ഹൃദയങ്ങളെ തൊടുന്ന ആലാപനം, ഓർമകളുണർത്തുന്ന വരികൾ; ശ്രദ്ധ നേടി ‘വിഷു കതിർ’

Mail This Article
ഗായിക മൃദുല വാരിയർ ആലപിച്ച പുത്തൻ വിഷുപ്പാട്ട് ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ‘വിഷു കതിർ’ എന്നു പേരിട്ടിരിക്കുന്ന പാട്ടിന് രഞ്ജിത് മേലേപാട്ട് ആണ് ഈണമൊരുക്കിയത്. രമേഷ് കേച്ചേരി ഗൃഹാതുരമായ വരികൾ കുറിച്ചു.
‘കൊന്നപ്പൂമരം പൂത്തുനിൽക്കുന്ന
മേടമാസവിഷുപ്പുലരിയിൽ
ഓടക്കുഴലൂതും നീലക്കാർവർണാ
നിൻ മോഹനരൂപം കണി കാണേണം...’
‘വിഷു കതിർ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മൃദുലയുടെ ആലാപനം ആദ്യകേൾവിയിൽത്തന്നെ മനസ്സിൽ പതിയുന്നു എന്നാണ് ആസ്വാദക വിലയിരുത്തൽ. ധ്വനി പ്രൊഡക്‌ഷൻസിന്റെയും ആർഎം പ്രൊഡക്‌ഷൻസിന്റെയും ബാനറിൽ രമേഷ് കേച്ചേരിയാണ് ഈ സംഗീത വിഡിയോ നിർമിച്ചിരിക്കുന്നത്.