Activate your premium subscription today
2023 സെപ്റ്റംബറിലെ ആദ്യ ആഴ്ച. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാനും കരിങ്കടൽ തീരത്തുള്ള സോച്ചിയിലെ റിസോർട്ടിൽ ഒരു കൂടിക്കാഴ്ച നടത്തി. ഇതിന് രണ്ടാഴ്ചകൾക്കു ശേഷം നാല് അസർബൈജാൻ സൈനികരും ഏതാനും സാധാരണക്കാരും ലാൻഡ്മൈൻ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. ഏറെ ചർച്ചയായ നഗോർണോ-കരാബാകുമായി ബന്ധപ്പെട്ട മേഖലയിലായിരുന്നു ഇത്. ദുബായിയുടെ വലുപ്പമുള്ള ഈ മലമ്പ്രദേശം ഭരിക്കുന്ന അർമീനിയൻ വംശജരായ വിഘടനവാദികളാണ് ഇതിനു പിന്നിലെന്ന് അസർബൈജാൻ ആരോപിച്ചു. മണിക്കൂറുകൾക്കുള്ളിൽ അസർബൈജാൻ പടനീക്കമാരംഭിക്കുകയും ചെയ്തു. കരാബാക് മേഖലയിൽ അസർബൈജാന്റെ ബോംബുകൾ വീണു. അർമീനിയൻ സൈന്യം ഇടപെട്ടില്ല. നഗോർണോ-കരാബാക് എന്ന, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള തർക്ക പ്രദേശവും കഴിഞ്ഞ മൂന്നു ദശകത്തിലധികമായി അനേകായിരം പേരുടെ ജീവനെടുത്ത നിരന്തര ഏറ്റുമുട്ടലുകൾക്ക് വേദിയുമായ പ്രദേശം അസർബൈജാന്റെ അധീനതയിലായി. റഷ്യയുടെ മധ്യസ്ഥതയിൽ വിഘടനവാദികൾ ആയുധംവച്ച് കീഴടങ്ങി. 80 ശതമാനത്തോളം അർമീനിയൻ വംശജരുള്ള ഇവിടുത്തെ 1.20 ലക്ഷം ജനസംഖ്യയിൽ ഭൂരിഭാഗം പേരും അർമീനിയയിലേക്ക് പലായനം ചെയ്തു. എന്താണ് ഈ യൂറേഷ്യൻ-പശ്ചിമേഷ്യൻ പ്രദേശത്ത് നടക്കുന്ന സംഘർഷം? റഷ്യയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കും എന്താണ് ഇവിടുത്തെ പോരാട്ടത്തിൽ പങ്ക്?
അരരാത്ത്∙ അർമേനിയയിലെ യെറാസ്ഖ് ഗ്രാമത്തിൽ അസർബൈജാൻ സൈന്യത്തിന്റെ വെടിവയ്പ്പിൽ രണ്ട് ഇന്ത്യക്കാർക്ക് പരുക്കേറ്റു. ഇരുവരെയും ശസ്ത്രക്രിയ്ക്ക് വിധേയരാക്കി. അർമേനിയൻ പ്രധാനമന്ത്രിയുടെ മുൻ അസിസ്റ്റന്റ് നായരി സർഗ്സ്യാനാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ‘‘ഇരുവർക്കും ശസ്ത്രക്രിയ നടത്തി.
അർമീനിയ–അസർബൈജാൻ സംഘർഷത്തിൽ ഇന്ത്യയ്ക്ക് എന്താണ് റോൾ? ജി–20 അധ്യക്ഷപദം ഏറ്റെടുത്ത ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു യോഗത്തിന് ഇന്ത്യ ഇക്കഴിഞ്ഞ ദിവസം ആതിഥ്യമരുളിയിരുന്നു. ‘ഗ്ലോബൽ സൗത്ത്’ എന്നറിയപ്പെടുന്ന, ഏഷ്യയിലേയും ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയുമൊക്കെ രാജ്യങ്ങളെ കൂട്ടിയിണക്കുന്നതിനായി ‘ഗ്ലോബൽ സൗത്തിന്റെ ശബ്ദം’ എന്ന പേരിൽ വിളിച്ചു ചേർത്ത 120–ലധികം രാജ്യങ്ങളുടെ വെർച്വൽ യോഗമായിരുന്നു ഇത്. വികസിത രാജ്യങ്ങൾ മാത്രമല്ല, വികസ്വര, അവികസിത രാജ്യങ്ങളും നേരിടുന്ന പ്രശ്നങ്ങളെ ആഗോള വേദിയിൽ കൊണ്ടുവരിക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഈ യോഗത്തിൽവച്ച് അർമീനിയയുടെ വിദേശകാര്യമന്ത്രി അരാരത് മിർസോയൻ തങ്ങളുടെ രാജ്യം നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നം അവതരിപ്പിച്ചു. അയൽരാജ്യമായ അസർബൈജാനുമായി ബന്ധപ്പെട്ട സംഘർഷത്തെക്കുറിച്ചുള്ളതായിരുന്നു ഇത്. അതിന് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യ സ്വീകരിക്കുന്ന സമീപനം ‘ദൗർഭാഗ്യകരമായിപ്പോയി’ എന്ന് അസർബൈജാൻ പ്രസിഡന്റ് കുറ്റപ്പെടുത്തിയത്.
Results 1-3