21 ലോകസഭാ മണ്ഡലങ്ങളുള്ള ഒഡീഷയിൽ നാലു ഘട്ടങ്ങളായാണ് വിധിയെഴുത്ത് നടന്നത്. ബിജു ജനതാദളും ബിജെപിയും കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയും തമ്മിലാണ് പോരാട്ടം. ബിജെഡിയും ബിജെപിയും 21 സീറ്റുകളിലും നേരിട്ടു മത്സരിക്കുമ്പോൾ ഒരു സീറ്റ് സഖ്യകക്ഷിയായ ജെഎംഎമ്മിന് നൽകിയാണ് കോൺഗ്രസ് കളത്തിലുള്ളത്. സിപിഎമ്മും സിപിഐയും സ്വന്തം നിലയിൽ മത്സരരംഗത്തുണ്ട്.