മലയാള ചലച്ചിത്രഗാനരചയിതാക്കളിൽ പ്രമുഖനാണ് ചുനക്കര രാമൻ കുട്ടി. 1936 ജനുവരി19 ന് മാവേലിക്കരയിൽ ചുനക്കര കാര്യാട്ടിൽ വീട്ടിൽ ജനനം. പന്തളം എൻ എസ് എസ് കോളജിൽ നിന്നും മലയാള സാഹിത്യത്തിൽ ബിരുദം നേടി. 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 2020 ആഗസ്റ്റ് 12 ന് അന്തരിച്ചു.