Activate your premium subscription today
ടി.ടി.തോമസ് എന്ന കർഷകൻ ഒരുപക്ഷേ ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ടാവില്ല. എന്നാൽ, അദ്ദേഹം വികസിപ്പിച്ചെടുത്ത വിള ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഇടുക്കിയിലെ കാഞ്ചിയാർ എന്ന സ്ഥലത്തുനിന്ന് ലോകത്തെ പ്രധാന കുരുമുളക് ഉൽപാദക രാജ്യങ്ങളിലേക്ക് ‘കയറിപ്പോയ’ പെപ്പെർ തെക്കൻ എന്നയിനം കുരുമുളക് ലോകശ്രദ്ധയാകർഷിച്ചത് ടി.ടി.തോമസ് എന്ന കർഷകന്റെ നിരീക്ഷണപാടവവും കൃഷിയോടുള്ള അഭിനിവേശവും കൊണ്ടുമാത്രമാണ്. കേരളത്തിൽനിന്ന് ഒരു കുരുമുളകിനം ലോകശ്രദ്ധയാകർഷിക്കാനുള്ള കാരണമെന്താണെന്നുള്ള ചോദ്യത്തിന് ഒരുത്തരമേയുള്ളൂ – അതിന്റെ വ്യത്യസ്തമായ ഘടന. ഇങ്ങനൊരു കുരുമുളക് ലോകത്തെവിടെയും ഇല്ലെന്ന് തോമസ് പറയും. ഒരു തള്ളത്തിരിയും അതിൽനിന്ന് മക്കളേപ്പോലെ വിടരുന്ന നൂറോളം പിള്ളത്തിരികളും അതിൽ വളരുന്ന കുരുമുളകുമണികളുമാണ് പെപ്പർ തെക്കന്റെ പ്രത്യേകത. ഓരോ തിരിയിയിലും 8-10 മണികൾ. അതായത് ഒരു കുലയിൽനിന്ന് ലഭിക്കുക ആയിരത്തോളം കുരുമുളകുമണികൾ.
ഒരു അവധി ദിവസം രാവിലെ തണുത്ത പഴങ്കഞ്ഞിയിൽ ഇത്തിരി തൈരും ഉപ്പും ഒരു കാന്താരി മുളകും ചേർത്ത് കഴിക്കാൻ ഇഷ്ടമാണോ..? കാന്താരിയുടെ ആ എരിവ്! എന്താണ് എരിവ്? എന്തുകൊണ്ടാണ് വലിപ്പത്തിൽ വമ്പനായ കാപ്സിക്കത്തേക്കാൾ ഇത്തിരിക്കുഞ്ഞൻ കാന്താരിമുളകിന് ഇത്ര എരിവ്! വലുപ്പം കൂടുംതോറും എരിവ് കുറയുമോ? അറിയാം
എണ്ണയൊഴിച്ചാൽ കറികൾക്ക് എരിവ് ലഭിക്കുമോ? ആർക്കും സംശയം തോന്നാം. പക്ഷേ, സംഗതി ശരിയാണ്. ചൈനക്കാർ കറികളിൽ ഉപയോഗിക്കുന്ന ചില്ലി ഓയിലിനെക്കുറിച്ചാണ് പറയുന്നത്. ഏറ്റവും എരിവുള്ള വിവിധതരം മുളക് കലർത്തിയ ഒലിവ് ഓയിലിൽനിന്ന് ഉണ്ടാക്കുന്ന ഒരു മസാലയാണ് ഈ ചില്ലി ഓയിൽ അഥവാ ഹോട്ട് പെപ്പെർ ഒലിവ് ഓയിൽ. വ്യത്യസ്ത
Results 1-3