Activate your premium subscription today
ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ്–യുജി) കോട്ടയം ഉൾപ്പെടെയുള്ള നഗരങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിലെ വിദ്യാർഥികൾ മികവു കാട്ടിയതായി ദേശീയ പരീക്ഷാ ഏജൻസിയുടെ രേഖകൾ വ്യക്തമാക്കുന്നു. രാജസ്ഥാനിലെ സീക്കർ, കോട്ട, കേരളത്തിലെ കോട്ടയം, ഗുജറാത്തിലെ രാജ്കോട്ട്, ഹരിയാനയിലെ റോത്തക് തുടങ്ങിയ
കോട്ട∙ രാജസ്ഥാൻ കോട്ടയിൽ ഒരു വിദ്യാർഥി ആത്മഹത്യ കൂടി റിപ്പോർട്ട് ചെയ്തു. ജാർഖണ്ഡ് സ്വദേശിയായ ശുഭ് ചൗധരിയെയാണ് ഹോസ്റ്റലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുവർഷമായി കോട്ടയിൽ താമസിച്ച് ജെഇഇ പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു ശുഭ്. കഴിഞ്ഞ ദിവസമാണ് പ്രവേശന പരീക്ഷയുടെ ഫലം
മെറിറ്റ് ‘ക്വോട്ട’യിൽ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം ലക്ഷ്യമിട്ട് വർഷംതോറും രണ്ടര ലക്ഷത്തിലേറെ കുട്ടികളാണ് രാജസ്ഥാനിലെ ‘കോട്ട’യിലേക്ക് എൻട്രൻസ് പരീക്ഷാ പരിശീലനത്തിനു വണ്ടികയറുന്നത്. വിജയാരവത്തിനു കുറവില്ലെങ്കിലും ഇടയ്ക്കിടെ മുഴങ്ങുന്ന മരണമണിയാണ് ഇപ്പോൾ കോട്ടയിൽനിന്നുള്ള പ്രധാന വാർത്ത. പഠനത്തിന്റെയും വീട്ടുകാരുടെ പ്രതീക്ഷയുടെയും ഭാരം താങ്ങാനാവാതെ സെപ്റ്റംബറിൽ മാത്രം രണ്ടു മരണം, സെപ്റ്റംബർ 27ന് ഒരേ ദിവസം രണ്ടു മരണം, 2023ൽ ഒക്ടോബർ നാലു വരെയുള്ള കണക്കെടുത്താൽ 28 മരണം, മരണം മാത്രമല്ല, ജീവനൊടുക്കാൻ ശ്രമിച്ചവരുടെ എണ്ണവും ഭീതിപ്പെടുത്തുന്നതാണ്– 2023 ൽ ഇതുവരെ 45 പേർ! മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾക്ക് (നീറ്റ്, ജെഇഇ) തയാറെടുക്കുന്ന 2 വിദ്യാർഥികൾ ഒറ്റ ദിവസം ജീവനൊടുക്കിയ സാഹചര്യത്തിൽ പരിശീലന പരീക്ഷകൾ (മോക് ടെസ്റ്റ്) രണ്ടു മാസത്തേക്കു നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയതോടെയാണ് കോട്ടയിലെ പരിശീലനവും അനുബന്ധസൗകര്യങ്ങളും വീണ്ടും ചർച്ചയിൽ നിറഞ്ഞത്. സർക്കാർ നിയോഗിച്ച പ്രത്യേക സമിതി, 8–ാം ക്ലാസിന്റെ താഴെയുള്ള കുട്ടികൾക്കു പ്രവേശനം നൽകുന്നത് തടയുന്നത് ഉൾപ്പെടെ അടിയന്തര നടപടി നിർദേശങ്ങൾ നൽകിയതിനു പിന്നാലെയാണ് സെപ്റ്റംബർ 17ന് ഒരു വിദ്യാർഥികൂടി ആത്മഹത്യ ചെയ്തത്.
Results 1-3