മോഹന്‍ലാലിനെ നായകനായി പൃഥിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിന്റെ തിരക്കഥ രചിച്ചത് മുരളി ഗോപിയാണ്. പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിഞ്ഞ ചിത്രത്തിൽ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലും ലുക്കിലുമാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ബോളിവുഡ് സൂപ്പര്‍ താരം വിവേക് ഒബ്‌റോയ് ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. മഞ്ജു വാരിയരാണ് ചിത്രത്തിലെ നായിക.