Activate your premium subscription today
ഇന്ത്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് ഹനീഫ് അദേനി. 2017-ൽ പുറത്തിറങ്ങിയ ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലൂടെയാണ് ഹനീഫ് ആദ്യമായി സംവിധാനം ചെയ്തത്. മാർക്കോയാണ് ഏറ്റവും പുതിയ സിനിമ
വയലൻസ് സിനിമകളുടെ തലത്തൊട്ടപ്പനായ ക്വന്റീൻ ടറന്റീനോ ചിത്രം ‘കിൽ ബിൽ’ ലോക സിനിമയിൽ തന്നെയൊരു ബെഞ്ച്മാർക്ക് ആയിരുന്നു. ‘വയലൻസ് ഈസ് വൺ ഓഫ് ദ് മോസ്റ്റ് ഫൺ തിങ് ടു വാച്ച്’ എന്നാണ് ടറന്റീനോയുെട സാക്ഷ്യം. അതുവരെ സിനിമകളിൽ കണ്ടിട്ടില്ലാത്ത കൊല്ലുംകൊലയുമൊയൊരു ടറന്റീനോ ‘ഫൺ’ ആയിരുന്നു കിൽ ബിൽ എങ്കിൽ ‘മാർക്കോ’ മലയാള സിനിമയ്ക്കൊരു പുതിയ ബെഞ്ച്മാർക്ക് സൃഷ്ടിച്ചിരിക്കുകയാണ്. ടറന്റീനോ ഫണ്ണും കൊറിയൻ സിനിമകളും ഏറെ ഇഷ്ടപ്പെടുന്ന ഹനീഫ് അദേനിയുടെ നാലാമത്തെ സംവിധാന സംരംഭമാണ് ‘മാർക്കോ’. നട്ടെല്ലിൽനിന്ന് ഒരു മിന്നൽപിണർ തലച്ചോർ തുളച്ചു പുറത്തേക്കു പോകുംവിധമൊരു അനുഭവം. മലയാളത്തിൽ ഇന്നേ വരെ ഇറങ്ങിയ ഒരു സിനിമയ്ക്കും തരാനാകാത്തൊരു തിയറ്റർ എക്സ്പീരിയൻസ് ആണ് ‘മാർക്കോ’ പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. ‘ഒന്നൊന്നര അനുഭവം’ എന്ന് അവരെക്കൊണ്ടു പറയിപ്പിച്ച് ‘കട്ടച്ചോര കൊണ്ടു’ തിയറ്ററിൽ കളി തുടരുകയാണ് ഈ ചിത്രം.
Results 1-1