ..ഭീകരസത്വത്തിന്റെ കണ്ണുപോലെ തോന്നിയ ഭാഗത്തേക്ക് വെടിയുതിർത്തു. ഒരു നിലവിളി ..വെടിവയ്പ്പ് അവസാനിച്ചു.... അവരുടെ പിന്നാലെയുള്ള ബോട്ട് നിശ്ചലമായി. പെട്ടെന്ന് ആ ബോട്ട് തിരിഞ്ഞ് അകലേക്കു പോയി. ജലം നിശ്ചലമായി, കാറ്റിന്റെ ഹുങ്കാരം അവസാനിച്ചു. ഭീമാകാരമായ സ്പീഡ് ബോട്ട് അകലേക്കു പാഞ്ഞു പോകുന്നത് അവർ കണ്ടു. .. പെട്ടെന്ന് എല്ലാം നിശബ്ദമായി നല്ല വെയിൽ, പക്ഷേ അവരെ പിന്തുടരുന്ന ആ അപകടം അവസാനിച്ചിരുന്നില്ല.
(തുടരും)
English Summary : Ashokante Padayalikal - Sci-Fi-Thriller E - Novel by Jalapalan Thiruvarpu