ADVERTISEMENT

തന്റെ ഭാവി ഭർത്താവിനെ വെളിപ്പെടുത്തി നടി അഭിനയ. മാര്‍ച്ച് 9–നായിരുന്നു അഭിനയയുടെ വിവാഹ നിശ്ചയം. വരന്റെ മുഖം കാണിക്കാതെ, രണ്ട് പേരുടെയും കൈകളുടെ ചിത്രത്തിനൊപ്പമാണ് മോതിരം മാറ്റം കഴിഞ്ഞു എന്ന സന്തോഷ വാര്‍ത്ത അന്ന് അഭിനയ പങ്കുവച്ചത്. താന്‍ പതിനഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്ന് മുൻപ് ഒരു അഭിമുഖത്തില്‍ അഭിനയ പറയുകയും ചെയ്തിരുന്നു.  

വെഗേശന കാര്‍ത്തിക് എന്നാണ് അഭിനയയുടെ വരന്റെ പേര്. ചിത്രങ്ങൾക്കുള്ള കുറിപ്പായി 'ഏറ്റവും എളുപ്പത്തില്‍ പറഞ്ഞ യെസ്' എന്നാണ് നടി കുറിച്ചത്. ‘ഞങ്ങള്‍ സ്‌കൂള്‍ കാലം മുതലേ സുഹൃത്തുക്കളാണ്, പരസ്പരം അറിയാം. യാതൊരു ജഡ്ജ്മെന്റും ഇല്ലാതെ ഞാന്‍ പറയുന്നത് മനസ്സിലാക്കും. വളരെ നാച്വറലായ ആളാണ്. സംസാരിച്ച് സംസാരിച്ച് ഞങ്ങളങ്ങനെ പ്രണയത്തിലായി’ എന്നാണ് അഭിനയ തന്റെ പ്രണയജീവിതത്തെപ്പറ്റി പറഞ്ഞിട്ടുള്ളത്. 

ജന്മനാ സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലെങ്കിലും കുറവുകൾ ഒന്നിനു തടസമല്ലെന്ന് തെളിയിച്ച് മറ്റുള്ളവര്‍ക്കു കൂടി പ്രചോദനമായി മാറിയ താരസുന്ദരിയാണ് അഭിനയ. ‘നാടോടികൾ’ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ബി​ഗ് സ്ക്രീനിൽ എത്തുന്നത്. ഇതിനോടകം അഭിനയിച്ച് തീർത്തത് 58 ചിത്രങ്ങളാണ്. കുട്ടിക്കാലം മുതൽ അഭിനയയ്ക്ക് അഭിനയത്തോട് താൽപര്യമുണ്ടായിരുന്നു.

നെന്നിന്തേ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയ അഭിനയ ലോകത്തേക്ക് എത്തിയത്. താന്‍ ആഗ്രഹിച്ച സിനിമാ ലോകത്ത് മകളെ എത്തിക്കണം എന്ന ഒരച്ഛന്റെ ആഗ്രഹമാണ് അഭിനയയെ ഒരു അഭിനേത്രിയാക്കിയത്. നാടോടികള്‍ എന്ന തമിഴ് ചിത്രത്തിലൂടെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ നടി പണി എന്ന മലയാള സിനിമയിലെ നായികയായിരുന്നു. അതിനു മുൻപ് മലയാളത്തില്‍ ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്, വണ്‍ ബൈ ടു, ദ റിപ്പോര്‍ട്ടര്‍ പോലുള്ള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

English Summary:

The actress Abhinaya, revealing her fiancé's face, announced her marriage

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com