Activate your premium subscription today
സ്വരോസ്കി ക്രിസ്റ്റലുകളും ആക്രിലിക് പൂക്കളും തുന്നിച്ചേർത്ത അതിമനോഹരമായ ഐവറി– സിൽവർ ഗൗൺ, ഇന്ദ്രനീലക്കല്ലുള്ള നെക്ലേസ്... മുംബൈ ജിയോ വേൾഡ് കൺവൻഷൻ സെന്ററിൽ മിസ് ഇന്ത്യ സിനി ഷെട്ടിയെ കണ്ടവർ പരസ്പരം പറഞ്ഞു; ‘ലോകകിരീടം ചൂടാനുള്ള മികച്ച വേഷം’. വജ്രവും ഇന്ദ്രനീലവും തിളങ്ങുന്ന ഒരു ലക്ഷം ഡോളർ മൂല്യമുള്ള (ഏകദേശം 82 ലക്ഷം ഇന്ത്യൻ രൂപ) മിസ് വേൾഡ് കിരീടം ശിരസ്സിലണിയാൻ ഒരുങ്ങിത്തന്നെയാണ് സിനി ഷെട്ടി അന്നെത്തിയത്. പക്ഷേ ആ ദിവസം 140 കോടി ഭാരതീയരുടേതായിരുന്നില്ല; സിനിയുടേതും! ഇന്ത്യയെ സംബന്ധിച്ച് ലോകത്തിനു മുന്നിൽ വളർച്ചയുടെ വലിയ കോട്ടവാതിൽ തുറന്നിടുന്ന രാജ്യാന്തരവേദിയായിരുന്നു 71–ാം മിസ് വേൾഡ് മത്സരം. ആറു തവണ ലോകകിരീടം ചൂടിയ ഇന്ത്യ, സ്വന്തം മണ്ണിൽ ഒരിക്കൽകൂടി വിജയം ആവർത്തിച്ചാൽ അതു മറ്റൊരു ചരിത്രമുഹൂർത്തം– ഏറ്റവും കൂടുതൽ തവണ ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യമെന്ന ബഹുമതി! 28 വർഷത്തിനു ശേഷം രാജ്യം ആതിഥ്യം വഹിക്കുന്ന ലോകസുന്ദരി മത്സരം ‘മലയാള മനോരമ’യ്ക്കു വേണ്ടി നേരിട്ടു റിപ്പോർട്ട് ചെയ്യാനെത്തിയത് ആവേശത്തോടെയായിരുന്നു. പക്ഷേ അവിടെ കണ്ട സാഹചര്യങ്ങൾ വ്യത്യസ്തവും.
2022 ലെ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് ആയിരുന്നു സിനി ഷെട്ടി. രാജ്യത്തെ ഫാഷന്‍ രംഗത്ത് അതോടു കൂടി വന്മൂല്യമുള്ള സെലിബ്രിറ്റിയായി മാറി സിനി. ഇപ്പോള്‍, 28 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന 71-ാമത് ലോകസുന്ദരി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോകത്തെ അമ്പരപ്പിക്കാന്‍ ഒരുങ്ങുകയാണ്
സൗന്ദര്യവും വ്യക്തിപ്രഭാവവും മാറ്റുരയ്ക്കുന്ന ലോക സുന്ദരി മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങ് ഡൽഹിയിലെ അശോക ഹോട്ടലിൽ നടന്നു. ലോകത്തിന്റെ എല്ലാ കോണിൽ നിന്നുമായി 115 സുന്ദരിമാരുടെ പ്രകടനങ്ങൾക്കാണ് മത്സരവേദി സാക്ഷ്യം വഹിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ
Results 1-3