പതിനാലാം നിയമസഭയുടെ അവസാന ബജറ്റാണ് ജനുവരി 15ന് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ബജറ്റിൽ വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൂടുതൽ ക്ഷേമ നടപടികളിലും വേതന വർധനയും തൊഴിൽ, വികസന പ്രഖ്യാപനങ്ങൾക്കുമായിരുന്നു ഊന്നൽ.