Activate your premium subscription today
ആലപ്പുഴ∙ പവർ ലിഫ്റ്റിങ് താരമായിരുന്ന കെ.സിജി ഇത്തവണ എടുത്തുയർത്തിയതു ചരിത്രമാണ്: സംസ്ഥാനത്തെ ആദ്യ വനിതാ ഡഫേദാർ. വെള്ള ചുരിദാറിനു കുറുകെ സർക്കാരിന്റെ ഔദ്യോഗിക ചിഹ്നവും വെള്ള തലപ്പാവും ധരിച്ച് ഈ വനിതാ ഡഫേദാറിനെ ഇനി ആലപ്പുഴ കലക്ടറേറ്റിൽ കാണാം. രാജ്യാന്തര പവർ ലിഫ്റ്റിങ് താരമായ സിജി ഓഫിസ് അസിസ്റ്റന്റ് തസ്തികയിൽ ഇവിടെത്തന്നെ ജോലി ചെയ്യുകയായിരുന്നു. മുൻ ഡഫേദാറിനു ക്ലാർക്കായി സ്ഥാനക്കയറ്റം ലഭിച്ച ഒഴിവിലേക്കു സിജി അപേക്ഷിക്കുകയും കലക്ടർ അലക്സ് വർഗീസ് അതു പരിഗണിക്കുകയും ചെയ്തതോടെയാണു സിജി ചരിത്രത്തിൽ ഇടം നേടിയത്. ഇന്നലെ രാവിലെ കലക്ടറേറ്റിൽ മുൻ ഡഫേദാർ എ.അഫ്സലാണു സിജിയെ സ്ഥാനചിഹ്നം അണിയിച്ചത്.
കാക്കനാട്∙ കെട്ടിട നിർമാണ പെർമിറ്റ് എടുത്തു കൊടുക്കുന്ന സിവിൽ എൻജിനീയറായ യുവതി കലക്ടറേറ്റിലെ തദ്ദേശ ഭരണ ജോയിന്റ് ഡയറക്ടറുടെ ചേംബറിൽ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.
കൊച്ചി∙ എറണാകുളം കലക്ടറേറ്റിനു മുന്നിൽ ആർക്കിടെക്ടായ യുവതിയുടെ ആത്മഹത്യ ശ്രമം. പള്ളുരുത്തി സ്വദേശി ഷീജയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കലക്ടറേറ്റിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഓഫിസിനു മുന്നിൽ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം.
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ കണ്ണൂർ കലക്ടർ അരുൺ.കെ വിജയന്റെ പേരാണ് പ്രധാനമായും ഉയരുന്നത്. പി.പി. ദിവ്യയുടെ പ്രസംഗത്തിനിടെ നിർവികാരനായി ഇരുന്ന കലക്ടറുടെ നടപടി പൊതുസമൂഹത്തിൽ മാത്രമല്ല, കലക്ടറേറ്റ് ജീവനക്കാർക്കിടയിലും വലിയ അമർഷത്തിന് ഇടയാക്കിയിരുന്നു. എന്താണ് എഡിഎം നവീൻ ബാബുവിന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് അന്ന് കലക്ടേറ്റിൽ നടന്നത്?
കണ്ണൂർ ∙ എഡിഎം കെ.നവീൻ ബാബുവിന്റെ മൃതദേഹം കണ്ണൂർ കലക്ടറേറ്റിൽ പൊതുദർശനത്തിനു വയ്ക്കാത്തതിൽ ജീവനക്കാർക്കു പ്രതിഷേധം. പൊതുദർശനത്തിന് അനുമതി നൽകിയില്ലെന്നു മാത്രമല്ല, മൃതദേഹവുമായി പത്തനംതിട്ടയിലേക്കു പോയ ആംബുലൻസ് കലക്ടറേറ്റിനു മുന്നിലേക്കു വരാതിരിക്കാനും ജില്ലാ ഭരണകൂടം ശ്രദ്ധിച്ചു.
കോട്ടയം ∙ കോട്ടയം നഗരസഭയിലെ മാലിന്യപ്രശ്നം പരിഹരിക്കാനായി നടപടിയാരംഭിച്ച് കലക്ടർ. നഗരസഭയുടെ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിച്ചു മാലിന്യനീക്കം വേഗത്തിലാക്കുന്നതിനുള്ള നടപടികൾ തീരുമാനിക്കുമെന്ന് കലക്ടർ ജോൺ വി.സാമുവൽ അറിയിച്ചു. ഇതിനു ശേഷവും പ്രശ്നത്തിനു പരിഹാരമുണ്ടായില്ലെങ്കിൽ ദുരന്തനിവാരണ നിയമപ്രകാരം കടുത്ത നടപടിയിലേക്കു നീങ്ങേണ്ടി വരുമെന്നും കലക്ടർ പറഞ്ഞു.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 27 റവന്യു ഡിവിഷനൽ ഓഫിസർമാർക്കു (ആർഡിഒ) പുറമേ 78 താലൂക്കുകളിലായി ഓരോ ഡപ്യൂട്ടി കലക്ടറും ഭൂമി തരംമാറ്റ അപേക്ഷകൾ ജൂലൈ ഒന്നു മുതൽ തീർപ്പാക്കും. തരംമാറ്റ അപേക്ഷകൾ കുറവായ ചില താലൂക്കുകളുടെ അധികച്ചുമതല കൂടി നൽകുമെന്നതിനാൽ ഫലത്തിൽ 71 ഡപ്യൂട്ടി കലക്ടർമാർക്കാകും അധികാരം. നെൽവയൽ
തിരുവനന്തപുരം ∙ ഗുണ്ടകളെ ‘കാപ്പ’ (കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ്– പ്രിവൻഷൻ ആക്ട്) ചുമത്തി കരുതൽത്തടങ്കലിലാക്കാൻ ജില്ലാ കലക്ടർമാർ മടിക്കുന്നു. സ്ഥിരം ക്രിമിനലുകളെ 6 മാസത്തേക്കു നാടുകടത്താനുള്ള റിപ്പോർട്ടുകളിൽ ഡിഐജിമാരും ഒളിച്ചുകളി നടത്തുന്നു. കരുതൽത്തടങ്കലിൽ പാർപ്പിക്കാൻ ഈ വർഷം ഏപ്രിൽ 30 വരെയുള്ള ആദ്യ 4 മാസങ്ങളിൽ 317 കേസുകളാണു ജില്ലാ പൊലീസ് മേധാവിമാർ കലക്ടർമാർക്കു നൽകിയത്. എന്നാൽ ഇതിൽ 110 എണ്ണം ഒപ്പിടാതെ മടക്കി. 127 പേരെ മാത്രമാണു കരുതൽത്തടങ്കലിലാക്കിയത്. 80 റിപ്പോർട്ടുകൾ ഇപ്പോഴും ഒപ്പിടാതെ കലക്ടർമാരുടെ പക്കലാണ്.
തിരുവനന്തപുരം ∙ ജില്ലാ കലക്ടറുടെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് നിയമപ്രകാരമെന്ന സർക്കാർ വാദം തെറ്റ്. 1954ലെ സർവീസ് ചട്ടത്തെയാണ് ഇതിന്
കാക്കനാട്∙ ഫയലുകൾക്കിടയിൽ പൂച്ചക്കെന്തു കാര്യമെന്ന് ചോദിക്കാൻ വരട്ടെ. തിരഞ്ഞെടുപ്പ് ജോലിയും ഞായർ അവധിയും കഴിഞ്ഞ് ഇന്നലെ കലക്ടറേറ്റിലെത്തിയ ജീവനക്കാരെ സ്വീകരിച്ചത് ഫയലുകൾക്കിടയിൽ പ്രസവിച്ച തള്ളപ്പൂച്ചയും 4 കുഞ്ഞുങ്ങളുമാണ്. അഡ്മിനിസ്ട്രേഷൻ ഹാളിൽ സ്യൂട്ട് സെല്ലിലെ മേശക്കടിയിൽ ഫയൽ സൂക്ഷിച്ചിരുന്ന കാർഡ്
Results 1-10 of 73