നാടന്‍ ഇനങ്ങളായ കാരി, കൂരി, മുഷി എന്നിവയും വാളയുമൊക്കെ പൂച്ചമത്സ്യ ഇനത്തില്‍പ്പെടുന്നവയാണ്. രുചിയില്‍ മുന്‍പന്തിയിലുള്ള ഇവയെ അനായാസം വളര്‍ത്താം. അടുക്കളയില്‍നിന്നുള്ള മാലിന്യത്തോടൊപ്പം മാംസാവശിഷ്ടങ്ങളും നൽകാം. ചെതുമ്പല്‍ ഇല്ലാത്ത മത്സ്യങ്ങളായതിനാല്‍ തൊലി ഉരിഞ്ഞു മാത്രം ഭക്ഷണത്തിനായി ഉപയോഗിക്കാം. എങ്കിൽ മാത്രമേ രുചി ലഭിക്കൂ. പൂച്ചമത്സ്യങ്ങളില്‍ പ്രധാനിയാണ് കൂരിവാള/ആസാംവാള. കേരളത്തിലെ വന്‍കിട മത്സ്യഫാമുകളുടെ പ്രിയപ്പെട്ട ഇനം. അറവുമാലിന്യങ്ങള്‍ നൽകി ചുരുങ്ങിയ ചെലവില്‍ വളര്‍ത്താം. ഒരു സെന്റിൽ 400 എണ്ണം വളർത്താം.