Activate your premium subscription today
രാജ്യത്തിന്റെ എല്ലാ ദിക്കിലുമുള്ള വൈവിധ്യങ്ങളിൽ നിന്നും ഓരോ തുള്ളി ഒഴുകിയെത്തി ജനുവരി 26ന് കർത്തവ്യപഥിലൂടെ ഒരു കടലായൊഴുകും. 75–ാം റിപ്പബ്ലിക് ദിന ആഘോഷത്തിനുള്ള തയാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. പരേഡിന്റെ ഫുൾ ഡ്രസ് റിഹേഴ്സൽ ചൊവ്വാഴ്ച കഴിഞ്ഞു. സംസ്കാരിക വൈവിധ്യവും സൈനിക കരുത്തും ദൃശ്യമാകുന്ന പരേഡിൽ ഇത്തവണ രാജ്യത്തിന്റെ നാരിശക്തിയാണു പ്രതിഫലിക്കുന്നത്. വിവിധ സേനാ വിഭാഗങ്ങളുടെ ഉൾപ്പെടെ പരേഡിൽ പങ്കെടുക്കുന്നവരിൽ 80 ശതമാനവും വനിതകളാണ്. വിവിധ സൈനിക, അർധ സൈനിക വിഭാഗങ്ങളുടെ പരേഡ് നയിക്കുന്നതും വനിത ഓഫിസർമാരാണ്. നായികാ നിരയിൽ ഒട്ടേറെ മലയാളി വനിതകളും ഉണ്ടെന്നതാണ് ഇത്തവണ കേരളത്തിന്റെ അഭിമാനം.
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനാഘോഷത്തിനു തയാറെടുക്കുന്ന കർത്തവ്യ പഥിൽ വ്യാജ തിരിച്ചറിയൽ കാർഡുമായെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കർത്തവ്യ പഥിൽ വിവിധ ജോലികൾക്കായി എത്തുന്നവരുടെ തിരിച്ചറിയൽ കാർഡിൽ സ്വന്തം ഫോട്ടോ പതിച്ച് എത്തിയ ശിവം ചൗധരിയാണ് പിടിയിലായത്. ഉത്തർപ്രദേശിലെ ഹാപ്പുർ സ്വദേശിയായ ഇയാളെ ചോദ്യം
ന്യൂഡൽഹി ∙ നീതിക്കുവേണ്ടിയുള്ള ശ്രമം ഇപ്പോഴും പെരുവഴിയിലാണെന്നു വ്യക്തമാക്കി ലോക ചാംപ്യൻഷിപ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് ഖേൽരത്ന, അർജുന അവാർഡുകൾ വഴിയിലുപേക്ഷിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ മെഡൽ ഉപേക്ഷിച്ചു പ്രതിഷേധിക്കാനായിരുന്നു നീക്കമെങ്കിലും പൊലീസ് തടഞ്ഞു. തുടർന്ന്, ഇന്ത്യ ഗേറ്റിന് അഭിമുഖമായുള്ള കർത്തവ്യപഥിലാണ് മെഡലുകൾ ഉപേക്ഷിച്ചത്. ഇവ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. ഖേൽരത്ന, അർജുന അവാർഡുകൾ തിരിച്ചുനൽകുമെന്ന് വിനേഷ് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ദേശീയ വികാരത്തിൽ രാജഭരണ ചിന്തയുടെ അംശമെങ്കിലും കടന്നുവന്നേക്കാനിടയുള്ള വഴികളടയ്ക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. അതുകൊണ്ടാണ് ഡൽഹിയിലെ ചരിത്രപ്രധാനമായ രാജ്പഥിന്റെ പേര് കർത്തവ്യപഥ് എന്നു തിരുത്താൻ തീരുമാനിച്ചത്. kartavya path, Delhi, Manorama News
Results 1-4