ലീഡറുടെ ബെൻസും സഖാവിന്റെ കൂപ്പറും; ഈ കാറുകൾ നേതാക്കളുടെ ‘ചിഹ്നം’ – പോഡ്കാസ്റ്റ്
Mail This Article
തൂവെള്ള ഇന്നോവയിൽ, വടി പോലെ അലക്കിത്തേച്ച മുണ്ടും ഷർട്ടും ധരിച്ച് ഒരു പോക്ക്. മുന്നിലെ തടസ്സങ്ങൾ നീക്കം ചെയ്യാൻ റൂട്ട്സിന്റെ നാലു മെഗാ സോണിക് ഹോണുകളും. ഉള്ളിൽ വാഹനത്തിന്റെ കണ്ണാടിയിൽനിന്ന് താഴേക്ക് പ്രസ്ഥാനത്തിന്റെ ചിഹ്നം പേറുന്ന മാല തൂങ്ങിക്കിടക്കുന്നു. ആ പോക്കു കണ്ടാൽ നാട്ടുകാർ പറയും– ‘‘ദേ നേതാവ് പോണു’’. വഴിയിൽ വാഹന പരിശോധനയ്ക്ക് പൊലീസുണ്ട്. കണ്ടില്ലെന്നു നടിക്കാൻ അവർക്കറിയാം. വേണ്ട, തൊട്ടാൽ പ്രശ്നമാണ്. നമ്മുടെ നാട്ടിൽ വാഹനം നേതാക്കൾക്ക് അലങ്കാരം മാത്രമല്ല, അടയാളം കൂടിയാണ്. കരുത്തിന്റെ അടയാളം, എളിമയുടെയും. അതിനാലാണ് പലരും മിനി കൂപ്പറും ലാൻഡ് റോവറും തേടിപ്പോകുന്നതും. ജനമധ്യത്തിൽ സജീവമായി നിൽക്കണമെങ്കിൽ രാപകൽ ഓടണം, അല്ലെങ്കിൽ പറക്കണം. ഊണും ഉറക്കവും അതിലാക്കണം. അതിനു പറക്കുംതളിക തന്നെ വേണം. എന്നാൽ കൊണ്ടു നടക്കുന്ന വണ്ടികൾ നേതാക്കളെ പെരുവഴിയിലാക്കിയ കഥകളും ഇഷ്ടം പോലെ. അതിൽ ചില കഥകൾ കേൾക്കാം...