Activate your premium subscription today
എനിക്ക് നിങ്ങളെ മിസ് ചെയ്യുകയായിരുന്നു എന്നു പറഞ്ഞ് ദക്ഷിണ കൊറിയയിൽ നിന്നു നടത്തിയ ലൈവ്; കണ്ടത് 2 കോടി ആരാധകർ. ബിടിഎസിലെ ജങ് കുക്കിനു മാത്രം സ്വന്തമാക്കാൻ കഴിയുന്ന റെക്കോർഡ്.
കേരളത്തിന് എന്താണ് കൊറിയ..? വർഷങ്ങൾക്കു മുൻപു വരെ അത് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള സംഘർഷങ്ങളുടെയും ഉത്തര കൊറിയൻ ഭരണാധികാരികളുടെ ചില കടുംകൈകളുടെ വാർത്തകളും ആയിരുന്നെങ്കിൽ ഇന്ന് അതല്ല. മലയാളി യുവത്വത്തിന്റെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും സൗന്ദര്യസങ്കൽപ്പങ്ങളുടെയുമെല്ലാം അളവുകോൽ നിശ്ചയിക്കുന്നതിൽ ഇന്ന് കൊറിയ ഒരു പ്രധാന ഘടകമാണ്.
ബോയ്ഫ്രണ്ട് ആയി സുഞ്ജയ്നെ വേണം; അല്ലെങ്കിൽ സുഞ്ജയ്നെപ്പോലൊരു ബോയ്ഫ്രണ്ടിനെ വേണം. ഏതാനും നാളുകളായി പെൺകുട്ടികൾക്കിതേ പറയാനുള്ളൂ. കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് മാസത്തിന്റെ ആദ്യ ആഴ്ചയിലാണ് പെൺകൂട്ടങ്ങളുടെ ചാറ്റ് ബോക്സിലും ഇൻസ്റ്റഗ്രാം അക്കൗണ്ടിലും മറ്റു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും ‘സുഞ്ജയ് ഫീവർ’ പടർന്നു പിടിച്ചത്. ആദ്യമാദ്യം ടീനേജുകാരെ മാത്രമാണ് പനി ബാധിച്ചതെങ്കിലും പിന്നീട് പ്രായവും കാലവും നാടും നോക്കാതെ സുഞ്ജയ്നെ കണ്ടവർക്കെല്ലാം പനിച്ചു തുടങ്ങി. ഈ പ്രായത്തിൽ ഇനി എങ്ങനെ പുതിയൊരാളെ പ്രേമിക്കുമെന്ന് ആശങ്കപ്പെട്ട വിവാഹിതരാകട്ടെ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ ഭർത്താവിന്റെ പേര് ‘സുഞ്ജയ്’ എന്നു സേവ് ചെയ്തു! ‘ബോയ്ഫ്രണ്ട്’ സങ്കൽപത്തിന്റെ നിലവാരം ഉയർത്തി ലോകമെങ്ങും പെൺമനസ്സിൽ കൂട്ടുകൂടിയ ‘സുഞ്ജയ്’ തുടക്കമിട്ടത് പുതിയൊരു കെ–വേവ് തരംഗത്തിനാണ്. ദക്ഷിണ കൊറിയയിൽ തുടങ്ങി 130 രാജ്യങ്ങളിലെ കെ– ഡ്രാമ പ്രേക്ഷകരെ കീഴടക്കി ‘ലൗവ്ലി റണ്ണർ’ എന്ന റൊമാന്റിക്– കോമഡി പരമ്പര മുന്നേറുമ്പോൾ, ‘സുഞ്ജയ്’ സിൻഡ്രോമിലൂടെ നടൻ ബിയോൺ സോവൂക്കും ‘സ്പ്രിങ് സ്നോ’ എന്ന ഒഎസ്ടിയിലൂടെ
റെഡി X:IN എന്ന് ഇംഗ്ലിഷിലും തുടർന്ന് ‘ഹലോ വിആർ X:IN!’ എന്നു കൊറിയനിലും പറഞ്ഞ് അഞ്ചംഗ ഗേൾ ബാൻഡ് ഡിജിറ്റൽ വേദിയിൽ അവരുടെ ആദ്യഗാനം അവതരിപ്പിച്ചപ്പോൾ ചരിത്രം പിറന്നത് ഏതാണ്ട് ആറായിരം കിലോമീറ്ററുകൾ അകലെയുള്ള കേരളത്തിലാണ്. കെ പോപ് ആരാധകർ ഏറെയുള്ള സംസ്ഥാനത്തെ ചെറുപ്പക്കാരുടെ മനസ്സിലെ മോഹം ‘മലയാളിക്ക്’ സാധ്യമാണെന്നു തെളിഞ്ഞ സന്തോഷ നിമിഷങ്ങൾ. ആദ്യ മലയാളി കെ പോപ് താരം അരങ്ങേറിയ ബാൻഡിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.
ഗ്ലാസ് സ്കിൻ ! ലോകമെങ്ങും കോസ്മെറ്റിക് വിപണിയിൽ അലയടിക്കുന്നത് ഈ വാക്കാണ്. പാടുകളും ചുളിവുകളുമില്ലാതെ കണ്ണാടി പോലെ തിളങ്ങുന്ന ചർമം– ഏതൊരു പെൺകുട്ടിയുടെയും എന്നല്ല ആൺകുട്ടിയുടെയും മോഹമാണിന്ന്. ലോകം കീഴടക്കിയ ‘കെ’ തരംഗത്തിനൊപ്പം വേരുപിടിച്ചത് കൊറിയൻ പോപും സിനിമയും ഡ്രാമയും മാത്രമല്ല, ‘കെ–ബ്യൂട്ടി’ എന്ന കൊറിയൻ സൗന്ദര്യ സങ്കൽപം കൂടിയാണ്. വിപണി വളർത്തൽ ലക്ഷ്യമായി കാണുന്ന കൊറിയൻ അധികൃതരും കമ്പനികളും ഒത്തുചേർന്നു ശ്രമിക്കുമ്പോൾ ലോക രാജ്യങ്ങൾ ‘ഈ സൗന്ദര്യത്തോട്’ മുഖം തിരിക്കുന്നതെങ്ങിനെ! കൊറിയൻ ഉൽപന്നങ്ങളുടെ സ്റ്റൈലും ലുക്കും ഒറ്റനോട്ടത്തിൽ ആരുടെയും മനസ്സു കീഴടക്കും. കൊറിയൻ നിർമിത കാറുകൾ നമ്മുടെ നിരത്തിൽ നിറയുന്നതിന്റെ രഹസ്യവും മറ്റൊന്നല്ലല്ലോ – ഡിസൈനിൽ നിറയുന്ന സൗന്ദര്യവും പൂർണതയും! കെ–പോപ്, കെ ഡ്രാമ താരങ്ങളിലൂടെ ദക്ഷിണ കൊറിയ മറു രാജ്യങ്ങളിലെ സ്വീകരണ മുറിയിലെത്തിച്ച ‘സൗന്ദര്യ സങ്കൽപം’ കൊറിയൻ കോസ്മെറ്റിക് കമ്പനികൾക്ക് ലോക വിപണിയിലേക്കുള്ള ചുവപ്പുപരവതാനി കൂടിയാകുകയായിരുന്നു. അതു നൽകുന്നതാകട്ടെ കോടികളുടെ ബിസിനസും.
Results 1-5