കലാപകലുഷിതമായ മണിപ്പൂർ ഇത്തവണ ഏതുതരത്തിലാകും വിധിയെഴുതുക എന്നത് രാജ്യം ഉറ്റുനോക്കുന്ന കാര്യമാണ്. രണ്ടു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിലാണ് മണിപ്പൂർ ജനത രണ്ടു മണ്ഡലങ്ങളുടെ വിധി ഇത്തവണ കുറിച്ചത്. ഒരു സീറ്റിൽ മത്സരിച്ച ബിജെപി രണ്ടാമത്തെ മണ്ഡലം സഖ്യകക്ഷിയായ എൻപിഎഫിന് നല്‍കി. രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസ് സ്വന്തം നിലയിലാണ് മത്സരിച്ചത്.