Activate your premium subscription today
നാനോടെക്നോളജി, വൈദ്യശാസ്ത്രം തുടങ്ങി അനേകം രംഗങ്ങളിൽ ചലനമുണ്ടാക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ലോകത്തെ അദ്ഭുത വസ്തു എന്നറിയപ്പെടുന്ന ഗ്രാഫീൻ ശ്വസിച്ചാൽ ഹ്രസ്വകാല ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കില്ലെന്ന് ശാസ്ത്രജ്ഞർ പഠനത്തിലൂടെ തെളിയിച്ചു. ശ്വാസകോശത്തിനോ ഹൃദയ, രക്തചംക്രമണ വ്യവസ്ഥയ്ക്കോ ഇതു മൂലം
ഗ്രാഫീൻ ഉൽപാദനത്തിനായി 237 കോടി രൂപ ചെലവിൽ പൈലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി സംവിധാനം പൊതു–സ്വകാര്യ പങ്കാളിത്ത മാതൃകയിൽ സ്ഥാപിക്കാൻ മന്ത്രിസഭാ തീരുമാനം. കേരള ഡിജിറ്റൽ സർവകലാശാലയാണ് നിർവഹണ ഏജൻസി. അടിസ്ഥാനസൗകര്യം ഒരുക്കാൻ കിൻഫ്രയെ പ്രത്യേക ഉദ്ദേശ്യ കമ്പനി ആയി നിയോഗിച്ചു. പദ്ധതിക്കു കിഫ്ബിയിൽ നിന്നു വായ്പ തേടാൻ നിർദേശം തയാറാക്കാനും ആഗോള താൽപര്യപത്രം വഴി സ്വകാര്യ പങ്കാളികളെ തേടാനും ഡിജിറ്റൽ സർവകലാശാലയ്ക്ക് അനുമതി നൽകി.
അടുപ്പിൽ വേവുന്ന ചോറിൽ രോഗാണുക്കൾ ഉണ്ടെങ്കിൽ ചൂളം വിളിക്കും. ടെലിവിഷൻ സ്ക്രീനിനെ പട്ടിനെക്കാൾ നേർമയുള്ളതാക്കും. വായുവിലെ മാലിന്യം എത്ര മാരകമാണെന്നു നമ്മെ അറിയിക്കും. ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകളെ ബലമായി തടയുന്ന ചട്ടയാകും.
അടുപ്പിൽ വേവുന്ന ചോറിൽ രോഗാണുക്കൾ ഉണ്ടെങ്കിൽ ചൂളം വിളിക്കും. ടെലിവിഷൻ സ്ക്രീനിനെ പട്ടിനെക്കാൾ നേർമയുള്ളതാക്കും. വായുവിലെ മാലിന്യം എത്ര മാരകമാണെന്നു നമ്മെ അറിയിക്കും. ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകളെ ബലമായി തടയുന്ന ചട്ടയാകും. ഒരു കിലോഗ്രാമിൽ 1000 യൂണിറ്റ് വൈദ്യുതി സംഭരിച്ചു വയ്ക്കും. ഒരു തുണ്ടെടുത്തു ശരീരത്തിൽ ഒട്ടിച്ചാൽ കൊതുകുകടിയിൽനിന്നു രക്ഷപ്പെടാം...! നവയുഗ ശാസ്ത്രത്തിലെ താരമായ ഗ്രാഫീനിന്റെ ഗുണങ്ങളാണു മേൽവിവരിച്ചത്. വികസിത രാജ്യങ്ങൾ അരയും തലയും മുറുക്കിയാണു ഗ്രാഫീൻ ഗവേഷണം നടത്തുന്നത്. ചൈന, യുഎസ്, ബ്രസീൽ, ബ്രിട്ടൻ, ദക്ഷിണ കൊറിയ, റഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ
ഗ്രാഫീനെന്ന അദ്ഭുത വസ്തു ശാസ്ത്രജ്ഞ, ഗവേഷക സർക്കിളുകളിൽ ചർച്ചയാകാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. എന്താണ് ഇതിന്റെ പ്രത്യേകതകളും സവിശേഷതകളും? കേരളത്തിൽ ഗ്രാഫീൻ സെന്റർ സ്ഥാപിക്കാൻ ഡിജിറ്റൽ സർവകലാശാല പദ്ധതി ഒരുക്കിയിരിക്കേ ഈ ചോദ്യം പ്രസക്തമാകുന്നു.
സ്റ്റീലിനെക്കാൾ ഇരുനൂറു മടങ്ങ് കരുത്ത്. വണ്ടർ മെറ്റീരിയൽ എന്നു വിളിപ്പേര്. ഇലക്ട്രോണിക്സ് വ്യവസായരംഗത്തും മറ്റും ഭാവിയിൽ നിർണായക സ്ഥാനമുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന ഗ്രാഫീന്റെ ഗവേഷണത്തിൽ ലോകത്തിനൊപ്പം അണിചേരുകയാണു കേരളവും...Graphene Research, Career Guru, Course Job
Results 1-6