Activate your premium subscription today
ന്യൂഡൽഹി∙ രാജ്യസഭയിൽ തെലങ്കാനയിൽ നിന്നുള്ള കോൺഗ്രസ് അംഗം അഭിഷേക് മനു സിങ്വിയുടെ സീറ്റിൽനിന്നും നോട്ടുകെട്ടു കണ്ടെത്തിയതായി രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകർ. ഇന്നലെ സഭ പിരിഞ്ഞശേഷം ചേംബറിലെ പതിവു പരിശോധനയ്ക്കിടെയാണു നോട്ടുകൾ കണ്ടെത്തിയതെന്നും വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും ഉപരാഷ്ട്രപതി കൂടിയായ ജഗദീപ് ധൻകർ വ്യക്തമാക്കി.
ന്യൂഡൽഹി∙ രാജ്യസഭയിലെ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങൾക്കു നേരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞങ്ങളുടെ നികുതി, ഞങ്ങളുടെ പണം എന്ന വാദം ശരിയല്ലെന്നായിരുന്നു മോദിയുടെ പരാമർശം. രാജ്യത്തെ തകർക്കാൻ പുതിയ ആഖ്യാനങ്ങൾ സൃഷ്ടിക്കരുത്. രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. എല്ലാ സംസ്ഥാനങ്ങൾക്കും അർഹമായതു നൽകാൻ ശ്രമിക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യത്തിന്റെ വികസനം. വികസനത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ ആരോഗ്യകരമായ മത്സരം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Results 1-2