'മിസ് യൂ' പറഞ്ഞ് ജങ് കുക്, ആർത്തിരമ്പി ആർമി; രണ്ടര മണിക്കൂർ ലൈവിന് '2 കോടി' ആരാധകർ
Mail This Article
×
എനിക്ക് നിങ്ങളെ മിസ് ചെയ്യുകയായിരുന്നു എന്നു പറഞ്ഞ് ദക്ഷിണ കൊറിയയിൽ നിന്നു നടത്തിയ ലൈവ്; കണ്ടത് 2 കോടി ആരാധകർ. ബിടിഎസിലെ ജങ് കുക്കിനു മാത്രം സ്വന്തമാക്കാൻ കഴിയുന്ന റെക്കോർഡ്.
സമൂഹമാധ്യമ പ്ലാറ്റ്‌ഫോം ആയ വിവേഴ്സിൽ ആണ് ഈ ലൈവ് ചരിത്രമായത്. സൈനിക സേവനം നടത്തുന്നതിനാൽ ബിടിഎസ് ആരാധകപ്പടയായ ആർമിക്ക് പ്രിയപ്പെട്ട താരത്തെ ഈ വർഷം കാണാൻ കഴിഞ്ഞിരുന്നില്ല.
സൈനിക സേവനത്തിൽ തുടരുന്നതിനിടെ അവധി എടുത്ത് വീട്ടിൽ എത്തിയ സമയത്താണ് പ്രത്യേക അനുമതിയോടെ ആരാധകരുമായി സംസാരിക്കാൻ താരം ലൈവ് ചെയ്തത്. ഇഷ്ടം പോലെ പാട്ടുകളും നിറഞ്ഞതായിരുന്നു രണ്ടര മണിക്കൂർ ലൈവ്.
English Summary:
BTS Star Jungkook Surprises Fans with a Midnight Live Session and New Home Tour
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.