Activate your premium subscription today
ബെഥെസ്തയുടെ 'ഇന്ത്യാന ജോൺസ് ആൻഡ് ഗ്രേറ്റ് സർക്കിളിനായി' ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഗെയിം ആരാധകർ. വോൾഫെൻസ്റ്റൈൻ സീരീസിന് പിന്നിലെ സ്റ്റുഡിയോയായ മെഷീൻഗെയിംസ് ആണ് ഈ ഗെയിമിന്റെ നിർമാതാക്കൾ. ഉയർന്ന നിലവാരമുള്ള വിഷ്വലുകളും ഇമേഴ്സീവ് ഗെയിംപ്ലേയും പ്രതീക്ഷിക്കാം. മൈക്രോസോഫ്റ്റിൻ്റെ എക്സ്ബോക്സ്
ലോകത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിലൊന്നായ ഇന്ത്യാനാ ജോൺസ് പരമ്പരയിലെ അഞ്ചാം ചിത്രമെത്തിക്കഴിഞ്ഞു: ഡയൽ ഒാഫ് ഡെസ്റ്റിനി. പതിനഞ്ചു വർഷത്തിനുശേഷമാണ്, ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രങ്ങളിലൊരാളുടെ വമ്പൻ തിരിച്ചുവരവ് എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഈ സ്റ്റീവൻ സ്പിൽബർഗ് ചിത്രത്തിലെ നായകൻ അന്നും ഇന്നും ഹാരിസൺ ഫോർഡ് തന്നെ. 1981ൽ ഈ പരമ്പരയിലെ ആദ്യ ചിത്രമായ ‘റൈഡേഴ്സ് ഓഫ് ദ് ലോസ്റ്റ് ആർക്കി’ൽ അഭിനയിച്ചപ്പോൾ ഫോർഡിന് മുപ്പതുകളുടെ ചെറുപ്പമായിരുന്നു. ഇന്ന് ഈ പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ ചിത്രത്തിൽ വേഷമിടുമ്പോൾ ഫോർഡിന് പ്രായം എൺപതു പിന്നിട്ടിരിക്കുന്നു. അരനൂറ്റാണ്ടിലേറെക്കാലം ആസ്വാദകരെ മുൾമുനയിൽ നിർത്തിയ അഭിനയമാസ്മരികതയ്ക്കു തിരശ്ശീല വീഴ്ത്തിക്കൊണ്ടെന്ന മട്ടിൽ ഹാരിസൺ ഫോർഡ് പ്രഖ്യാപിച്ചു; ഇത് ഇന്ത്യാന് പരമ്പരയിലെ എന്റെ അവസാന ചിത്രം. ശരിയാണ്; ഇനിയൊരു ഇന്ത്യാനാ ചിത്രത്തിൽ വേഷമിടാൻ തനിക്ക് കഴിഞ്ഞില്ലെങ്കിലോ എന്ന നിരാശയ്ക്കപ്പുറം ലോകപ്രേക്ഷകരെ അതിശയിപ്പിച്ച ചിത്രപരമ്പരയിലെ സൂപ്പർഹീറോ ആയി ഇത്രകാലം തുടരാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമാണ് ഫോർഡിന്റെ വാക്കുകളിൽ.
Results 1-2