വീണ്ടും തഴുകിയുണർത്തുന്നു ആ സ്വരഭംഗി; പി.ജയചന്ദ്രൻ ആലപിച്ച കൃഷ്ണഭക്തിഗാനം ശ്രദ്ധേയം

Mail This Article
ഗൃഹാതുര സ്മരണയുണർത്തുന്ന വിഷു ആഘോഷങ്ങൾക്കു കൂട്ടായി ഭാവഗായകൻ പി.ജയചന്ദ്രൻ ആലപിച്ച ‘നിന്നിലായ് ചേരട്ടെ ഞാൻ’ എന്ന കൃഷ്ണഭക്തി ഗാനം. അജു കഴക്കൂട്ടം ആണ് പാട്ടിനു വരികൾ കുറിച്ചത്. ആർ.രഘുപതി പൈ ഈണമൊരുക്കി. പി.ജയചന്ദ്രൻ ഏറ്റവും ഒടുവിലായി ആലപിച്ച ഗുരുവായൂരപ്പൻ ഭക്തിഗാനമാണിത്.
‘രക്ഷിച്ചും ശിക്ഷിച്ചും കണ്ണായെൻ ചിത്തത്തെ
സ്ഫുടം ചെയ്ത് കാഞ്ചനമാക്കീടണേ
അഹങ്കാരമേശാതെൻ അകതാരിൽ വന്നെന്നും
പാർഥനു നൽകിയ ജ്ഞാനമേകീടണേ...’
‘നിന്നിലായ് ചേരട്ടെ ഞാൻ’ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഭാവഗായകന്റെ സ്വരഭംഗി ഒരിക്കൽക്കൂടി ആസ്വദിക്കാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ. വിഷു ഓർമകളുണർത്തുന്ന മനോഹര വരികളും പ്രശംസിക്കപ്പെടുന്നുണ്ട്. സംഗീതരംഗത്തു സജീവമായ രഘുപതി പൈയുടെ പാട്ടുകൾക്ക് ആസ്വാദകർ ഏറെയാണ്.