Activate your premium subscription today
വിവാഹചടങ്ങിനിടെ വരൻ ബോധരഹിതനായതിനെ തുടർന്ന് വധു കതിർമണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഝാർഖണ്ഡിലാണ് സംഭവം. ഞായറാഴ്ചയായിരുന്നു ഝാർഖണ്ഡ് സ്വദേശിയായ അർണവിന്റെയും ബിഹാർ സ്വദേശിയായ അങ്കിതയുടെയും വിവാഹം. എന്നാൽ മണ്ഡപത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാവുകയായിരുന്നു. കൊടുംതണുപ്പ് സഹിക്കാന്‍ കഴിയാതെ വരൻ
സമൂഹമാധ്യമങ്ങളിലൂടെ പലവിധത്തിലുള്ള തട്ടിപ്പിന് ആളുകൾ ഇരയാകുന്നത് സ്ഥിരസംഭവമായി മാറിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നുണ്ട്. സമൂഹമാധ്യമം വഴി പഞ്ചാബ് സ്വദേശിയായ യുവാവ് വിവാഹത്തട്ടിപ്പിനിരയായ വാർത്തയാണ് ഏറ്റവും ഒടുവിൽ
കഞ്ചിക്കോട് (പാലക്കാട്) ∙ വിവാഹത്തിനുള്ള പണം സംഘടിപ്പിക്കാൻ മലപ്പുറത്തു നിന്നു പാലക്കാട്ടേക്കു തിരിച്ച പ്രതിശ്രുത വരനെ കാണാതായ സംഭവത്തിൽ അന്വേഷണസംഘം തമിഴ്നാട് പൊലീസിന്റെ സഹായവും തേടി. കോയമ്പത്തൂർ, മധുക്കര പൊലീസ് സ്റ്റേഷനിലേക്കും യുവാവിന്റെ ഫോട്ടോയും വിവരങ്ങളും കൈമാറി. വാളയാർ, കസബ പൊലീസ് സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. ഇതിനിടെ വിഷ്ണുജിത്ത് കഴിഞ്ഞ 4ന് വൈകിട്ട് 7.45ന് പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയതായി വിവരം നൽകുന്ന സിസിടിവി ദൃശ്യങ്ങൾ സൗത്ത് പൊലീസിനു ലഭിച്ചിട്ടുണ്ട്.
മലപ്പുറം ∙ വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കാനായി പാലക്കാട്ടേക്കു പോയ പ്രതിശ്രുത വരൻ അവിടെനിന്നും കോയമ്പത്തൂരിലേക്ക് പോയതായി പൊലീസ്. കോയമ്പത്തൂരിലേക്ക് പോകാൻ ബസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. കോയമ്പത്തൂരിൽ അന്വേഷണം നടക്കുകയാണ്. മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ ശശീന്ദ്രന്റെ മകൻ വിഷ്ണുജിത്തിനെയാണ് (30) 5 ദിവസം മുൻപു കാണാതായത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ഇന്നലെയാണു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.
മലപ്പുറം∙ പള്ളിപ്പുറത്ത് ഇന്നു വിവാഹം നടക്കേണ്ടിയിരുന്ന യുവാവിനെ കാണാതായിട്ട് നാല് ദിവസം. പള്ളിപ്പുറം സ്വദേശി വിഷ്ണു ജിത്തിനെയാണ് കാണാതായത്. വിവാഹ ആവശ്യത്തിനുള്ള പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാട്ടേക്ക് പോയതെന്ന് ബന്ധുക്കൾ പറയുന്നു. വിവാഹത്തിനായുള്ള ഒരു ലക്ഷം രൂപയുമായി മടങ്ങുമ്പോഴാണ് കാണാതായത്.
അനുയോജ്യനായ വരനെ കണ്ടെത്താൻ സമൂഹ മാധ്യമങ്ങളിലെ ഫോളോവേഴ്സിനോട് അഭ്യർത്ഥിച്ച് കുവൈത്തി ഗായികയും നടിയുമായ ശംസ് അല്‍കുവൈതിയ്യ.
കോഴഞ്ചേരി (പത്തനംതിട്ട) ∙ വിവാഹത്തിനു മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയ വരനെ കല്യാണ വേഷത്തിൽ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. വധു പിന്മാറിയതോടെ വിവാഹം മുടങ്ങി. തടിയൂരിലാണു സംഭവം. പള്ളിമുറ്റത്തെത്തിയ വരൻ കാറിൽനിന്നിറങ്ങാൻപോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതൽ വഷളായി. വിവാഹത്തിനു കാർമികത്വം
ലക്നൗ∙ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവരന് വാഹനാപകടത്തില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബദൗണിലാണ് ദാരുണമായ അപകടം. ഉത്തര്‍പ്രദേശിലെ ചാന്ദപൂര്‍ സ്വദേശിയായ ജിതേന്ദ്ര കുമാര്‍ സിങ് (28) അണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ജിതേന്ദ്ര സിങ്ങിന്റെ അമ്മയ്ക്കും ഗുരുതരമായി പരുക്കേറ്റു.
ബാങ്കോക്ക്∙ വിവാഹദിനത്തിൽ വധുവിനെ അടക്കം നാലുപേരെ വെടിവച്ചുകൊലപ്പെടുത്തി വരനും ആത്മഹത്യ ചെയ്തു. തായ്ലന്റിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. പാരാലിംപിക് അത്ലറ്റും മുൻ സൈനികനുമായ ചാറ്റുരോങ് സുക്സുകാണ് വെടിയുതിർത്തത്. വിവാഹത്തിനു മുൻപ് 29 കാരനായ സുക്സുകും 44 കാരിയായ കാൻചനയും ഒരുമിച്ചായിരുന്നു
വിവാഹവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചടങ്ങുകൾ പലയിടങ്ങളിലുമുണ്ട്. വിവാഹം ആർഭാടമാക്കാന് വേണ്ടി കോടികൾ മുടക്കുന്നതും പതിവാണ്. എന്നാൽ വരൻ ലക്ഷങ്ങളുടെ നോട്ടുമാല അണിയുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? അത്തരത്തിലൊരു വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഹരിയാനയിൽ നിന്നുള്ളതാണ് വിഡിയോ.
Results 1-10 of 45