Activate your premium subscription today
ഒരിടത്തൊരിടത്ത് ഒരു തുമ്പപ്പൂ ഉണ്ടായിരുന്നു. ഉണ്ണാനും ഉടുക്കാനും വേണ്ടത്രയില്ലാത്ത മഹാരാജ്യത്തിന്റെ ആകാശപ്പൂവായിരുന്നു അത്. തിരുവനന്തപുരത്തെ കടലോര ഗ്രാമമായ ആ തുമ്പയുടെ മണൽപരപ്പിലൂടെ, സൈക്കിളിൽ പേലോഡ് വച്ച് നടക്കുന്ന രണ്ടു പേർ. പഴയ ജീപ്പിലായിരുന്നു റോക്കറ്റ്. ഘോഷയാത്രയായി ആൾക്കൂട്ടം മുന്നോട്ട്. 1963 നവംബർ 21ന് വൈകിട്ട് 6.25ന് ‘നൈക്ക് – അപ്പാഷെ’ പുകതുപ്പി കുതിച്ചുയർന്നു. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണമായിരുന്നു. നമ്മൾ പിന്നീട് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സൂര്യനിലേക്കും വരെ കൈകൾ നീട്ടി. ബഹിരാകാശത്തെ നേട്ടങ്ങളാൽ ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ ഓർക്കേണ്ടൊരു മനുഷ്യനുണ്ട്, വിക്രം അംബാലാൽ സാരാഭായി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്. മണ്ണിൽനിന്നൊരു സ്വപ്നപ്പൂവിനെ
ജനകോടികളുടെ ഹൃദയത്തിൽ വീരാരാധനയുടെ ഇന്നിങ്സുമായി ഇന്ത്യ വീണ്ടും വിശ്വവിജയികൾ. ടീമിലൊരു മലയാളി ഉണ്ടെങ്കിൽ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയ്ക്കു തന്നെയെന്ന വിശ്വാസവും ഫലിച്ചു. ബാർബഡോസിൽ ട്വന്റി20 ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ക്യാപ്റ്റൻ രോഹിത് ശർമ ലോകകിരീടം ഉയർത്തിയപ്പോഴും ഇന്ത്യൻ ടീമിൽ മലയാളി സാന്നിധ്യമുണ്ടായിരുന്നു, സഞ്ജു സാംസൺ. ബംഗ്ലദേശിനെതിരായ സന്നാഹ മത്സരത്തിൽ കളിച്ച സഞ്ജുവിന് ഫൈനൽ വരെ പ്ലേയിങ് ഇലവനിൽ സ്ഥാനമില്ലായിരുന്നു. എങ്കിലും സുനിൽ വൽസനും എസ്.ശ്രീശാന്തിനും ശേഷം ലോകകപ്പ് വിജയിക്കുന്ന മൂന്നാമത്തെ മലയാളി താരമായി ചരിത്രം കുറിച്ചു. ഇന്ത്യ ആദ്യമായി ലോകകപ്പ് വിജയിച്ച 1983ൽ ടീമിലുണ്ടായിരുന്ന സുനിലിനും ഒരു മത്സരം പോലും കളിക്കാനായില്ല.
ഒരിടത്തൊരിടത്ത് സൈനിക കന്റോൺമെന്റിൽ ജനിച്ചൊരു കുട്ടിയുണ്ടായിരുന്നു. സുബേദാർ റാങ്കിലുള്ള ആർമി ഓഫിസറുടെ മകൻ. അവന്റെ കുട്ടിക്കാലം പക്ഷേ സങ്കടങ്ങളുടേതും മുറിവുകളുടേതുമായിരുന്നു. അതിന് ഒറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ, ജാതി. ഞങ്ങളുടെ ജന്മം ദൈവത്തിന്റെ ശിക്ഷയാണെന്നു കുറേ മനുഷ്യർ വിശ്വസിച്ചിരുന്ന കാലം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊടികുത്തി വാണ കാലം. ഇരുട്ടിലും വെട്ടത്തിലും നീരാളിയെപ്പോലെ ജാതി അവനെ ഇറുക്കിപ്പിടിച്ചു. അയിത്തക്കാരനെന്നു പറഞ്ഞ് മറ്റു കുട്ടികളാരും അവനോട് മിണ്ടിയില്ല, കളിക്കാനും കൂട്ടിയില്ല. അധ്യാപകർ പോലും അകലെ നിർത്തി. സ്വന്തം ബുദ്ധിയുടെ ബലത്തിൽ, കഠിന പ്രയത്നത്താൽ, ആ തീക്കാലത്തെ അവൻ മറികടന്നു. അനേകമനേകം പേർക്കു മനുഷ്യരായി തലയുയർത്തി ജീവിക്കാൻ ഊർജം നൽകുന്ന ഇതിഹാസമായി. നമുക്ക് ഈ കഥ പറയാനും കേൾക്കാനും അവകാശമുണ്ടാക്കിയ മഹത്തായ ഭരണഘടനയുടെ ശിൽപിയായി. ബാബാസാഹേബ് എന്ന് ആദരവോടെയും ‘ജയ് ഭീം’ എന്ന് മുദ്രാവാക്യം മുഴക്കിയും ഇന്ത്യൻ ജനത ഈ പടനായകനെ നെഞ്ചിലേറ്റി. ഭീംറാവു റാംജി അംബേദ്കർ എന്ന ഡോ. ബി.ആർ.അംബേദ്കറുടെ ജീവിതം എക്കാലത്തും ആവേശമാണ്. ∙ പെരുമഴയത്തേക്ക് ആട്ടിയിറക്കപ്പെട്ട കുട്ടി അംബേദ്കർ ഒരിക്കൽ പറഞ്ഞു, ‘‘എനിക്കു നിങ്ങളോടുള്ള ഉപദേശം ഇതാണ്: വിദ്യ അഭ്യസിക്കുക, സംഘടിക്കുക, സമരം ചെയ്യുക. ആത്മവിശ്വാസം ഉണ്ടായിരിക്കുക. ഒരിക്കലും പ്രത്യാശ കൈവെടിയാതിരിക്കുക’’. പക്ഷേ, എളുപ്പമല്ലായിരുന്നു ഭീമിന്റെ കുട്ടിക്കാലം. ദലിത് വിഭാഗത്തിൽപ്പെട്ട മഹർ ജാതിക്കാരനായിരുന്നു ഭീം. അയിത്തജാതിക്കാർ എന്നു സമൂഹം വേർതിരിച്ചവർക്കു പ്രത്യേക ഇരിപ്പിടമാണ് ക്ലാസിൽ. ഇരിക്കാനായി ഒരു ചാക്കുമായാണു കുഞ്ഞുഭീം സ്കൂളിലേക്കു പോയിരുന്നത്. കൂട്ടുകാരെ തൊടാനൊന്നും അനുവാദമില്ലായിരുന്നു. ഉന്നത ജാതിക്കാരെന്നു മേനി നടിക്കുന്നവരുടെ മക്കൾ കൂട്ടത്തിൽ കൂട്ടിയതേയില്ല.
ഒരിടത്തൊരിടത്ത് ഉശിരുള്ളൊരു പെൺപോരാളി ഉണ്ടായിരുന്നു. മഹാരാജാവിന്റെ കൊട്ടാരത്തിലേക്ക് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് പട നയിച്ചവൾ. വഴി മാറിയില്ലെങ്കിൽ നിറയൊഴിക്കുമെന്ന പട്ടാള മേധാവിയുടെ തിട്ടൂരത്തെ ഒറ്റനോട്ടം കൊണ്ട് ദഹിപ്പിച്ചവൾ. ‘ആദ്യ വെടിയുണ്ട എന്റെ നേർക്കാകട്ടെ’ എന്നു പറഞ്ഞ് ശില പോലെ നിന്നവൾ. 29 വയസ്സുകാരിയുടെ വിപ്ലവവീര്യത്തിനു മുന്നിൽ അടിയറവ് പറയേണ്ടിവന്നു മഹാരാജാവിന്. കേരളം ഒരിക്കലും മറക്കരുതാത്ത ആ ഉശിരിന്റെ പേരാണ്, അക്കമ്മ ചെറിയാൻ. തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നു മഹാത്മാഗാന്ധി വിശേഷിപ്പിച്ച ധീരവനിത. സമത്വത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി പോരാടുന്ന സ്ത്രീകളുടെ നിത്യപ്രചോദനമായ അക്കമ്മയുടെ ജീവിതം, സമാനതകളില്ലാത്ത സമരമായിരുന്നു.
ഒരിടത്തൊരിടത്ത് വികൃതിയായ ഒരു പയ്യനുണ്ടായിരുന്നു. ഒട്ടും അടങ്ങിയിരിക്കാത്ത അടിപിടിക്കാരൻ. പഠിപ്പിലും പെരുമാറ്റത്തിലും മോശമായതോടെ 12–ാം വയസ്സിൽ അവനെ സ്കൂളിൽനിന്നു പുറത്താക്കി. പുതിയ സ്കൂളിലെ ബോക്സിങ് പരിശീലകൻ അവനെ നന്നാക്കാനൊരു ശ്രമം നടത്തി. പക്ഷേ, തെരുവ് അവനെ ആവേശിച്ചു കൊണ്ടിരുന്നു. ഇനിയൊരു
വിഎസ് എന്ന ചുരുക്കെഴുത്ത് നിവർത്തിയാൽ എന്തൊക്കെ കാണാം? വാനിലുയരെ ചെങ്കൊടി പറക്കാൻ ഉയിരേകിയ സഖാവിനെ. പട്ടിണിയുടെ രാഷ്ട്രീയ ആലയിൽ മിനുക്കിയെടുത്ത വാരിക്കുന്തങ്ങളാൽ ജന്മിത്തത്തെയും രാജവാഴ്ചയെയും പൊരുതിക്കീഴടക്കിയ പോരാളിയെ. കേരളത്തിന്റെ പ്രക്ഷോഭ ചരിത്രത്തിലെ ചുവന്ന പൊട്ടായ പുന്നപ്ര– വയലാര്
ഒരിടത്തൊരിടത്ത് ഒരു രാജ്യമുണ്ടായിരുന്നു, എന്നും തോറ്റ ചരിത്രമുള്ളവർ. എങ്ങനെയും ജയിക്കാനുറച്ച് ചതിച്ചുവടുകളുമായി അവരൊരിക്കൽ അയൽരാജ്യത്തേക്ക് കടന്നുകയറി. രണ്ട് ആണവശക്തികൾ തമ്മിലുള്ള ആ പോർമുഖത്തേക്ക് ലോകം ആശങ്കയോടെ കണ്ണുംനട്ടിരുന്നു. ഇന്നുവരെ ആരും പരീക്ഷിക്കാത്ത തന്ത്രങ്ങളും മനുഷ്യാധ്വാനവും
ഒരിടത്തൊരിടത്ത് ഒരു പാവം പയ്യനുണ്ടായിരുന്നു. ബുദ്ധവിഹാരങ്ങളുടെ നാടായ ശ്രീലങ്കയിലെ കാൻഡിയിൽ മലയാളി ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായാണ് അവന്റെ ജനനം. രണ്ടര-മൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു; പിന്നാലെ സഹോദരിയും. ഉദ്യോഗസ്ഥനായ ഭർത്താവിന്റെയും കുഞ്ഞുമകളുടെയും വിയോഗത്തിന്റെ ദുരിതക്കണ്ണീരുമായി അവന്റെ
ഒരിടത്തൊരിടത്ത് ഒരു ട്രക്ക് ഡ്രൈവറുണ്ടായിരുന്നു. സയൻസൊക്കെ നല്ല ഇഷ്ടമുള്ള ചെറുപ്പക്കാരൻ. കോളജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച്, പല ജോലികൾ ചെയ്ത കൂട്ടത്തിലാണ് അയാൾ ട്രക്ക് ഡ്രൈവറായത്. സിനിമാപ്രേമിയായിരുന്നു ആ ഡ്രൈവർ. ചിത്രംവരയ്ക്കലാണു ഹോബി. രാത്രികളിൽ പലതും എഴുതാറുമുണ്ട്. ഒരു ദിവസം അയാൾ സ്റ്റാർ വാർസ്
Results 1-9