Activate your premium subscription today
സോൾ ∙ ഇടവേളയ്ക്കു ശേഷം വീണ്ടും മിസൈൽ വിക്ഷേപണവുമായി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ. കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ വ്യാഴാഴ്ച പുലർച്ചെ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് അറിയിച്ചു. മിസൈൽ പരീക്ഷണത്തിന്റെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്ന് ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.
ടെഹ്രാൻ∙ ഹിസ്ബുല്ല, ഹമാസ് തലവന്മാരുടെ വധത്തോടുള്ള പ്രതികാരം തീർക്കാൻ ഒക്ടോബർ ഒന്നിന് ഇറാൻ ഇസ്രയേലിന് നേരെ തൊടുത്തത് 200 ബാലിസ്റ്റിക് മിസൈലുകളാണ്. ഉചിതമായ സമയത്ത് ഇതിനുപകരം ചോദിച്ചിരിക്കുമെന്ന് ഇസ്രയേൽ മുന്നറിയിപ്പും നൽകിയിരുന്നതാണ്. തിരിച്ചടി എങ്ങനെയായിരിക്കുമെന്ന് കാത്തിരിക്കുകയായിരുന്നു മധ്യപൂർവദേശം. കാലാവസ്ഥ പ്രതികൂലമായിരുന്നതിനാൽ ഇസ്രയേലിന് പ്രതികാര നടപടികൾ അല്പം നീട്ടിവയ്ക്കേണ്ടിവന്നുവെന്നുമാത്രം.
ബെയ്ജിങ് ∙ ലോകത്തിനു മുന്നിൽ ആയുധക്കരുത്തു കാട്ടി ചൈനയുടെ ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം. മിസൈൽ ഇന്നലെ പസിഫിക് സമുദ്രത്തിൽ വിജയകരമായി പരീക്ഷിച്ചതായാണ് ചൈനീസ് അധികൃതർ അറിയിച്ചത്. ദൂരപരിധി അവർ വെളിപ്പെടുത്തിയില്ലെങ്കിലും മിസൈലിന് യുഎസ് നഗരങ്ങളെ ലക്ഷ്യമിടാൻ ശേഷിയുണ്ടെന്ന് ഹോങ്കോങ്ങിലെ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
സോൾ ∙ ഇടവേളയ്ക്കു ശേഷം വീണ്ടും മിസൈൽ വിക്ഷേപണവുമായി കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയ. കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ വ്യാഴാഴ്ച ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് യോൻഹാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭവം വിശകലനം ചെയ്യുകയാണെന്നു ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് വ്യക്തമാക്കി.
ഒരു മിസൈലിൽനിന്നു ലക്ഷ്യത്തിലേക്ക് ഒന്നിലധികം ചെറിയ മിസൈലുകൾ. അഗ്നി 5 ബാലിസ്റ്റിക് മിസൈലിൽ ഈ നൂതന സാങ്കേതികവിദ്യ സംയോജിപ്പിച്ചതിന്റെ വിജയകരമായ ആദ്യപരീക്ഷണത്തിന്റെ പ്രഖ്യാപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നടത്തിയത്. 5000 കിലോമീറ്റർ മുതൽ 6000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള അഗ്നി–5 മിസൈൽ 2021 ഒക്ടോബറിൽ വിജയകരമായി പരീക്ഷിച്ചിരുന്നു.
ചൈനയുമായി സംഘർഷം തുടരുന്നതിനിടെ ഇന്ത്യ-ചൈന അതിര്‍ത്തിയോട് ചേര്‍ന്ന് പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കുകയാണ് സൈന്യം. ഇതിന്റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിൽ വിന്യസിക്കാനായി 250 പ്രളയ് മിസൈലുകൾ കൂടി വാങ്ങാൻ പോകുകയാണെന്ന് റിപ്പോർട്ട്. വടക്കൻ അതിർത്തികളിൽ വിന്യസിക്കാനാണ് 250 പ്രളയ് ബാലിസ്റ്റിക് മിസൈലുകൾ
തായ്വാൻ വിഷയത്തിൽ യുഎസുമായി പിരിമുറുക്കം രൂക്ഷമായതോടെ ആന്റി ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനം (എബിഎം) പരീക്ഷിച്ച് ചൈന. എച്ച്ക്യു-19 മിസൈൽ ഉപയോഗിച്ച് ‘ആണവായുധ ശേഷിയുള്ള’ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനെ വെടിവച്ച് വീഴ്ത്തി. ഏപ്രിൽ 14 നാണ് പരീക്ഷണം നടന്നത്. രാജ്യാന്തര മാധ്യമങ്ങളെ ഔദ്യോഗികമായി
ഭൂമിയിലെവിടെയും ഏതു ലക്ഷ്യത്തെയും ആക്രമിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ... റഷ്യയുടെ ആർഎസ്–28 സാർമാറ്റ് എന്ന മിസൈലിനു സാക്ഷാൽ വ്ളാഡിമിർ പുടിൻ തന്നെ നൽകിയിരിക്കുന്ന വിശേഷണം ഇതാണ്. യുക്രെയ്ൻ– റഷ്യ യുദ്ധം തുടങ്ങി ഒരു വർഷം പിന്നിടുന്ന സമയത്ത് സാർമാറ്റ് അണ്വായുധ മിസൈൽ വീണ്ടും ചർച്ചകളിൽ
സോൾ ∙ ദിവസങ്ങൾക്കകം വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ. 2 ബാലിസ്റ്റിക് മിസൈലുകൾ കിഴക്കൻ തീരത്തേക്ക് ഉത്തര കൊറിയ തൊടുത്തതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം ജപ്പാൻ വരെ എത്താൻ ശേഷിയുള്ള 2 ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. റഷ്യ–യുക്രെയ്ൻ യുദ്ധം
Results 1-9