29 ലോകസഭാ മണ്ഡലങ്ങളുള്ള മധ്യപ്രദേശിൽ ഇത്തവണ നാലു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ബിജെപിയും കോൺഗ്രസും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് ഇവിടെ. 2019ൽ 28 സീറ്റുകളിലും വെന്നിക്കൊടി നാട്ടിയ ബിജെപി ഇത്തവണയും ആ നേട്ടം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ്. ഒരു സീറ്റിലേക്ക് പിന്തള്ളപ്പെട്ട കോൺഗ്രസ് ആകട്ടെ ഇത്തവണ ശക്തമായ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.