ADVERTISEMENT

‘എമ്പുരാൻ’ റിലീസിനു പിന്നാലെ രാഷ്ട്രീയ പോര് മുറുകുന്നതിനിടെ പ്രതികരണവുമായി ഡോ.സൗമ്യ സരിൻ. സാമാന്യബോധമുള്ള ഒരു മലയാളി എന്ന നിലയിൽ തനിക്കു തോന്നിയ ചില സംശയങ്ങൾ ചോദിക്കുകയാണെന്ന ആമുഖത്തോടെയാണ് സൗമ്യയുടെ സമൂഹമാധ്യമ കുറിപ്പ് ആരംഭിക്കുന്നത്. സിനിമയുടെ റിലീസിനു പിന്നാലെ വിവാദങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഈ വിഷയം കൈകാര്യം ചെയ്ത അണിയറപ്രവർത്തകർ ചിന്തിച്ചിരുന്നില്ലേ എന്ന് സൗമ്യ സരിൻ ചോദിക്കുന്നു. 

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

സാമാന്യബോധമുള്ള ഒരു മലയാളി എന്ന നിലയിൽ എനിക്ക് തോന്നുന്ന കുറച്ചു സംശയങ്ങൾ...

1. വർഷങ്ങൾ എടുത്തു ഷൂട്ട്‌ ചെയ്ത് ആയിരക്കണക്കിന് ആളുകളുടെ പങ്കാളിത്തം ഉണ്ടായ ഒരു പ്രോജക്ട്. അതിന്റെ ഇതിവൃത്തം ഇന്നതാണെന്നു അറിയാതെ ആണോ അതിൽ പങ്കാളികൾ ആയവർ പ്രവർത്തിച്ചത്? ഈ സിനിമയുടെ വിഷയം ഇതാണെന്ന് ഇതുവരെയും ആരും അറിഞ്ഞില്ലെന്നോ? പ്രത്യേകിച്ച് ഇത്രയും ആളും അധികാരവും ഉള്ള ഭരണ പാർട്ടി? 

2. ഈ വിഷയം തിരഞ്ഞെടുത്തു സിനിമ പിടിച്ചവർ, അതിൽ ഭാഗമായ ഓരോരുത്തരും ഇത് റിലീസ് ആയ ശേഷം ഇത്തരം വിവാദങ്ങൾ ഉണ്ടാകാം എന്ന് മുൻകൂട്ടി കണ്ടില്ലെന്നോ? അതിനെ എങ്ങനെ നേരിടണം എന്നതിന് ഒരു കൂട്ടായ തീരുമാനം എടുത്തില്ലെന്നോ? ഒരു തയ്യാറെടുപ്പ് നടത്തിയില്ലെന്നോ? 

3. ഇത്രയ്ക്കും നിഷ്കളങ്കർ ആണോ ഇങ്ങനെ ഒരു വിവാദ വിഷയം കൈകാര്യം ചെയ്യുന്ന സിനിമ ജനങ്ങളിലേക്ക് എത്തിച്ചത്?

എനിക്ക് ഉത്തരം കിട്ടുന്നില്ല, സത്യമായും കിട്ടുന്നില്ല! നിങ്ങൾക്ക് ഉത്തരം ഉണ്ടോ? ഇതിന്റെ പുറകിൽ മറ്റെന്തൊക്കെയോ ഉണ്ട്. മലയാളിയുടെ സാമാന്യ ബുദ്ധിയെ നോക്കി കൊഞ്ഞനം കുത്തുന്ന മറ്റെന്തോ. അതെന്താണെന്ന് കാലം തെളിയിക്കുമായിരിക്കും. 

ലോകം ഇത്രയും നിഷ്കളങ്കമാണെന്ന് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നോ മലയാളികളെ? കാത്തിരിക്കാം.....

English Summary:

Dr. Soumya Sarin reacts on Empuraan controversy

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com