Activate your premium subscription today
ഇന്ത്യയിലെ ഭരണവർഗങ്ങളുടെ അധികാര മനഃശാസ്ത്രത്തിന്റെ ചില വല്ലാത്ത ഭാവങ്ങൾ ഈയിടെ കാണാനിടയായി. പുച്ഛിച്ചുതള്ളേണ്ടവയെന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കാം. പക്ഷേ, അവ യഥാർഥത്തിൽ കാണിച്ചുതരുന്നത് ഇന്ത്യൻ ഭരണവർഗങ്ങളുടെ മനസ്സ് എത്രയാഴത്തിൽ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ് എന്ന ഭയപ്പെടുത്തുന്ന സത്യമാണ്. ഡൽഹിയിലെ വിഠൽഭായ് പട്ടേൽ ഹൗസിനെ (വി.പി.ഹൗസ്) പാർലമെന്റ് അംഗങ്ങൾക്കുവേണ്ടിയുള്ള ഹോസ്റ്റൽ എന്നു വിശേഷിപ്പിക്കാം. പത്രസ്ഥാപനങ്ങളുടെ സംഘടനയായ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ ആസ്ഥാനത്തിനും വാർത്താ ഏജൻസിയായ യുഎൻഐക്കും തൊട്ടടുത്താണ് അതിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും സാന്നിധ്യം വി.പി.ഹൗസിലുണ്ട്. അതേ വളപ്പിലാണ് പാർലമെന്റ് അംഗങ്ങൾക്കും മുൻ അംഗങ്ങൾക്കും മാത്രമായുള്ള കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് സ്ഥിതി ചെയ്യുന്നത്. കഷ്ടിച്ച് അരക്കിലോമീറ്ററിനുള്ളിലാണ് പുതിയതും പഴയതുമായ പാർലമെന്റ് കെട്ടിടങ്ങളും രാഷ്ട്രപതി ഭവനും പ്രധാനപ്പെട്ട മന്ത്രാലയങ്ങളും. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയുടെ ‘ഭരണ ഹബ്’ ആണവിടം. വി.പി.ഹൗസിന്റെ പിന്നിൽതന്നെയാണ് അവിടത്തെ ജോലിക്കാരുടെ താമസസ്ഥലം. അതിന്റെ കവാടത്തിൽ വലിയ അക്ഷരങ്ങളിലെഴുതിവച്ചിരിക്കുന്ന വാക്കുകൾ ഒരു പൗരനെന്ന നിലയിൽ എന്നെ നടുക്കി. ഇന്ത്യൻ ജനാധിപത്യത്തിന്റെ സിരാകേന്ദ്രത്തിൽനിന്നുകൊണ്ട് ഞാൻ വായിച്ച വാക്കുകളിതാ: MEMBER OF PARLIAMENT SERVANT QUARTERS. പുല്ലിംഗത്തിൽ മാത്രം പറഞ്ഞാൽ, സെർവന്റ് എന്ന വാക്കിന്റെ അർഥം വേലക്കാരൻ, ഭൃത്യൻ, സേവകൻ എന്നിങ്ങനെയാണ്. എന്നിരിക്കെ, മേൽപറഞ്ഞ വാക്കുകളുടെ പരിഭാഷ ഇതാണ്: ‘എംപിയുടെ വേലക്കാരുടെ
തൂവെള്ള ഇന്നോവയിൽ, വടി പോലെ അലക്കിത്തേച്ച മുണ്ടും ഷർട്ടും ധരിച്ച് ഒരു പോക്ക്. മുന്നിലെ തടസ്സങ്ങൾ നീക്കം ചെയ്യാൻ റൂട്ട്സിന്റെ നാലു മെഗാ സോണിക് ഹോണുകളും. ഉള്ളിൽ വാഹനത്തിന്റെ കണ്ണാടിയിൽനിന്ന് താഴേക്ക് പ്രസ്ഥാനത്തിന്റെ ചിഹ്നം പേറുന്ന മാല തൂങ്ങിക്കിടക്കുന്നു. ആ പോക്കു കണ്ടാൽ നാട്ടുകാർ പറയും– ‘‘ദേ നേതാവ് പോണു’’. വഴിയിൽ വാഹന പരിശോധനയ്ക്ക് പൊലീസുണ്ട്. കണ്ടില്ലെന്നു നടിക്കാൻ അവർക്കറിയാം. വേണ്ട, തൊട്ടാൽ പ്രശ്നമാണ്. നമ്മുടെ നാട്ടിൽ വാഹനം നേതാക്കൾക്ക് അലങ്കാരം മാത്രമല്ല, അടയാളം കൂടിയാണ്. കരുത്തിന്റെ അടയാളം, എളിമയുടെയും. അതിനാലാണ് പലരും മിനി കൂപ്പറും ലാൻഡ് റോവറും തേടിപ്പോകുന്നതും. ജനമധ്യത്തിൽ സജീവമായി നിൽക്കണമെങ്കിൽ രാപകൽ ഓടണം, അല്ലെങ്കിൽ പറക്കണം. ഊണും ഉറക്കവും അതിലാക്കണം. അതിനു പറക്കുംതളിക തന്നെ വേണം. എന്നാൽ കൊണ്ടു നടക്കുന്ന വണ്ടികൾ നേതാക്കളെ പെരുവഴിയിലാക്കിയ കഥകളും ഇഷ്ടം പോലെ. അതിൽ ചില കഥകൾ കേൾക്കാം...
Results 1-2