Activate your premium subscription today
ഫോർട്ട്കൊച്ചി∙ഹോളിവുഡിൽ സിനിമ പഠിക്കുകയും ഒന്നര പതിറ്റാണ്ട് ലോകസിനിമാ മോഹങ്ങളുമായി അവിടെ പ്രവർത്തിക്കുകയും ചെയ്ത നടനും നിർമാതാവും തിരക്കഥാകൃത്തുമായ കുരിശിങ്കൽ തോമസ് ബെർലി(92) അന്തരിച്ചു.
പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പാൻ ഇന്ത്യൻ താരം അല്ലു അർജുനെ വീട്ടിലെത്തി തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത് രാജ്യമൊട്ടാകെ ചർച്ചയായി. ജാമ്യം ലഭിച്ചതിനെ തുടർന്ന് താരം പുറത്തിറങ്ങിയെങ്കിലും അല്ലുവിന്റെ അറസ്റ്റ് തെലങ്കാന സർക്കാരും ടോളിവുഡും തമ്മിലുള്ള ശീതസമരത്തെ പരസ്യമാക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് സിനിമാക്കാരോട് എന്താണ് പ്രശ്നം എന്നാണ് ആരാധകർ ഉന്നയിക്കുന്ന ചോദ്യം.
മമ്മൂട്ടിയുടെയും ദുൽഖര്‍ സൽമാന്റെയും സിനിമകളിലെ ചില രംഗങ്ങൾ തന്നെ വൈകാരകമായി ബാധിക്കാറുണ്ടെന്ന് മമ്മൂട്ടിയുടെ സഹോദരനും നടനും നിർമാതാവുമായ ഇബ്രാഹിം കുട്ടി. ‘‘മമ്മൂട്ടിയെ ആരെങ്കിലും തല്ലുന്നതോ ദുൽഖറിനെ പൊലീസ് പിടിക്കുന്നതോ ആയ രംഗങ്ങൾ സിനിമയിൽ വരുമ്പോൾ കണ്ടിരിക്കാനാകില്ല. അതുകൊണ്ടാണ് ലക്കി ഭാസ്കർ കണ്ടപ്പോൾ പകുതിക്കു വച്ച് ഓഫ് ചെയ്തതും ടർബോ കണ്ടപ്പോൾ കരഞ്ഞതും. എന്നാൽ ഞാൻ പറഞ്ഞതിനെതിനെ വളച്ചൊടിച്ചാണ് പല മാധ്യമങ്ങളിലും തലക്കെട്ടുകളും വാർത്തകളും വരുന്നത്.’’–ഇബ്രാഹിംകുട്ടി മനോരമ ഓൺലൈനിനോടു പറഞ്ഞു.
ബോക്സ് ഓഫിസില്‍ റെക്കോർഡുകൾ തിരുത്തിയ മോഹൻലാൽ ചിത്രം ഒടിയന് 6 വയസ്സ്. തകർക്കപ്പെടാത്ത റെക്കോർഡുകളുമായി ഒടിയന് ഇപ്പോഴും തലയുയർത്തി നിൽക്കുകയാണെന്നു പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ വി.എ.ശ്രീകുമാർ. ഒടിയൻ 6 വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് സമൂഹമാധ്യമ കുറിപ്പുമായി ശ്രീകുമാർ എത്തിയത്.
പ്രേക്ഷകലക്ഷങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ 45ാം ചിത്രം 'സൂര്യ 45'ല്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ മലയാളി താരങ്ങളായ ഇന്ദ്രന്‍സും സ്വാസികയും. നീണ്ട 12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്ദ്രൻസ് തമിഴിൽ എത്തുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. ആര്.ജെ.ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സായി അഭയങ്കർ
മമ്മൂട്ടിയെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കിട്ട് അഖിൽ മാരാർ. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങിയ താരങ്ങൾ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ അഖിലും ഭാഗമാകുന്നുണ്ട്. അതുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും തന്നെ കണ്ടപ്പോൾ അദ്ദേഹം കുശലാന്വേഷണം
നവാഗതനായ ഷാജഹാന് സംവിധാനം ചെയ്ത ചിത്രമാണ് 'ജമീലാന്റെ പൂവന്‍കോഴി'. ടൈറ്റിൽ കഥാപാത്രമായ ജമീലയായി ചിത്രത്തിലെത്തിയത് ബിന്ദു പണിക്കരാണ്. ചിത്രത്തിൽ വില്ലനായ ഇമ്രാൻ അലി എന്ന കഥാപാത്രമായി തിളങ്ങിയത് നിഥിൻ തോമസ് ആയിരുന്നു. ആഹാ, സല്യൂട്ട് തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നിതിൻ തോമസിന്റെ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ഇമ്രാൻ അലി. അനിമേഷന്‍ പഠിക്കുമ്പോഴാണ് നിതിന്‍ അഭിനയമോഹം തുടങ്ങിയത്. തുടർന്ന് ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിക്കുകയും ഒടുവിൽ തൊഴിൽ ഉപേക്ഷിച്ച് സിനിമയിൽ തന്റെ ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. ജമീലാന്റെ പൂവൻകോഴിയിലെ വേഷം തനിക്കേറെ സംതൃപ്തി തന്നു എന്നും നിരവധി നല്ല പ്രതികരണങ്ങളാണ് കഥാപത്രത്തിന് ലഭിക്കുന്നതെന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ നിതിൻ തോമസ് പറഞ്ഞു. ഇമ്രാൻ അലി എന്ന കൊടൂര വില്ലൻ ജമീലാന്റെ പൂവന്‍കോഴിയിൽ ഇമ്രാൻ അലി എന്ന വില്ലൻ കഥാപാത്രമാണ് എന്റേത്. ഇതിലെ നായകൻ അല്പസ്വല്പം കോഴിത്തരങ്ങൾ ഒക്കെ ഉള്ള ആളാണ്. നായകന്റെ കോഴിത്തരങ്ങൾക്ക് ഇടക്ക് ഇടക്ക് കൊട്ടുകൊടുക്കുന്ന സർക്കിൾ ഇൻസ്പെക്ടർ ആണ് ഇമ്രാൻ അലി. കുറെ ഫൈറ്റുകളും അടിപിടിയുമൊക്കെയുണ്ടു ചിത്രത്തിൽ. അഷ്റഫ് ഗുരുക്കളുടെ നേതൃത്വത്തിൽ ആണ് സ്റ്റണ്ട് പരിശീലനം ഒക്കെ ലഭിച്ചത്. വളരെ വ്യത്യസ്തമായ സ്റ്റണ്ടുകൾ ആയിരുന്നു എല്ലാം. പരിശീലനം ഒക്കെ വളരെ രസകരവും ആസ്വാദ്യകരവും ആയിരുന്നു.
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം പുണ്യാളൻ ' എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരി 10 നു റിലീസ് ചെയ്യും. നേരത്തെ പുറത്ത് വിട്ട ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, സെക്കൻ്റ് ലുക്ക് പോസ്റ്ററുകൾ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ഈ ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിക്കുന്നത്. മലയാളത്തിലും തമിഴിലും ആയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
കുഞ്ഞുമൊത്തുള്ള ചിത്രം പങ്കുവച്ചു നടി രാധിക ആപ്തെ. കുഞ്ഞു പിറന്ന വിശേഷം നടി ആരാധകരുമായി പങ്കിട്ടിരുന്നില്ല. ഇപ്പോൾ, ആദ്യമായി തന്റെ കുഞ്ഞിനെ ആരാധകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് രാധിക.
തിരുവനന്തപുരം∙ സെന്റ് സേവ്യേഴ്സ് കോളജിലെ പരിഷ്കാരി പെണ്‍കുട്ടിയില്‍നിന്ന് ശ്യാംബെനഗലിന്റെ അങ്കുര്‍ എന്ന സിനിമയിലെ ഗ്രാമീണ നായികയായി മാറിയ കഥ പറഞ്ഞത് പ്രശസ്ത നടി ശബാന ആസ്മി. ഐഎഫ്എഫ്കെയുടെ ഭാഗമായി ശബാന ആസ്മിയുടെ ആദ്യമായി റിലീസ് ചെയ്ത ചിത്രമായ അങ്കുറിന്റെ പ്രദര്‍ശനത്തിനു മുമ്പ് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശബാന. മുന്‍ മന്ത്രി എം.എ.ബേബി ശബാന ആസ്മിക്ക് ഉഹാരം നല്കി.
Results 1-10 of 703