Activate your premium subscription today
സൈബർ ലോകത്ത് വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങി നന്ദമൂരി ബാലകൃഷ്ണ (ബാലയ്യ) നായകനാവുന്ന ഡാകു മഹാരാജിലെ ആദ്യഗാനം. നന്ദമൂരി ബാലകൃഷ്ണയും ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയുമാണ് ഗാനരംഗത്തിലുള്ളത്. അതിൽ ബാലയ്യയുടെ ചുവടുകൾ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. അനുചിതവും സ്ത്രീയെ അപമാനിക്കുംവിധത്തിലുമുള്ള
പോപ് ഇതിഹാസം മഡോണയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. അകീം മോറിസിനൊപ്പം പുതുവർഷത്തിൽ ആദ്യമായി പങ്കുവച്ച ചിത്രം ആണ് പ്രചാരണം ശക്തമാക്കിയത്. ചിത്രത്തിൽ വജ്രമോതിരം അണിഞ്ഞ വിരൽ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന മഡോണയെ കാണാനാകും. അത് വിവാഹനിശ്ചയത്തിന്റെ മോതിരമാണെന്നാണ് പ്രചരിക്കുന്ന
ഇന്ത്യന്‍ പുരുഷന്മാര്ക്ക് വിവാഹം കഴിക്കാന്‍ കന്യകകളായ സ്ത്രീകളെ കിട്ടാനില്ലെന്ന യുവാവിന്റെ സമൂഹമാധ്യമ പോസ്റ്റിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ. സ്ത്രീയുടെ ചാരിത്ര്യത്തില്‍ മാത്രം ശ്രദ്ധയൂന്നുന്നതിനെ വിമര്‍ശിച്ച ചിന്മയി, പുരുഷന്മാർ വിവാഹത്തിനു മുൻപ് മറ്റു ജീവികളുമായാണോ ലൈംഗിക
‘ഓഠ ഖോലേരാ’ എന്ന ഒറ്റപ്പാട്ടിലൂടെ വൈറലായ നേപ്പാളി ഗായകൻ സച്ചിൻ പരിയർ (15) വിടവാങ്ങി. കാഠ്മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ 5 വർഷമായി സച്ചിൻ ചികിത്സയിലായിരുന്നുവെന്ന് ആശുപത്രി അധികൃതർ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ഗായകൻ അർമാൻ മാലിക് വിവാഹിതനായി. ആഷ്ന ഷ്റോഫാണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ അർമാൻ പങ്കുവെച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.
നീരജ് മാധവും മകളും ചേർന്നുള്ള രസകരമായ നൃത്തം ശ്രദ്ധ നേടുന്നു. നേപ്പാളിലേക്ക് നടത്തിയ യാത്രയിലായിരുന്നു നീരജ് മാധവും കുടുംബവും. അവർ താമസിച്ചിരുന്ന ഇടത്തുനിന്നുമാണ് വിഡിയോ പകർത്തിയത്. മൂന്നു വയസുകാരി നിലാങ്കയുടെ ചുവടുകൾ ക്യൂട്ടാണെന്നാണ് ആരാധക പക്ഷം.
താലി ചാർത്തിയ നിമഷം കണ്ണു നിറയാനുണ്ടായ കാരണം വെളിപ്പെടുത്തി കീർത്തി സുരേഷ്. ആന്റണി താലി ചാർത്തിയപ്പോൾ പശ്ചാത്തലത്തിൽ നാദസ്വരം വായിച്ചിരുന്നു. അതിനുശേഷം സുഹൃത്തുക്കളിലൊരാൾ ടു സ്റ്റേറ്റ്സ് എന്ന ചിത്രത്തിലെ ഒരു ഗാനം വച്ചു. ആ പാട്ടാണ് തന്റെ കണ്ണു നിറയിച്ചതെന്ന് കീർത്തി സുരേഷ് പറയുന്നു. ഗലാട്ട ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ആസ്വാദകരെ രസിപ്പിക്കാൻ പോയ വർഷത്തെ ഹിറ്റ് ഗാനം പാടി ചുവടു വച്ച് ഇതിഹാസ ഗായിക ആശാ ഭോസ്ലെ. ദുബായിൽ വച്ചു നടന്ന ഒരു സ്റ്റേജ് പരിപാടിക്കിടെയാണ് ആശാ ഭോസ്ലെയുടെ കൗതുകമുണർത്തുന്ന പ്രകടനം. കഴിഞ്ഞ വർഷം റീലുകളിൽ നിറഞ്ഞു നിന്ന ‘തോബ തോബ’ എന്ന ഗാനമാണ് ഗായിക ആരാധകർക്കായി പാടിയത്. ഗാനം വെറുതെ ആലപിക്കുക മാത്രമല്ല, അതിലെ സിഗ്നേച്ചർ സ്റ്റെപ്പുകൾ വേദിയിൽ അനുകരിക്കുകയും ചെയ്തു. 91–ാം വയസ്സിലും ആസ്വാദകരെ രസിപ്പിക്കാൻ ആശാ ഭോസ്ലെ കാഴ്ച വച്ച പ്രകടനത്തിന് കയ്യടിക്കുകയാണ് സമൂഹമാധ്യമലോകം.
സംഗീതസംവിധായകൻ വിഷ്ണു വിജയ് വിവാഹിതനായി. ഗായിക പൂർണിമ കണ്ണനാണ് വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. സുഹൃത്തുക്കളും സഹപ്രവർത്തകരും ഇരുവർക്കും വിവാഹമംഗളങ്ങൾ നേർന്നു.
തെലുങ്ക് ഫാസ്റ്റ് നമ്പറിന് ചുവടു വച്ച് മലയാളി താരം റെബ മോണിക്ക ജോൺ. മാഡ് സ്ക്വയർ എന്ന തെലുങ്കു ചിത്രത്തിലാണ് റെബയുടെ ഡാൻസ് നമ്പർ. അസാധ്യ മെയ്വഴക്കത്തോടെ ചടുലനൃത്തം ചെയ്ത് പ്രേക്ഷകരുടെ കയ്യടി നേടുകയാണ് താരം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനം ട്രെൻഡിങ് ചാർട്ടിൽ മുൻപിലുണ്ട്.
സംഗീതത്തിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന വിമർശനത്തിന് മറുപടിയുമായി സംഗീതസംവിധായകൻ ഗോപി സുന്ദർ. മ്യൂസിക് ഇൻഡസ്ട്രി ഭരിക്കാൻ വന്നതല്ല, ജീവിക്കാൻ വന്നതാണെന്നായിരുന്നു ഗോപി സുന്ദറിന്റെ കമന്റ്. സുഹൃത്ത് മോയനിക്കൊപ്പമുള്ള ചിത്രങ്ങൾക്കു താഴെയാണ് ഗോപി സുന്ദറിനെ വിമർശിക്കുന്ന തരത്തിൽ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.
റെഡ് മൂവീസിന്റെ ബാനറിൽ കെ.പി. പ്രസാദ് അണിയിച്ചൊരുക്കിയ പുതിയ സംഗീത അയ്യപ്പ ആൽബമാണ് ഇരുമുടി ചൂടി. രമേശ് ഇളമണിന്റെ ഗാനരചനയ്ക്ക് ചന്ദ്രൻ പാമ്പാടി സംഗീതം നിർവഹിച്ചിരിക്കുന്നു. ആലാപനം ജി. വേണുഗോപാൽ. ഛായാഗ്രഹണം ആഷ്ബിൻ അയ്മനവും, ചിത്രസംയോജനം ജയകൃഷ്ണൻ റെഡ് മൂവീസും നിർവഹിച്ചിരിക്കുന്നു. കലാസംവിധാനം അജിത്ത്
ഗോപി സുന്ദർ ഇൗണം നൽകിയ ‘സുന്ദരിപ്പെണ്ണെ’ എന്ന പാട്ടിനൊപ്പം അഭയ ഹിരണ്മയി പങ്കുവച്ച കുറിപ്പും ചിത്രവും ശ്രദ്ധ നേടുന്നു.നിങ്ങളുടെ അഴകളവുകളെയും പോരായ്മകളെയും സ്നേഹിക്കാനാണ് ഹ്രസ്വമായ കുറിപ്പിലൂടെ അഭയ ആഹ്വാനം ചെയ്യുന്നത്. വലിയ ജാലകങ്ങളിലൂടെ പുറത്തേക്കു നോക്കി നിൽക്കുന്ന ചിത്രങ്ങളും അഭയ പങ്കുവച്ചിട്ടുണ്ട്.
തന്നെ സ്ഥിരമായി വിമർശിക്കുന്നവരെ വെല്ലുവിളിച്ച് സംഗീതസംവിധായകൻ ഗോപി സുന്ദർ. ആകെ ഒരു ജീവിതമേ ഉള്ളൂവെന്നും അതു പൂർണമായി ജീവിക്കണമെന്നും ഗോപി സുന്ദർ പറയുന്നു. ‘നാണംകെട്ടവൻ’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നതിനെ അഭിമാനത്തോടെ സ്വീകരിക്കുന്നു. മറ്റുള്ളവരുടെ മുന്നിൽ താൻ അഭിനയിക്കുന്നില്ല. ‘ധൈര്യമുണ്ടെങ്കിൽ എന്നെപ്പോലെ ജീവിക്കൂ,’ എന്നും ഗോപി സുന്ദർ സമൂഹമാധ്യമത്തിൽ കുറിച്ചു. സുഹൃത്ത് മയോനിക്കൊപ്പമുള്ള ചിത്രം കൂടി ചേർത്താണ് ഗോപി സുന്ദറിന്റെ പോസ്റ്റ്.
ഒരുപാട് ഹൃദയങ്ങളെ ഒരുപോലെ ഉരുക്കിയൊരു വിഖ്യാതഗാനമുണ്ട് തമിഴിൽ. 'ഉയിരേ ഉയിരേ വന്ത് എന്നോട് കലർന്ത് വിട്..' എ.ആർ.റഹ്മാന്റെ ഈണത്തിൽ വൈരമുത്തു എഴുതി ഹരിഹരനും ചിത്രയും അസാധ്യമായി ആലപിച്ച പാട്ട്. ആ പാട്ടിന്റെ രണ്ടാമത്തെ ചരണത്തിന് തൊട്ടുമുൻപ് ഉച്ചസ്ഥായിയിൽ വരുന്നൊരു 'ആലാപ്' ഉണ്ട്. തീവ്രവിരഹത്തിന്റെ എല്ലാ വേദനയും പകർന്നൊഴുകുന്നൊരു ഹമ്മിങ്. ഏതാനും നിമിഷങ്ങൾ മാത്രമുള്ള ആ ഭാഗം സ്വർണ്ണലതയാണ് പാടിയിരിക്കുന്നതെന്നാണ് പലരും കരുതിയിരിക്കുന്നത്. പക്ഷേ അത് പാടിയ സുനന്ദ എന്ന മലയാളിഗായികയ്ക്ക് എവിടെയും ക്രെഡിറ്റ് വരാത്ത ജീവനുള്ള ആ ഗാനശകലം വളരെ പ്രാധ്യാന്യമുള്ളതാണ്.
ജീൻസിലെ ഗാനത്തിന് ചുവടു വച്ച് ദിയ കൃഷ്ണയും പങ്കാളി അശ്വിൻ ഗണേഷും. ലണ്ടൻ യാത്രയ്ക്കിടെയാണ് തമിഴിലെ സൂപ്പർഹിറ്റ് ഗാനത്തെ അനുകരിച്ച് ഇരുവരും ചുവടു വച്ചത്. എ.ആർ റഹ്മാൻ ഈണമിട്ട ഗാനത്തിന്റെ ദൃശ്യങ്ങളിൽ പ്രശാന്തും ഐശ്വര്യ റായ് ബച്ചനുമാണ് പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ രംഗത്തിൽ കാണിക്കുന്ന അതേ ചുവടുകളും ഷോട്ടുകളും പുനഃസൃഷ്ടിച്ചാണ് ദിയയും അശ്വിനും വിഡിയോ ഒരുക്കിയത്.
ആരാധകർക്കായി നൃത്തം ചെയ്തും പാട്ടും പാടിയും ഹണി റോസ്. ബോംബെ സിനിമയിലെ പ്രശസ്തമായ ‘അന്ത അറബിക്കടലോരം’ എന്ന ഗാനത്തിനാണ് താരം ചുവടു വച്ചത്. ആരാധകരുടെ അഭ്യർഥന പ്രകാരം ഒരു ക്രിസ്മസ് ഗാനം കൂടി പാടിയാണ് താരം വേദി വിട്ടത്. ഒരു ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു താരത്തിന്റെ കലാപ്രകടനങ്ങൾ.
മാർക്കോ സിനിമയുടെ പ്രൊമോ ഗാനം ശ്രദ്ധ നേടുന്നു. ഇംഗ്ളീഷിലും മലയാളത്തിലും തയ്യറാക്കിയ വരികളുടെ റാപ് ആയാണ് പാട്ട് ചിട്ടപ്പെടുത്തിയിരിയ്ക്കുന്നത്. റിലീസായതുമുതൽ വൻ സ്വീകരണമാണ് പാട്ടിനു ലഭിച്ചത്. മില്യണിൽ അധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായി തുടരുകയാണ് ഈ മാർക്കോ ഗാനം.
ഒരു വര്‍ഷം കൂടി ഓര്‍മയാകുന്നു. ചരിത്രത്തിലിടം നേടിയ ദുരിതങ്ങളും ദുഃഖങ്ങളും വിജയഭേരികളും പതിവു പോലെയെത്തിയ ഒരു വര്‍ഷം കൂടി. ഓരോ വര്‍ഷത്തേയും അടയാളപ്പെടുത്തുന്നത് സ്വാഭാവികത മാത്രമല്ല, അക്കാലത്ത് നാം കേട്ടതും കണ്ടതുമായ കലാസൃഷ്ടികള്‍ കൂടിയാണ്. കലയോളം മനുഷ്യനു വേണ്ടി സംസാരിച്ചിട്ടുള്ള മറ്റൊന്നുമില്ല.
അതിസുന്ദരമായ ക്രിസ്മസ് കാരൾ ഗാനവുമായി സംഗീതസംവിധായകൻ ഔസേപ്പച്ചൻ. മനോരമ മ്യൂസികിലൂടെ പുറത്തിറങ്ങിയിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ആസ്വാദകരിൽ നിന്നു ലഭിക്കുന്നത്. പാശ്ചാത്യ സംഗീതത്തിനൊപ്പം ഇന്ത്യൻ സംഗീതത്തിന്റെ സാധ്യതകളും സമന്വയിപ്പിച്ച മ്യൂസിക് ട്രാക്കാണ് ‘ബെത്ലഹമിലെ’ എന്നു തുടങ്ങുന്ന ഗാനം.
സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിനു താഴെ പരിഹാസ കമന്റുമായെത്തിയ വ്യക്തിക്ക് മറുപടി നൽകി സംഗീതസംവിധായകൻ ഗോപി സുന്ദർ. ഒരു ജീപ്പിനൊപ്പം ഒറ്റയ്ക്ക് പുഞ്ചിരിച്ചു നിൽക്കുന്ന ചിത്രം ഗോപി സുന്ദർ പങ്കുവച്ചിരുന്നു. അതിനു താഴെയാണ് ഗോപി സുന്ദറിനെ പരിഹസിക്കുന്ന തരത്തിലുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്.
പുതുവർഷത്തിൽ നടപ്പിലാക്കാൻ പോകുന്ന കടുത്ത തീരുമാനം വെളിപ്പെടുത്തി ഗായിക ശ്രേയ ഘോഷാൽ. 2025ൽ കടുത്ത ഡയറ്റെടുത്ത് 30 കിലോ ശരീരഭാരം കുറയ്ക്കുമെന്നാണ് ഗായികയുടെ പുതുവർഷ പ്രതിജ്ഞ. ഗായകൻ വിശാൽ ദദ്ലാനിക്കൊപ്പമുള്ള രസകരമായി വിഡിയോയിലാണ് ഗായികയുടെ വെളിപ്പെടുത്തൽ. പിസ കഴിച്ചുകൊണ്ട് നടത്തിയ ഗായികയുടെ പ്രഖ്യാനം ആരാധകരിലും ചിരി പടർത്തി.
ഇൻസ്റ്റഗ്രാം റീലുകൾ സോഷ്യൽ മീഡിയ അടക്കിവാഴുന്ന കാലമാണിത്. പല സിനിമ ഡയലോഗുകളും പാട്ടുകളും പ്രതീക്ഷിച്ചതിനപ്പുറമുള്ള പ്രചാരമാണ് ഇൻസ്റ്റഗ്രാം റീലുകളിലൂടെ നേടുന്നതും. സാധാരണ പുതിയതായി ഇറങ്ങുന്ന ചലച്ചിത്രങ്ങളിലെ ഗാനങ്ങളാണ് ട്രെൻഡിങ്ങാവുന്നതെങ്കിൽ ഇൻസ്റ്റഗ്രാമിലെ റീലുകൾ ആ പതിവുകളൊക്കെ തെറ്റിക്കാറുണ്ട്.
എംടി യുഗം കഥയുടെ വസന്ത ഋതുവാണ്. ആരാധന എന്ന അവസ്ഥയിൽ അന്നും ഇന്നും ഞാൻ കാണുന്ന ഒരേയൊരു സാഹിത്യകാരൻ വാസുവേട്ടൻ മാത്രമാണ്. എംടി എനിക്കെന്നും വാസുവേട്ടനായിരുന്നു. 1960കളിൽ, എന്റെ പത്തുവയസ്സു മുതൽ ഞാൻ വായന തുടങ്ങിയിരുന്നു. തേടുന്നതെല്ലാം എംടി കഥകൾ. വാസുവേട്ടന്റെ കിട്ടിയ പുസ്തകങ്ങളും നോവലുകളും കഥകളും മുഴുവനും വായിച്ചു. കാലം എന്ന നോവൽ പ്രസിദ്ധീകരിച്ച കേരളശബ്ദം വാരിക അതിനുവേണ്ടി മാത്രം വാങ്ങാൻ തുടങ്ങി. വാസുവേട്ടൻറെ കഥയിലൊരുങ്ങിയ മുറപ്പെണ്ണും അസുരവിത്തുമുൾപ്പെടെയുള്ള സിനിമകളെല്ലാം കണ്ടു. ആ സിനിമകളിലെ പാട്ടുകൾ മനസ്സിൽ സൂക്ഷിച്ചു. അഭയമില്ലാത്ത യുവമനസ്സുകളിലെ ആരോടെന്നില്ലാത്ത അമർഷം പങ്കുവയ്ക്കുന്ന കഥകളായിരുന്നു വാസുവേട്ടന്റേത്. അറുപതുകളിലെ നിളാ തീരത്തെ അശാന്തി. മുറപ്പെണ്ണിലേയും നഗരമേ നന്ദിയിലേയുമെല്ലാം പ്രമേയം എന്റേതുകൂടിയായിരുന്നു. ‘കുതിച്ചുപായും നഗരിയിലൊരു ചെറൂകൂര ചമയ്ക്കുവതെങ്ങനെ ഞാൻ.’ എന്നു തലശ്ശേരിയിൽ വച്ച് ഞാനും തേങ്ങുകയായിരുന്നു.
'മരണത്തെ ജയിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയം എന്നു വിചാരിക്കുന്നവരുണ്ട്. അവർ ആളുകളെ കൊന്നുകൂട്ടും. വലിയ കെട്ടിടങ്ങൾ നിർമിക്കും. വിലപിടിച്ച രത്നങ്ങൾ ശേഖരിച്ചു സൂക്ഷിക്കും. സുന്ദരികളെ ബലപൂർവം സ്വന്തമാക്കും. അധികാരപ്രയോഗങ്ങൾ നടത്തും. കലാകാരന്മാരെ അടിമകളാക്കും. സ്തുതിപാഠകരെ വളർത്തും. ചരിത്രത്തിൽ കയറിക്കൂടാൻ പലതരം ഹീനമായ ഉപായങ്ങൾ പരീക്ഷിക്കും. അങ്ങനെയുള്ളവർ യഥാർഥ ജീവിതം ജീവിക്കുന്നില്ല. മരണഭയം കാരണം ഒന്ന് കണ്ണടയ്ക്കാൻ പോലുമാവാതെ അവർ വിഷമിക്കും. മരണമാകട്ടെ, ഇതിനെയെല്ലാം കളിതമാശപോലെയാണ് കാണുന്നത്. ലോകമെമ്പാടുമുള്ള ക്ലാസിക്കുകളിൽ ഈ അവസ്ഥ വർണിക്കുന്നുണ്ട്.
പുഷ്പ 2വിലെ ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടി ആര്യ ബഡായിയും സഹോദരി അഞ്ജനയും. ഇരുവരുടെയും ചടുലമായ നൃത്തം സമൂഹമാധ്യമത്തിൽ പെട്ടെന്നുതന്നെ വൈറലാവുകയായിരുന്നു.
പ്രഭാവര്‍മ വരികളെഴുതി, മോഹൻലാൽ പാടി അഭിനയിച്ച ഗാനം മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി ആളുകളാണ് യൂട്യൂബില്‍ വീഡിയോ കണ്ടത്. നാളെയാണ് ബറോസ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. റീലീസിനോട് അനുബന്ധിച്ച് ഗ്ലോറിയ എന്ന ക്രിസ്മസ് ഗാനം പുറത്തിറക്കിയിരിക്കുകയാണ് ആശിർവാദ് സിനിമാസ്.
നൃത്തത്തിനായുള്ള മേക്കപ്പ് ഇടുന്നതിനിടെ ഉറക്കം തൂങ്ങുന്ന സ്വാസികയുടെ വിഡിയോ വൈറലാകുന്നു. ഏറെ നേരത്തെ മേക്കപ്പുകൾക്കൊടുവിൽ ഹെയർ സ്റ്റൈൽ ചെയ്യുമ്പോഴായിരുന്നു സ്വാസികയുടെ ഉറക്കം.
അനുഗൃഹീത ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ ഓർമിച്ച് മനോജ് കെ ജയൻ. അഞ്ചു വർഷം മുൻപ് മുഹമ്മദ് റഫിയുടെ വീട് സന്ദർശിച്ച ഒാർമകൾ പങ്കുവയ്ക്കുകയായിരുന്നു മനോജ് കെ ജയൻ. ആ ദിവസം പകർത്തിയ ചിത്രങ്ങളോടൊപ്പമാണ് മനോജ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചത്.
1960ലെ ഒരു പ്രഭാതം. മുംബൈ ബാന്ദ്രയിലെ റഫിയുടെ വസതിക്കു മുന്നിൽ പശ്ചാത്താപ വിവശനായി ഒരു നിർമാതാവ് നിൽക്കുന്നു. കയ്യിൽ ഒരുപിടി പൂക്കളും ഒരു വലിയ സമ്മാനപ്പൊതിയും. വാതിൽത്തുറന്നു പതിവു പുഞ്ചിരിയോടെ റഫി വന്നു. ‘അങ്ങയുടെ പാട്ടാണ് എന്റെ പടം രക്ഷിച്ചത്. അല്ലെങ്കിൽ അതു പൊളിഞ്ഞുപാളീസായേനേ. ആ ഗാനം ചിത്രത്തിൽ
പാട്ടുവീഞ്ഞൊഴുക്കി, ആഘോഷത്തിന്റെ ലഹരി നിറച്ച് ഹൃദയങ്ങളിലേക്കു കിനിഞ്ഞിറങ്ങുന്നുണ്ട് ചില ഈണങ്ങളിപ്പോൾ. മഞ്ഞണിഞ്ഞ രാവിന്റെ നിശ്ശബ്ദതയെ കീറിമുറിച്ച് കേൾവിക്കാരന്റെ ഹൃദയവീഥികളിലൂടെ അവയോരോന്നും ഒഴുകിപ്പരക്കുന്നു. കേൾക്കുന്തോറും വീര്യം കൂടി വരുന്ന ആ ഈരടികൾ ആഘോഷമായും ആനന്ദമായും പ്രാർഥനാഗീതമായുമൊക്കെ
ലോകത്തിന്റെ ഏതു കോണിൽനിന്നുള്ളവർക്കും റഫിയുടെ വീട്ടിലേക്കുള്ള വാതിലാണ് പാലക്കാട് കൊടുവായൂരിൽ കുടുംബവേരുകളുള്ള മുംബൈ നിവാസി എൻ.ആർ. വെങ്കിടാചലം. അത്രയേറെ ആത്മബന്ധമാണ് അദ്ദേഹത്തിന് ആ വീടുമായുള്ളത്. ലോകം ആരാധിക്കുന്ന ഗായകനു മുംബൈയിൽ സ്മാരകം നിർമിക്കാൻ, ബാന്ദ്രയിലെ റോഡിനു റഫിയുടെ പേര് നൽകാൻ
സംഗീതത്തിൽ എന്റെ ആദ്യ ഗുരു പിതാവ് അഗസ്റ്റിൻ ജോസഫ് തന്നെയാണ്. പാട്ടിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു തന്ന അപ്പച്ചനു തിരികെ ഒരു പാട്ട് പഠിപ്പിച്ചുകൊടുത്തിട്ടുണ്ട് ഞാൻ! മുഹമ്മദ് റഫി സാബ് പാടി അനശ്വരമാക്കിയ ‘ഓ ദുനിയാ കേ രഖ്വാലെ...’ സ്കൂളിൽ പഠിക്കുന്ന കാലത്തു കോരിത്തരിപ്പിച്ചിരുന്ന, ഏറെ പാടി നടന്നിരുന്ന
അടുത്ത സുഹൃത്തുക്കളായിരുന്നു മുഹമ്മദ് റഫിയും മന്നാ ഡേയും. റിക്കോർഡിങ് കഴിഞ്ഞു തിരിച്ചെത്തിയാൽ മന്നാ ഡേയുടെ വീട്ടിലേക്കു റഫി വച്ചുപിടിക്കുക പതിവ്. പട്ടം പറത്തലാണ് പിന്നെയുള്ള വിനോദം. അതിൽ വിദഗ്ധനായ മന്നാ ഡേ, റഫിയുടെ പട്ടത്തെ തന്റെ നൂലുകൊണ്ട് വെട്ടിവീഴ്ത്തും. നിരാശനായി റഫി ചോദിക്കും: ‘‘താങ്കളെപ്പോലെ
മെലഡിയുടെ മാന്ത്രിക സ്പർശമുള്ള സംഗീത സംവിധായകൻ മോഹൻ സിത്താരയുടെ മ്യൂസിക് വിഡിയോ ‘വരും കാത്തിരിക്കണം’ ശ്രദ്ധേയമാകുന്നു. മോഹൻ സിത്താര സംഗീതവും ദൃശ്യാവിഷ്കാരവും നിർവഹിച്ച ഗാനത്തിന് വരികളൊരുക്കിയത് ബി.കെ ഹരിനാരായണനാണ്. സൈന പ്ലേ മ്യൂസിക്കിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
ഭാവസാന്ദ്രതയാണ് പാട്ടിന്റെ അടിസ്ഥാനപരവും ആത്യന്തികവുമായ ഗുണമെന്ന് പറയാറുണ്ട്. അതിന്റെ പാരമ്യതയില്‍ നിന്ന ഗായകനായിരുന്നു മുഹമ്മദ് റഫി. ശ്രോതാവിന്റെ ഹൃദയത്തിലേക്കു കടന്നു ചെന്ന് പുഷ്പം പോലെ അതിനെ കയ്യിലെടുക്കുന്ന ആലാപന ശൈലി. സ്വരമാധുര്യമുളള നിരവധി ഗായകരെ കണ്ട നാടാണ് ഇന്ത്യ. എന്നാല്‍ റാഫിയോളം
പതിനേഴ് വയസ്സുവരെ മൊഹമ്മദ് റഫിയെന്നൊരു പേര് ഞാൻ കേട്ടിട്ടുപോലുമില്ല. തോപ്രാൻകുടിയിൽ അതിനുള്ള സാഹചര്യങ്ങളുമുണ്ടായിരുന്നില്ല. കൃഷിയും കാലിവളർത്തലുമായിക്കഴിയുന്ന ഇടുക്കിയിലെ കുടിയേറ്റമേഖലയിലുള്ള ഒരു ശരാശരി കത്തോലിക്കാക്കുടുംബത്തിൽ സന്ധ്യാപ്രാർഥനകൾക്കാണ് പ്രധാനമായും പാട്ട് ഉപകരിക്കുന്നത്. എനിക്ക്
കേച്ചേരിപ്പുഴ ഇങ്ങനെ പ്രണയമായൊഴുകുമ്പോൾ അതിന്റെ ഓളങ്ങളെ നെഞ്ചേറ്റിയ എഴുത്തഴകിൽ പ്രണയം എത്ര തുളുമ്പി. അഴകിന്റെ ഭാവങ്ങൾ ഭാവനകളെയും ചിറകേറ്റി കാതങ്ങളെത്ര പറന്നു. അതെ, യൂസഫലി എഴുതുമ്പോഴൊക്കെ പ്രണയത്തിന് വല്ലാത്തൊരഴകുതന്നെ ആയിരുന്നു. ഇത്ര മധുരിക്കുമോ പ്രേമം, ഇത്ര കുളിരേകുമോ എന്നു ചോദിച്ച കവി പക്ഷേ,
രാജ്യം കണ്ട ഏറ്റവും മികച്ച പിന്നണി ഗായകനാരാണ് എന്നൊരു അഭിപ്രായ സർവേ നടത്തിയാൽ സംശയലേശമെന്യേ ഒന്നാം സ്ഥാനത്തു വരിക മുഹമ്മദ് റഫി ആയിരിക്കും. ഹിന്ദി ചലച്ചിത്രഗാനങ്ങളിലൂടെ അദ്ദേഹം രാജ്യമെമ്പാടും നേടിയ പ്രശസ്തിക്കു തുല്യം മറ്റൊരാളില്ല. സിദ്ധിയുടെ കാര്യത്തിൽ യേശുദാസിനെ അദ്ദേഹത്തിനൊപ്പമോ മുകളിലോ
അനുഗൃഹീത ഗായകൻ മുഹമ്മദ് റഫിയുടെ സർവാധിപത്യത്തിനു ബോളിവുഡിൽ വിരാമമിട്ടത് ആർ.ഡി.ബർമൻ എന്ന സംഗീത സംവിധായകനാണ്. ‘മേരേ സപ്നോം കി റാണി...’ (ആരാധന) അടക്കമുള്ള ബർമന്റെ ഈണങ്ങൾ പാടിയാണു കിഷോർ കുമാർ എഴുപതുകളിൽ യുവാക്കളുടെ ഹൃദയം കവർന്നത്. എന്നാൽ, ഈ ആർ.ഡി.ബർമന്റെ ആദ്യസിനിമാ ഗാനം റഫിയുടെ ശബ്ദത്തിൽ
മണ്ഡലകാലത്തിന്റെ പുണ്യം നിറച്ച് ‘അകതാരില്‍ എന്നയ്യന്‍’ എന്ന സംഗീത വിഡിയോ. പി.അയ്യപ്പദാസ് ആണ് പാട്ടിനു ഭക്തിസാന്ദ്രമായ വരികൾ കുറിച്ചത്. ജിതിൻ മാത്യു ഈണമൊരുക്കിയ ഗാനം ബിനോയ് ജോണി ആലപിച്ചു. ‘അകതാരില്‍ എന്നയ്യന്‍’ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്.
ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ഒരു ക്രിസ്മസ് കാലം കൂടി ആഗതമായി. ആഘോഷങ്ങൾക്കു പകിട്ടേകാൻ ക്രിസ്മസ് ഈണങ്ങളും നെഞ്ചോരമെത്തിക്കഴിഞ്ഞു. അക്കൂട്ടത്തിൽ ശ്രദ്ധ നേടുകയാണ് ‘നക്ഷത്രക്കുഞ്ഞ്’ എന്ന ഗാനം. ‘പുൽക്കൂടൊരുക്കി ഞാൻ കാത്തിരുന്നു ഉണ്ണി ഈശോയെ കാണുവാനായ് അൾത്താര മുന്നിൽ ഞാൻ നോക്കി നിന്നു
ഉണ്ണിയേശുവിന്റെ പിറവിക്കായി ലോകം ഒരുങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ പാട്ടുവീഞ്ഞൊഴുക്കി ക്രിസ്മസ് ഈണങ്ങളും നെഞ്ചോരമെത്തിക്കഴിഞ്ഞു. അക്കൂട്ടത്തിൽ ശ്രദ്ധ നേടുകയാണ് മനോരമ ഓൺലൈൻ പുറത്തിറക്കിയ ‘നീഹാരം ചൂടും ഗോശാല തന്നിൽ’ എന്ന ഗാനം. മുപ്പത്തിയഞ്ചോളം കുട്ടിപ്പാട്ടുകാർ ആണ് പാട്ടിൽ അണിനിരന്നത്. സന്തോഷ് വർഗീസ് വരികൾ
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത 'എന്ന് സ്വന്തം പുണ്യാളൻ' ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്. "കണ്ണാടി പൂവേ" എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്നത് സാം സി എസ്. വിനീത് ശ്രീനിവാസനും സാം സി എസും ചേർന്നാലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരി 10 നു റിലീസ് ചെയ്യും. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷൻസ് ഹൗസിന്റെ ബാനറിൽ ലിഗോ ജോൺ ആണ് ഈ ചിത്രത്തിൻ്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും ആയാണ് ചിത്രം പ്രദർശനത്തിന് എത്തുക.
ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് ആക്ഷൻ പടങ്ങൾക്കൊപ്പം തിയറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിലെ സൈക്കോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അങ്കിത് മേനോൻ മ്യൂസിക് നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് മെൽവിൻ ആണ്. സുരാജിൻ്റെ അടിപൊളി ചുവടുകളും ഗാനരംഗങ്ങളിൽ കാണാം. ചിത്രത്തിലെ ടൈറ്റിൽ സോങ്ങ് നരഭോജി യൂട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിരുന്നു.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി സംവിധാനം ചെയ്ത ‘മാർക്കോ’യിലെ പുതിയ ഗാനം ട്രെൻഡിങ്ങിൽ. രവി ബസ്രുർ ആണ് പാട്ടിന് ഈണമൊരുക്കിയത്. വിനായക് ശശികുമാർ വരികൾ കുറിച്ച ഗാനം ജിതിൻ രാജ് ആലപിച്ചു. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി പാട്ടിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം
ഡിസംബറിന്റെ ജ്യൂക് ബോക്സിൽ നിറയെ ക്രിസ്മസ് ഗാനങ്ങൾ നിറഞ്ഞു കഴിഞ്ഞു. കാതോർത്താൽ എവിടെയും മധുരമാർന്ന കാരൾ ഗാനങ്ങൾ മാത്രം. ഓരോ രാത്രിക്കും ഇനി ബാൻഡിന്റെയും ബ്യൂഗിളിന്റെയും ഇമ്പമാർന്ന ഈണം. അക്കൂട്ടത്തിൽ വ്യത്യസ്തമായൊരു കാരൾ ഗാനവുമായി എത്തിയിരിക്കുകയാണ് ഒരു കുട്ടിക്കൂട്ടം. കുട്ടികൾ ഒരുക്കുന്ന
ആർത്തലയ്ക്കുന്ന രാത്രിമഴയ്ക്കു നേരെ വാതിൽജനാലകൾ കൊട്ടിയച്ച് ഫ്ലാറ്റിനുള്ളിൽ ഒറ്റയ്ക്കിരുന്ന് പെയ്യുകയായിരുന്നു ജ്യോതി, പുറത്തു പെയ്യുന്ന മഴയേക്കാൾ കോരിച്ചൊരിഞ്ഞ്... അൽപനേരം മുമ്പാണ് റാം യാത്ര പറഞ്ഞ് ആ ഫ്ലാറ്റുവിട്ടിറങ്ങിയത്. അവളെയും അവളെ ചേർത്ത് അയാൾ കണ്ട സ്വപ്നങ്ങളെയും അവിടെ ബാക്കി വച്ച്.
യൂ ആർ പ്രോഡക്ഷൻസിന്റെ ബാനറിൽ, ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഉദയ് രാമചന്ദ്രൻ സംഗീതം നല്കി ബിനു മല്ലശ്ശേരി ആലപിച്ച ക്രിസ്മസ് ഗാനം ആരാധകശ്രദ്ധ നേടുന്നു. സങ്കീർത്തനം എന്ന ആൽബത്തിലേതാണ് ഈ ഗാനം. എബി സാൽവിൻ തോമസ് ആണ് ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്.
പാട്ടുകൾ ക്രിസ്മസിന്റെ താളവും മധുരവുമാണ്. സുന്ദര നീലനിശീഥിനിയിൽ എന്നു തുടങ്ങുന്ന ക്രിസ്മസ് ഗാനത്തിന് ഈ രണ്ടുഭാവങ്ങളുമുണ്ട്. സന്തോഷ് ജോർജ് ജോസഫ് രചിച്ച് സെമി ക്ലാസിക്കൽ ശൈലിയിൽ ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് ശുഭ രഘുനാഥ്. പരമ്പരാഗതമായ ക്രിസ്മസ് ബിംബങ്ങൾ കൊണ്ടുതന്നെ മനുഷ്യനും പ്രകൃതിയും ദൈവവും
Results 1-50 of 7402