Activate your premium subscription today
നോർവേയുടെ പടിഞ്ഞാറൻ ഗ്രാമീണമേഖലയിൽനിന്നു വന്ന എഴുത്തുകാരനാണ് യോൻ ഫോസെ. നോർഡിക് ദേശങ്ങളിലെ മഞ്ഞുമലകളുടെ താഴ്വരകളിൽ ചെങ്കുത്തായ പർവതനിരകൾ പിളർന്നുണ്ടാകുന്ന ഇടുക്കുകളിലേക്ക് കടൽ കേറിച്ചെല്ലും. പടിഞ്ഞാറൻ നോർവേയിൽ വെസ്റ്റ്ലാൻഡ് കൊടുമുടിയുടെ താഴ്വരയിലെ ഹർഡാൻഗർഫ്യോഡ് എന്ന ഇത്തരമൊരു ഭൂപ്രദേശത്തെ സ്ട്രാൻഡ്ബാം ഗ്രാമത്തിലാണ് എഴുത്തുകാരന്റെ ജനനം. ഇപ്പോൾ അവിടെയാണ് ഫോസെ ഫൌണ്ടേഷൻ സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ഫോസെയുടെ പരിഭാഷകരുടെയും പ്രസാധകരുടെയും എഡിറ്റർമാരുടെയും പ്രമോട്ടർമാരുടെയും ഒരു കൂട്ടായ്മ 2021ൽ അവിടെ ചേരുകയുണ്ടായി. എഴുത്തുകാരനോട് ആ ജനത പ്രകടിപ്പിക്കുന്ന ആദരവ് തന്നെ അമ്പരിപ്പിച്ചുവെന്ന് ന്യൂയോർക്കറിന്റെ റിപ്പോർട്ടർ അന്ന് എഴുതി. ഫോസെ ജനിച്ചുവളർന്ന, അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ വീടും അതിനടുത്തായുള്ള മുത്തച്ഛന്റെയും മുത്തശ്ശിയുടെയും വീടും ഇപ്പോഴുമുണ്ട്. ഈ സമ്മേളനം നടന്നപ്പോൾ ഫോസെയുടെ അമ്മ ആ വീട്ടിലായിരുന്നു താമസം.
തലച്ചോറു നിശ്ചലമാകുന്നതോടെ മനുഷ്യൻ മരിക്കുന്നു. ഇപ്രകാരം മസ്തിഷ്ക മരണം സംഭവിച്ച ഒരാളെ അവയവമാറ്റത്തിനായി ശസ്ത്രക്രിയ നടത്തുമ്പോൾ അയാൾ പൊടുന്നനെ കണ്ണു തുറക്കുന്ന ഒരു രംഗം ഈ നോവലിലുണ്ട്. ഹൃദയം നീക്കം ചെയ്യാനായി ഉടലിൽ കത്തിവയ്ക്കുമ്പോഴാണു മൃതശരീരം വേദനയാൽ ഞരങ്ങുന്നത്. ഒരാൾ എപ്പോഴാണു മരിക്കുന്നത്, മരണത്തിലേക്കു പോയ ആൾക്കു തിരിച്ചുവരാൻ കഴിയുമോ എന്നീ ചോദ്യങ്ങൾ ഇത്രയേറെ ആധിയോടെ
ഒരിക്കൽ ഞാൻ സുഹൃത്തിനൊപ്പം അദ്ദേഹത്തിന്റെ സഹോദരിയായ നർത്തകിയുടെ വീട്ടിൽ പോയി. വനാതിർത്തിയിൽ ഒരു മൈതാനത്തോടു ചേർന്നാണ് ആ വീട്. വേനൽക്കാലം. പകൽ ഈ മുറിയിൽ ഇരിക്കാം, ചൂട് അറിയില്ല, വൈകിട്ടു മുകളിലെ മുറിയിലേക്കു മാറാം, നർത്തകി പറഞ്ഞു. സുഹൃത്ത് എന്റെ ബാഗുകൾ എടുത്തു മുകളിലെ മുറിയിൽ കൊണ്ടുപോയി വച്ചു.
Results 1-3