Activate your premium subscription today
ടെക്സസ്∙ ഇന്നത്തെ സമ്പൂർണ സൂര്യഗ്രഹണം കാണാനൊരുങ്ങി വടക്കേ അമേരിക്ക. സൂര്യന്റെ മുഖം ചന്ദ്രൻ മറയ്ക്കുന്ന കാഴ്ച പസിഫിക് സമയം രാവിലെ 11.07 മുതലാണ് ദൃശ്യമാകുക. മെക്സിക്കോയിലും കാനഡയിലും
തിരുവനന്തപുരം∙ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ സൗരദൗത്യമായ ആദിത്യ എൽ1 പേടകം ഹെയ്ലോ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതിൽ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്സി) വഹിച്ച പങ്ക് നിർണായകമാണെന്ന് എൽപിഎസ്സി ഡയറക്ടർ ഡോ.വി.നാരായണൻ. ആദിത്യ എൽ1 ദൗത്യം വിജയകരമായതിനു പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയമലയിൽ നിർമിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ ഉപയോഗിച്ചാണ് പേടകത്തിന്റെ വേഗം കുറച്ച് ഭൂമിയിൽ നിന്നു 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഹെയ്ലോ ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. ആദിത്യ ദൗത്യത്തിന്റെ വിജയത്തിൽ എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ ഭൂമിയിലെ ഉപഗ്രഹങ്ങളുടെ പ്രവർത്തനത്തെവരെ ബാധിക്കുന്ന സൗര പ്രതിഭാസങ്ങൾക്കെതിരെ കരുതലെടുക്കാൻ കൂടുതൽ കൃത്യമായ വിവരം ആദിത്യ എൽ1 നൽകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു. ഇതു പൂർണമായും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ) തന്നെ ദൗത്യമാണെന്നും മറ്റു രാജ്യാന്തര ബഹിരാകാശ ഏജൻസികളുടെ സഹായം തേടിയിട്ടില്ലെന്നും സോമനാഥ് ‘മനോരമ’യോടു പറഞ്ഞു.
തിരുവനന്തപുരം ∙ സൂര്യനെക്കുറിച്ചു പഠിക്കാൻ ഇന്ത്യ അയച്ച ആദിത്യ എൽ1 പേടകം നിൽക്കുന്ന ഒന്നാം ലഗ്രാഞ്ച് ബിന്ദുവിൽനിന്നു പുറപ്പെടുന്ന വെളിച്ചം ഭൂമിയിലെത്താൻ ഏകദേശം 4 സെക്കൻഡ് വേണം. സെക്കൻഡിൽ ഏകദേശം 3 ലക്ഷം കിലോമീറ്ററാണ് പ്രകാശവേഗം. ആദിത്യ എൽ1 നിൽക്കുന്ന സ്ഥാനം പ്രകാശവേഗത്തിന്റെ പകുതിയോളം വേഗത്തിൽ കണ്ടെത്താൻ പുതിയ ഡോപ്ലർ സംവിധാനമുണ്ട്. ആദിത്യയുടെ കൃത്യമായ സ്ഥാനം ഏകദേശം 5–6 സെക്കൻഡ് കൊണ്ട് ബെംഗളൂരു ബൈലാലുവിലെ ഐഎസ്ആർഒയുടെ ആന്റിനയിൽ ലഭിക്കും.
ചെന്നൈ ∙ സൂര്യനെക്കുറിച്ചു പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തിയതോടെ നിഗർ ഷാജിയെന്ന (59) വനിതയുടെ വർഷങ്ങൾ നീണ്ട പരിശ്രമത്തിനും സൂര്യതേജസ്സ്. സെപ്റ്റംബറിൽ ഭൂമിയുടെ ഒരു കോണിൽനിന്നു സൂര്യനെ ലക്ഷ്യമാക്കി പുറപ്പെട്ട ആദിത്യ ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടറാണ് തമിഴ്നാട് സ്വദേശിയായ നിഗർ ഷാജി.
തിരുവനന്തപുരം ∙ ചന്ദ്രയാൻ ദൗത്യത്തിൽ ചന്ദ്രനെ തൊട്ട ഇന്ത്യ ആദ്യ സൗരദൗത്യമായ ആദിത്യയിലൂടെ സൂര്യനിൽ കണ്ണു നട്ടു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐഎസ്ആർഒ) ആദിത്യ എൽ1 പേടകം ഭൂമിയിൽനിന്നു 15 ലക്ഷം കിലോമീറ്റർ അകലെ, സാങ്കൽപികമായ ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു ചുറ്റും ഹെയ്ലോ ഭ്രമണപഥത്തിലേക്ക് ഇന്നലെ വൈകിട്ടു 4 മണിയോടെ പ്രവേശിച്ചു.
തിരുവനന്തപുരം ∙ 127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂർത്തിയാക്കി, ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തി. പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവിൽ (എൽ1) എത്തിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. ഇതോടെ, ഇന്ത്യയുടെ പ്രഥമ സൗരദൗത്യമാണ് വിജയകരമായി ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നത്.
തിരുവനന്തപുരം ∙ സൂര്യനെ നിരീക്ഷിക്കാനുള്ള ഇന്ത്യയുടെ സ്ഥിരം നിലയമായി ആദിത്യ എൽ1 ഒന്നാം ലഗ്രാഞ്ച് ബിന്ദുവിലേക്കെത്തുമ്പോൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ) തിരക്കിട്ട അടുത്ത പ്രവർത്തനങ്ങളിലേക്കു നീങ്ങുകയാണ്. അടുത്തവർഷമാദ്യം മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനു മുന്നോടിയായി ഗഗൻയാൻ ദൗത്യത്തിന്റെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കുകയാണ് ഇതിൽ പ്രധാനം.
ന്യൂഡൽഹി ∙ ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എൽ–1 പകർത്തിയ സൂര്യന്റെ ഫുൾഡിസ്ക് ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലസ്കോപ് (എസ്യുഐടി) ഉപയോഗിച്ചാണ് ആദിത്യ എൽ-1 ചിത്രങ്ങൾ പകർത്തിയത്. 200- 400 നാനോമീറ്റർ തരംഗദൈർഘ്യത്തിൽ പകർത്തിയ ചിത്രങ്ങൾ സൂര്യന്റെ ഫോട്ടോസ്ഫിയറിന്റേയും
സൂര്യനെ നിരീക്ഷിക്കുകയും ബഹിരാകാശത്ത് സൂര്യന്റെ പ്രവർത്തനം മൂലമുണ്ടാകുന്ന കാര്യങ്ങൾ പഠിക്കുകയും പ്രധാനലക്ഷ്യമാക്കി യാത്ര തിരിച്ച സൗരദൗത്യം ആദിത്യ എൽ1 സൗരജ്വാലകളുടെ അതി തീവ്ര ഊർജ്ജ പ്രവാഹത്തിന്റെ എക്സ്റേ ദൃശ്യങ്ങൾ പകർത്തിയതായി ഇസ്രോ. ആദിത്യയിലെ ഹൈ എനർജി L1 ഓർബിറ്റിംഗ് എക്സ്-റേ സ്പെക്ട്രോമീറ്റർ
Results 1-10 of 41